പെൺകൊച്ചിനെ കിട്ടിയില്ലേ.. ഒരു ചെറിയ നാണത്തോടെ ആണ് അവൾ അത് പറഞ്ഞത്…
ഇവൾ ഇങ്ങനെ ഓക്കേ സംസാരിക്കുമോ. ഞാൻ തന്നെ അദ്‌ഭുദപ്പെട്ട് പോയി.
അപ്പൊ അതുകൊണ്ടു ആണ് അല്ലെ നമ്മൾ കല്യാണക്കാര്യം പറഞ്ഞ അന്ന് തന്നെ താൻ എന്നോട് ഓക്കേ പറഞ്ഞത്.ഞാൻ തന്നെ
പിന്നെയും പറഞ്ഞു
അത് അത് കൊണ്ട് ഒന്നും അല്ല… പക്ഷെ അതും ഒരു കാരണം ആയിരുന്നു. പിന്നെ ഏട്ടനെ എനിക്ക് ശരിക്കും ഇഷ്ടം ആയത് ന്യൂസിലാൻഡിൽ വച്ചു തന്നെ ആണ്…… പിന്നെ കുറച്ചു നേരം അവൾ ഒന്നും മിണ്ടിയില്ല… പെട്ടന്ന് മുഖത്ത് ഒരു വിഷമം വന്നു നിറഞ്ഞ പോലെ…
ഭക്ഷണം കഴിച്ച പാത്രങ്ങൾ എല്ലാം എടുത്തു കിച്ചണിലേക്ക് പോകാൻ ഒരുങ്ങി. ഒരു നിമിഷം എന്തോ ആലോചിച്ച പോലെ നിന്നിട്ട് തിരിഞ്ഞു എന്നോട് പറഞ്ഞു
ഏട്ടാ….
മ്മ് എന്താ. എന്താ ദിവ്യെ
തന്റെ മുഖത്തു പെട്ടന്ന് ഒരു വിഷമം……
അത് ഞാൻ ഇന്നലെ ഏട്ടനോട് എനിക്ക് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട് എന്ന് പറഞ്ഞിരുന്നു ഇല്ലേ…..
മ്മ് ഉവ്. എന്താ അത്….. ഞാൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി….
അവൾ ഒന്നും മിണ്ടാതെ കിച്ചണില്ലേയ്ക്ക് പാത്രങ്ങളും കൊണ്ട് പോയി……
ഇവൾക്ക് എന്നെ പണ്ടേ അറിയാമായിരുന്നോ…. അന്ന് അവിടെ വച്ചു ഞങ്ങൾ തമ്മിൽ ഇത്രയും കാര്യങ്ങൾ ഉണ്ടായിട്ടും അന്നൊന്നും ഞാൻ അവളെ ശ്രദ്ധിച്ചിട്ടു പോലും ഇല്ല…… എന്നിട്ടും എനിക്ക് വേണ്ടി അവളെ ദൈവം ന്യൂസിലാൻഡ് വരെ എത്തിച്ചു……അല്ലേങ്കിലും വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല എന്ന് ആണല്ലോ. ആ പഴമൊഴി പണി കിട്ടുന്ന കാര്യത്തിൽ പറയുന്നത് ആണേങ്കിലും എന്റെ കാര്യത്തിൽ അത് നല്ലതിന് വേണ്ടി ആണ് സംഭവിച്ചത്…… അങ്ങനെ ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ് ദിവ്യ അടുക്കളയിൽ നിന്ന് വരുന്നത് കണ്ടത്. തൊട്ട് മുൻപ് മുഖത്തു പെട്ടന്ന് വന്ന വിഷമം എല്ലാം പോയിട്ട് ഉണ്ട്.
എന്തോ തീരുമാനിച്ചു ഉറപ്പിച്ചു ഉള്ള വരവ് പോലെ ഉണ്ട്……….
.
.
.
.
.
കഥ അവസാന ഭാഗത്തേയ്ക്കു നീങ്ങുക ആണ്…. ഇനിയും നമ്മുടെ കഥാ നായകന്റെയും നായകിയുടെയും പ്രശ്നങ്ങൾ നീട്ടി കൊണ്ടുപോവരുത് എന്ന് ഒരുപാട് പേര് പറഞ്ഞിരുന്നു. അത് കാര്യമായി തന്നെ പരിഗണിച്ചിട്ട് ഉണ്ട്.. ഈ ഭാഗം പേജുകൾ കുറഞ്ഞു പോയത് ഞാൻ വിചാരിച്ച ഭാഗത്തു എത്തിയത് കൊണ്ട് നിർത്തിയത് കൊണ്ട് ആണ്. അടുത്ത ഭാഗം ഉടൻ തന്നെ ഉണ്ടാവും…… എനിക്ക് ഇനിയും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു……….