പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 2 [ജിന്ന്]

Posted by

 

ഇക്കാക്ക ഇന്നേ ആകെ കളിയാക്കിയില്ലേ… ചിലവ്ന്റെ കാര്യം പറഞ്ഞു….

 

ഞാൻ ഒന്നു കളിയാക്കി ചിരിച്ചു കൊണ്ട് ഒന്ന് മൂളി…

 

ഒന്നു പോ അവിടെന്ന് എന്ന് പറഞ്ഞു എന്റെ പുറത്തേക്ക് ഒരു അടി അടിച്ചു….

 

എടി… പോത്തേ നിനക്ക് ഉള്ളത് വീട്ടിൽ എത്തിയിട്ട് തരാട്ടോ…

 

ആഹ് പിന്നെ ഇക്കാക്ക എന്നെ കളിയാക്കിയിട്ട് അല്ലെ…

 

ഞാൻ ഒന്നും മിണ്ടാതെ….. ഫോൺ എടുത്ത് ഉമ്മാനെ വിളിച്ചു….

 

ഉമ്മ ഞാൻ ഷംനയെ ഇറക്കി കൂട്ടാൻ വരാം ഇങ്ങൾ പേരന്റെ കീ എവടെ വച്ചത്…

 

അത് ഇന്റ കൈലാണ്…

 

ഇന്നാ ഇവളെ ഇവിടെ ഇറകീട്ട് ഇപ്പോ വരാട്ടോ….

 

ആഹ്… ശെരി…

 

ഇക്കാക്ക ഇജ്ജ് ഇന്നേ അത്രേ നേരം പോസ്റ്റ്‌ ആക്കാൻ പോകാണോ….

 

ആഹ്…അതിന് എന്താ…..

 

അവൾ ഒന്നു കനത്തിൽ ആക്കി മൂളി….

 

വണ്ടി വീടിന്റെ മുന്നിൽ എത്തി…. അവളെ ഗേറ്റ്ന്റെ പുറത്ത് ഇറക്കി…. മൂത്തപ്പന്റെ വീട്ടിലേക്ക് ഉമ്മാനെ കൂട്ടായി…. പോയി….

 

മൂത്തപ്പന്റെ വീട്ടിലേക്ക്… അത്രേ ദൂരം ഒന്നുല്ല കഷ്ടിച്ച് ഒരു കിലോമീറ്റർ…. ഇണ്ടാവില്ല….

 

 

 

ഉമ്മാനെ കൂട്ടി ഞാൻ പെട്ടന്ന് തന്നെ വീട്ടിൽ എത്തി…

 

ഷംന അവിടെ പുറത്ത് ഇരിന്നു ഫോൺൽ കളിച്ചു ഇരിക്കുക ആയിരുന്നു….

 

വണ്ടിയുടെ സൗണ്ട് കേട്ടതും അവൾ ഫോൺ താഴെ വച്ചു… പുറത്തേക്ക് വന്നു…..

 

ഉമ്മ എന്ന്… വിളിച്ചു കൊണ്ട് അവൾ ഉമ്മാനെ കെട്ടി പിടിച്ചു കവളിൽ ഒരു ഉമ്മയും കൊടുത്തു….

 

എന്നിട്ട് ഉമ്മാനെ കൈയ്ൽ താക്കോൽ വാങ്ങി വീട് തുറന്നു…..

 

ഉമ്മ ഒരു ക്ലാസ്സ്‌ ചായ ഉണ്ടാക്കി തരോ….

 

ആഹ്…. നീ പെട്ടന്ന് പോയി ഒരു പാൽ വാങ്ങി വാ….

 

ഞാൻ പെട്ടന്ന് തന്നെ പോയി ഒരു പാൽ വാങ്ങി കൊണ്ട് വന്ന് കൊടുത്തു….

 

കുറച്ചു കഴിഞ്ഞപോയെക്കും ചായയും കിട്ടി….

 

Leave a Reply

Your email address will not be published. Required fields are marked *