വച്ചു ഒന്നും നടക്കണ്ടാ പക്ഷെ രോഗിയുടെ കാര്യം നമ്മൾ എപ്പോഴും ശ്രദ്ധിക്കണം എന്ന് മാത്രം ആണ്. അത് മാത്രം അല്ല ഏട്ടന്റെ കൂടെ പോസ്റ്റിങ്ങിനെ കേറുമ്പോൾ ഏട്ടൻ ഞങ്ങളെ കൊണ്ട് അധികം ജോലി ഒന്നും ചെയ്യിക്കാറില്ല മാത്രമല്ല എന്തേങ്കിലും ചെയ്യണം എങ്കിൽ എല്ലാം വെക്തമായി പറഞ്ഞു തരാറും ഉണ്ട്….
പക്ഷെ എനിക്ക് അങ്ങനെ ആരെയും ഓർമ്മ ഒന്നും കിട്ടുന്നില്ലാട്ടോ… ഞാൻ അവളോട് പറഞ്ഞു. അല്ലേങ്കിലും ആ സമയത്തു അവിടെ ഉണ്ടായിരുന്നവരെ ഒന്നും ഓർത്തിരിക്കാൻ പറ്റുന്ന അവസ്ഥയിൽ ആയിരുന്നില്ല ആ കാലത്ത് എന്റെ ജീവിതം.
ഒരുപാട് പ്രശ്നങ്ങൾ ആയിരുന്നു. അത് കൊണ്ട് വല്ലപ്പോഴും കാണുന്ന സ്റ്റുഡന്റസിനെ ഒന്നും ഓർത്തിരിക്കാൻ പറ്റുന്ന മാനസികാവസ്ഥയിൽ ആയിരുന്നില്ല…
ആ കാലം എല്ലാം ആലോചിക്കുമ്പോൾ ഇപ്പോഴും ഒരു അദ്‌ഭുധം ആണ്. അന്ന് അതെല്ലാം ഞാൻ എത്ര സിംപിൾ ആയി ആണ് ഫേസ് ചെയ്തത്….അങ്ങനെ ഓരോന്ന് പിന്നെയും ആലോചിച്ചു. പിന്നയും ദിവ്യ പറയുന്നത് കേട്ട് ആണ് ഓർമയിൽ നിന്ന് ഉണർന്നത്.
അന്ന് ഞാൻ ഹോസ്പിറ്റലിൽ ഉണ്ടായ കാര്യങ്ങൾ ക്ലാസ്സിൽ ചെന്നപ്പോൾ കൂട്ടുകാരികളോട് പറഞ്ഞു. അപ്പൊ അവർ ആണ് പറഞ്ഞത് ഏട്ടൻ എല്ലാവരോടും അങ്ങനെ ആണ്… ആരെയും ചീത്ത ഒന്നും പറയാറില്ല പാവം ആണ് എന്ന് ഓക്കേ… പിന്നെ വേറെ ഒരു കാര്യം കൂടി ഉണ്ട്. അത് അവൾ ഒരു നാണത്തോടെ ആണ് പറഞ്ഞത്….
എന്താ കാര്യം…. അവളുടെ കള്ളച്ചിരി കണ്ടു ഞാൻ ചോദിച്ചു…..
ഞങളുടെ ക്ലാസിൽ ഉള്ള ഒന്നുരണ്ടു പേർക്ക് ഏട്ടനോട് പ്രേമം ഓക്കേ ഉണ്ടായിരുന്നു…….
അപ്പോ നിനക്ക് ഉണ്ടായിരുന്നു ഇല്ലേ….. ഞാൻ ഒരു കള്ളച്ചിരിയോടെ ആണ് അവളോട് ചോദിച്ചത്….
എനിക്ക് അന്ന് അങ്ങനെ ഒന്നും തോന്നിയിരുന്നു ഇല്ല.
പക്ഷെ പിന്നെ ഒരു ദിവസം ആ സംഭവം ഉണ്ടായതിൽ പിന്നെ ചെറിയ ഒരു ഇഷ്ടം തോന്നിയിരുന്നു….
ഏത് സംഭവം…. ഞാൻ ഒരു ആകാംഷയോടെ ചോദിച്ചു
പിന്നെ ഒരു ദിവസം ഞങളുടെ സീനിയർസ് വാർഡിൽ വച്ചു എന്നെ ഒരുപാട് ചീത്ത പറഞ്ഞു. ഞാൻ കരയുന്നത് കണ്ടു ആണ് ഏട്ടൻ വാർഡിലേയ്ക്ക് വന്നത് . അത് കണ്ടു ഏട്ടൻ ഞങ്ങളുടെ അടുത്തേയ്ക്കു വന്നു എന്നോട് പൊയ്ക്കോളാൻ പറഞ്ഞു.
എന്നിട്ട് സീനിയർസിനെ കുറച്ചു നേരം ഉപദേശിച്ചിരുന്നു. ഏട്ടനെ അവർക്ക് ഇഷ്ടം ആയതു കൊണ്ട് അവർ അതിൽ പിന്നെ എന്നോട് ഒന്നും പറഞ്ഞിട്ട് ഇല്ല. അത് മാത്രം അല്ല അന്ന് ഏട്ടൻ എനിക്ക് ഒരു ചായയും വാങ്ങി തന്നിരുന്നു…..
നമ്മൾ തമ്മിൽ ഇങ്ങനെ ഓക്കേ ഉള്ള സംഭവം ഉണ്ടായിട്ട് ഉണ്ടോ…. സംഭവം റാഗിംഗ് എനിക്ക് തീരെ ഇഷ്ടം ഇല്ലാത്ത കാര്യം ആണ്.. സീനിയർസ് ചീത്ത പറഞ്ഞു ജൂനിയർ സ്റ്റുഡന്റസ് കരയുന്നത് കണ്ടാൽ എനിക്ക് ഭയങ്കര വിഷമവും ആണ്. അതിനു കാരണം എന്റെ ജീവിതത്തിൽ ഒരു സംഭവം നടന്നിട്ട് ഉണ്ട്… അത് ഇപ്പൊ പറയുന്നു ഇല്ല.. പിന്നെ അത് വിശദമായി എഴുതാം…