വീട്ടിലെ അന്നത്തെ സാഹചര്യങ്ങളുടെ ഇടയിൽ ആ ജോലി എനിക്ക് തന്നിരുന്ന സമാധാനം ചെറുതല്ല….
ഒരിക്കൽ ഏട്ടൻ എനിക്ക് വേണ്ടി ഡോക്ടറുടെ അടുത്ത് നിന്ന് ചീത്ത കേട്ടിട്ട് ഉണ്ട്…….. ഓരോന്ന് ആലോചിച്ചു ഇരുന്നപ്പോൾ ആണ് ദിവ്യ വീണ്ടും പറഞ്ഞത്
തനിക്ക് വേണ്ടിയോ ഞാനോ….. എനിക്ക് തന്നെ അവിടെ കണ്ട ഓർമ്മ ഒന്നും ഇല്ലാട്ടോ… ഞാൻ ചെറിയ വിഷമത്തിൽ ആണ് പറഞ്ഞത്..
അത് സാരമില്ല. എനിക്ക് അത് മനസ്സിൽ ആയി. പ്രതിക്ഷിച്ച മറുപടി ലഭിച്ച മുഖംഭാവം തന്നെ ആയിരുന്നു അവളുടെ മുഖത്ത്….
തനിക്ക് അപ്പൊ എന്നെ നേരത്തെ അറിയാമായിരുന്നോ.. എന്നിട്ട് എന്തെ എന്നോട് ഇത് മുൻപ് പറഞ്ഞില്ല..
അത് ഞാൻ ആദ്യം ഇവിടെ ഹോസ്പിറ്റലിൽ വച്ചു ചേട്ടൻ എന്നോട് സംസാരിച്ചത് ഓർമ്മ ഉണ്ടോ…..
മ്മ്..
ഞാൻ അന്ന് വിചാരിച്ചു ചേട്ടനെ എന്നെ മനസ്സിൽ ആയിട്ട് വന്നു സംസാരിച്ചത് ആണ് എന്നാണ്. പക്ഷെ പിന്നെ എനിക്ക് മനസ്സിൽ ആയി ഏട്ടനെ എന്നെ ഓർമ്മ ഒന്നും ഇല്ല എന്ന്……. പിന്നെ ഇന്നലെ ഞാൻ ഓരോന്ന് ആലോചിച്ചു കിടന്നപ്പോൾ എനിക്ക് അത് പിന്നെയും ഓർമ്മ വന്നു…..
എന്താ.. ഞാൻ ചോദിച്ചു….
സാധാരണ എല്ലായിടത്തും സ്റ്റാഫ്മാർ സ്റ്റുഡന്റസിന് കൊണ്ട് ആണ് എല്ലാ പണിയും ചെയ്ക്കുക. പിന്നെ അവർക്ക് എന്തേങ്കിലും ദേഷ്യം വന്നാൽ തീർക്കുന്നത് ഞങളുടെ നെഞ്ചത്ത് ആണ്….
പക്ഷെ അന്ന് ഏട്ടന്റെ കൂടെ പോസ്റ്റിംഗിന് കയറിയപ്പോൾ ഏട്ടൻ ഒരു രോഗിയെ എന്നോട് നോക്കാൻ പറഞ്ഞിട്ട് ഒരു എമർജൻസി വന്നപ്പോൾ അങ്ങോട്ട് പോയി. ഞാൻ വേറെ ഒരു സ്റ്റാഫ് വന്നു വിളിച്ചപ്പോൾ അങ്ങോട്ട് പോയി. ആ സമയത്തു ആ രോഗിക്ക് ബ്ലഡ് പ്രഷർ കൂടി. ആ സമയത്തു ഡോക്ടർ വന്നു നോക്കിയപ്പോൾ അവിടെ ആരും ഇല്ലാത്തത് കണ്ടു എന്നെ വിളിച്ചു ചീത്ത പറയാൻ തുടങ്ങിയപ്പോൾ ആണ് ഏട്ടൻ വന്നത്.. ഏട്ടൻ അപ്പോൾ ഡോക്ടറോട്
സർ ആ കുട്ടി സ്റ്റുഡന്റസ് ആണ് ഞാൻ പെട്ടന്ന് നോക്കാൻ വിട്ടു പോയതാണ് എന്ന് പറഞ്ഞത്…
അതു കേട്ട് ഡോക്ടർ അന്ന് ഏട്ടനെ എന്റെ മുമ്പിൽ വച്ചു കുറെ ചീത്ത പറഞ്ഞിരുന്നു…
ഞാൻ വിചാരിച്ചു ഡോക്ടർ പോയി കഴിഞ്ഞു ഏട്ടൻ എന്നെ നല്ല ചീത്ത പറയും എന്ന് എന്നാൽ ഏട്ടൻ പറഞ്ഞത് അത് സാരമില്ല ചീത്ത കേട്ടാൽ അത് മനസ്സിൽ