എന്നിട്ട് എന്റെ അടുത്ത് വന്നു..
എന്റെ ശ്വാസം കുറച്ചു നേരത്തിനു നിലച്ചു
അവൾ എന്റെ അടുത്ത് ആയി കിടന്ന എന്റെ ഫോൺ എടുത്തു മുകളിലോട്ട് തന്നെ പോയി….
എന്റെ ശ്വാസം അപ്പോഴാ ഒന്ന് നേരെ വീണത്… അവൾ ഇനി കണ്ട് കാണില്ലേ…. ഫോൺ ഇടിക്കാൻ ഇനിയും താഴെ ഇറങ്ങി വരണ്ടി വരും എന്ന് മുഖം ചുളിച്ചത് ആയിരിക്കും….
ഞാൻ സിനിമ കണ്ട് കൊണ്ട് ഇരിന്നു
അല്ലെങ്കിൽ പ്രകാശൻ എന്നെ പ്രേമിക്കാൻ തോന്നിയ നേരത്ത് നിനക്ക് എന്നെ പ്രേമിച്ചുടായിരുന്നോ……
എന്നിട്ട് നിനക്ക് എന്നെ കല്യാണം കഴിച്ചൂടെ ആയിരുന്നോ…
എങ്കിൽ പിന്നെ നമുക്ക് ഒരിക്കലും പിരിയേണ്ടി വരില്ലയിരുന്നോ..
അതും തോന്നിയില്ല ഈ മരമാക്രിക്ക്…
ഈ സീൻ ആയിരുന്നു അപ്പോ ടീവീ യിൽ ഓടി കൊണ്ട് ഇരുന്നത്….
എന്തു നല്ല ഹാർട്ട് ടൂച്ചിംഗ് സീൻ ആണല്ലേ….
കീ…. കീ….. കീ….
നിർത്തതെ ഹോൺ അടി കേട്ടിട്ട് ഞാൻ ടൈം ഒന്നു നോക്കി….,7.41 സിനിമ കണ്ട് ടൈം പോയത് അറിഞ്ഞില്ല.. ഓഹ് ഇതാ വരുന്നു എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു…
ഉമ്മ… ഉമ്മ ഞാൻ ഇന്ന് പുറത്തുന്ന കഴിക്കുന്നത്…
എന്ന് പറഞ്ഞു…. ഞാൻ ഡോർ തുറന്നു പുറത്ത് ഇറങ്ങി…
ഇക്കാക്ക.. ഇക്കാക്ക ഒന്ന് അവിടെ നിക്കോ…
ആഹ് എന്താണ് പെട്ടന്ന് പറയ്…….
ഇക്കാക്ക വരുമ്പോ….. കുറച്ചു ലഡു വാങ്ങി കൊണ്ട് വരാവോ…
അത് എന്തിനാ ലഡു…. അല്ല ഫിലിമിൽ ചാൻസ് കിട്ടിയത് അല്ലെ അതിന് ഫ്രണ്ട്‌സ്ൻ കൊടുക്കാൻ ആയിരുന്നു….
ഞാൻ ഒന്നു മൂളി കൊണ്ട്….പറഞ്ഞു വാതിൽ അടച്ചോ ഞാൻ പോയിട്ട് വരാം…
എടാ വണ്ടി ഞാൻ എടുകാം….
അവൻ വണ്ടിയിൽ നിന്ന് ഇറങ്ങി എന്റെ കയ്യിൽ തന്നു….
ഞാൻ വണ്ടി എടുത്തു…
അല്ല എവടെ പോണേ… സഞ്ജീവേ….