ഇതാ അടുത്ത വീട് ആണ് ഷംന….
വീടിന്റ മുമ്പിൽ എത്തിയതും…. ഗേറ്റ് അടച്ചു കിടക്കുക ആയിരിന്നു…ഞാൻ ഇറങ്ങി ഗേറ്റ് തുറന്നു…. കൊടുത്തു അവൾ വണ്ടി ഉള്ളിൽ കെയറ്റി ഇട്ടു….
വണ്ടിയുടെ സൗണ്ട് കേട്ടിട്ട് ആവണം… റഹീം പുറത്ത് ഇറങ്ങി വന്നു….
ആഹ് നീ പോയ കാര്യം ഒക്കെ കഴിഞ്ഞു വന്നോ….
അവനെ കണ്ടതും ഞാൻ ചോദിച്ചു…..
ആഹ് അതൊക്കെ ശെരി ആയി…. അല്ല നീ പോയത്…. എന്തായി….
അപ്പോൾ അവൾ കാർ ഡോർ തുറന്നു കീ എടുത്തു എന്റെ കയ്യിൽ തന്നു….
ആഹ് നീ അവളോട് തന്നെ ചോദിക്ക് എന്തായി എന്ന്…
അവന്റെ കണ്ണുകൾ അവൾക്ക് നേരായി തിരിഞ്ഞു….
അവൻ ചോദിക്കുന്നതിന് മുൻപ് കാര്യം പറഞ്ഞു അവൾ….
അപ്പോ ചിലവ് ഇണ്ട് ട്ടോ എന്ന് പറഞ്ഞു അവൻ ഒന്ന് ചിരിച്ചു….
അതിന് എന്താ ഇക്കാക്കന്റെ കൈ നിന്ന് എപ്പോ വേണലും വേടിച്ചോ എന്ന് അവൾ ഒന്നും കൊഞ്ചി പറഞ്ഞു…..
ഇനിക്കല്ല ചാൻസ് കിട്ടിയത്….. അത് നീ തന്നെ വാങ്ങി കൊടുക്കണം…..
അവൾ ഒന്നു നോക്കി ചമ്മിയ ചിരി ചിരിച്ചു കൊണ്ട്…. ഒന്നു ഉറപ്പിലാതെ പോലെ മൂളി….
അല്ല ഈ വർത്താനം പറഞ്ഞു നിങ്ങളോട് കേറി ഇരിക്കാൻ പറയാൻ ഞാൻ മറന്നു… വാ… കേറി ഇരിക്ക്…
ഏയ് ഇല്ലടാ പോട്ടെ നീ ബൈക്ക്ന്റെ കീ എടുത്ത് തന്നെ…..
അവൻ…. അകത്തു പോയി കീ എടുത്ത് എന്റെ കൈയിൽ കൊണ്ട് വന്നു തന്നു…..
എന്നാ ശെരിയെടാ ബൈ എന്ന് പറഞ്ഞു ഞാൻ അവിടെ നിന്ന് ബൈക്ക് ഇടുത്ത് ഇറങ്ങി……
അല്ല… നീ വരുന്നില്ല….എന്തോ ആലോചിച് നിക്കുന്ന ഷംനയോട് ആയി ഞാൻ ചോദിച്ചു….
ഇതാ വരുന്നു എന്ന് പറഞ്ഞു അവൾ വാണ്ടയിൽ രണ്ടു സൈഡ്ലായി കാൽ വച്ചു ഇരിന്നു…..
ഞാൻ വണ്ടി വീട്ടിലോട്ട് വിട്ടു…..