..”..യ്യോ വേണ്ട രാവിലെ തന്നെ ഡാർക്കടിക്കണ്ട ..”..
..”..വേണ്ടെങ്കി മുറ്റത്ത് ചെന്നു നോക്ക് അച്ഛന്റെ വണ്ടിയുടെ ടയറിന്റെ പാട് കാണാം . ..”..
..”..ഊം എന്നിട്ടു എന്നെ ചോദിച്ചില്ലേ ..”..
..”..പിന്നെ നിന്നെ ചോദിക്കാതിരിക്കുമോ നിന്നെയല്ലേ എനിക്കു കൂട്ടിനു വിട്ടിരിക്കുന്നത് .ഞാൻ പറഞ്ഞു ദേ കൂട്ട് കെടക്കാൻ വന്നയാളിപ്പോഴും ഉണർന്നിട്ടില്ലാന്നു ..”..
..”..ഹോ ഈ ചേച്ചി എല്ലാം നശിപ്പിച്ച് .. ഇനി അച്ഛന്റെ കയ്യീന്ന് എനിക്കു വഴക്കു കേൾക്കും .അച്ഛനിപ്പം അമ്മയെയും വിളിച്ചു പറഞ്ഞു കാണും .ഇനീപ്പോ അമ്മേടെ വക വേറെ കേൾക്കാം .ഞാനില്ല ഞാൻ വീട്ടീ പോകുവാ ..”..
..”..പോടാ ഒന്നും നശിപ്പിച്ചിട്ടില്ല നിനക്ക് വഴക്കൊന്നും കേക്കത്തില്ല നീ പേടിക്കേണ്ട ..”..
..”.. ചേച്ചിക്കതു പറഞ്ഞൊണ്ടിവിടെ ഇരുന്നാൽ മതി .ഇനിയിപ്പോ കേക്കാം ഒരുത്തരവാദിത്വം ഇല്ലാത്തവനെന്നൊക്കെ പറഞ്ഞ് എന്നെ കൊച്ചാക്കാൻ .ചേച്ചി നോക്കിക്കൊ എല്ലാരും പറഞ്ഞു പറഞ്ഞവസാനം അളിയൻ വരെ അറിയും . ..”..
..”..എടാ മണ്ടശ്ശിരോമണീ ആരറിയാനാ അറിയണോ ഇതൊന്നും അളിയനോന്നുമറിയത്തില്ല .നമ്മടെ കുടുംബകാര്യങ്ങളെങ്ങനാ ഇവിടെ പറയുന്നേ .പിന്നതുമല്ല അച്ഛനിവിടെ ഇരുന്നു കൊണ്ട് നീയെന്തിയെ എന്നു ചോദിച്ചാൽ പിന്നെ ഞാനെന്തു പറയും നീ ഉറങ്ങുവാണെന്ന് പറഞ്ഞു അത്രയല്ലേ ഉള്ളൂ ..”…
..”..ഞാൻ വീട്ടീ പോകുവാ ..”..
..”..നീയെന്തിനാടാ പോകുന്നെ അപ്പൊ ഞാനോ
..”.. ചേച്ചിയും പോരെ
..”..അപ്പൊ കോഴീം പട്ടിയുമൊ ഇതിനൊക്കെ ആര് തീറ്റ കൊടുക്കും
..”..എങ്കി ചേച്ചി ഇവിടെ നിന്നോ
..”..എന്നാ നീയും ഇവിടെ നിന്നോ .അളിയനല്ലേ നിന്നെ പിടിച്ചിവിടെ നിറുത്താൻ പറഞ്ഞെ അപ്പൊ അളിയൻ ചോദിച്ചാൽ എന്ത് പറയണം ..”..
..”..ഒന്നും പറയണ്ട ..”..
..”..വേണ്ടെങ്കി വേണ്ട പക്ഷെ ഇവിടെ നിന്നാ നിനക്കാ പ്രയോജനം ..”..
..”..എന്ത് പ്രയോജനം ..”..
..”..നീ പോയാ പിന്നെ നിന്നെ ഏൽപ്പിച്ച ജോലി ആര് ചെയ്യും ..”..
..”..എന്ത് ജോലി ..”..
..”..അതാ പറഞ്ഞെ നീ മണ്ടനാണ് .എടാ ഇന്നത്തെ ദിവസം നീയെന്റെ പുറകീന്നു മുണ്ട് പിടിച്ചിട്ടോ എന്നു പറഞ്ഞത് മറന്നോ . ..”..
..”..ഓ അതോ അത് ഞാൻ മറന്നു ..”..