ഉമ്മ അവരുടെ അടുത്ത് പോയി അവരെ ഷാഹിദയെ കെട്ടി പിടിച്ചു ഉള്ളില്ലേക്ക് കൈ പിടിച്ചു കൊണ്ടു വന്നു. …
സ്വാലിക്ക നേരെ ഞങ്ങളുടെ അടുത്തേക്കും വന്നും. ….ഓരോന്ന് മിണ്ടി പറഞ്ഞു ഇരിന്നു അതിനിടയിൽ ഉപ്പാന്റെ ഇളയ പെങ്ങളും മാപ്പിളയും പിന്നെ ഉപ്പാന്റെ ഉപ്പാന്റെ അനിയന്റെ ഫാമിലിയും എത്തി. …..
ഇനി ഒരു ഫാമിലി കൂടെ വരാൻ ഉണ്ട് അവരും കൂടെ വന്ന പരുവാടി തുടങ്ങായിരിന്നു. …..അത് എന്റെ ഉമ്മാന്റെ കുടുംബത്തിൽ നിന്ന് ആണ് ഉമ്മാന്റെ ഏട്ടത്തിയും മക്കളും. ……മൂത്താപ്പ ചെന്നൈയിൽ ഒരു ടെക്സ്റ്റൽ ബിസിനസ് ആണ് സീസൺ ആയത് കൊണ്ട് വരാൻ പറ്റൂല്ല. …മൂത്തമ്മക്ക് നാല് മക്കൾ ആണ് മൂത്തത് അൻസാർക്ക ദുബായിലാണ് കല്യാണം കയിഞ്ഞ് അവിടെ തന്നെ സെറ്റ്ലാണ് കൊല്ലത്തിൽ ഒരു പ്രാവശ്യം വരും. …..അതിന് താഴെ അഫ്സൽക്ക അഫ്സ്സൽക്ക നാട്ടിൽ തന്നെ എറണാകുളത്ത് ഹോസ്റ്റൽ നിന്ന് പഠിക്കാണ് പിന്നെ ഹുമൈറയും ഹുബൈബ. …ഹുബൈബ പ്ലസ്ടുവിലും ഹുമൈറ പത്താം ക്ലാസിലും ആണ് പക്ഷെ കണ്ടാൽ മൂത്തത് ഹുമൈറയാണ് എന്നെ പറയു. ……
കുറച്ചു സമയത്തിന് ശേഷം അവരും എത്തി. ……മൂത്തമ്മയും രണ്ട് പെണ്ണ് മക്കളും. ………
എല്ലാവരും എത്തി കഴിഞ്ഞപ്പോ കുറെ ഗെയിം കാര്യങ്ങളും പ്ലാൻ ചെയ്തിരിന്നു ഞങ്ങൾ അതെല്ലാം തുടർന്നു. ..അതിന് ശേഷം ആമിയുടെയും ആൻഷിയുടെയും പാട്ടും ഹുമൈറാന്റെ ഡാൻസ് ഒക്കെ ഇണ്ടായിരുന്നു കുറെ കാലത്തിനു ശേഷം എന്റെ ഉമ്മ ശെരിക്കും ചിരിച്ച ഒരു ദിവസം ആയിരിന്നു അത്. …..
രാത്രി ഒരു 8 ആയപോയ്ക്കും ഫുഡ് എല്ലാം കഴിച്ചു. …..അവസാനം എല്ലാവരും കൂടി ഇരിന്നു അടുത്ത മാസം ഫാമിലി ട്രിപ്പും പ്ലാൻ ചെയ്തു. …… അങ്ങനെ ഓരോരുത്തൊരു ആയി യാത്ര പറഞ്ഞു മടങ്ങി. ……