സാധാരണ ഞാൻ അവളോട് ഓരോന്ന് ചോദിക്കുക ആണ് പതിവ്.
അങ്ങനെ ഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കുമ്പോളാണ് അവൾ എന്നോട് ചോദിച്ചത്……
ഏട്ടാ.
മ്മ്
ഏട്ടനെ എന്നെ ഓർമ ഉണ്ടോ…..
എന്ത് ഓർമ……. തന്നെ ഹോസ്പിറ്റലിൽ വച്ചു ആദ്യം ആയി കണ്ട ദിവസം ആണോ….
അല്ല… ചെറിയ ഒരു നീരസത്തോടെ ആണ് മറുപടി
അത് അല്ലാതെ പിന്നെ ഏതാണ്. നമ്മൾ അന്ന് റെസ്റ്റോറന്റ്ൽ വച്ചു കണ്ടത് ആണോ…….
അവൾ എന്ന് കണ്ടത് ആണ് ഉദേശിച്ചത് എന്ന് അറിയാൻ വേണ്ടി ഒരു സംശയത്തോടെ ഞാൻ അവളോട് ചോദിച്ചു..
അതൊന്നും അല്ല ഏട്ടൻ എന്നെ ഇവിടെ വച്ചു കാണുന്നതിന് മുൻപ് നമ്മൾ തമ്മിൽ കണ്ടിട്ട് ഉണ്ട്… കൃത്യം ആയി പറഞ്ഞാൽ ഒരു അഞ്ചര വർഷം മുൻപ്…..
അഞ്ചര വർഷം മുമ്പോ… എനിക്ക് ആകെ സംശയം ആയി.
ഏട്ടൻ മുൻപ് തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ വർക്ക് ചെയ്തിരുന്നു ഇല്ലേ….
മ്മ്. പഠിപ്പ് കഴിഞ്ഞു ഞാൻ 2വർഷം ജോലി ചെയ്തത് അവിടെ ആണ്…….അത് കഴിഞ്ഞു ആണ് ന്യൂസിലാൻഡിലേയ്ക്ക് വന്നത്……
അവിടെ വച്ചു ഞാൻ ചേട്ടനെ കുറച്ചു തവണ കണ്ടിട്ട് ഉണ്ട്…… ഞാൻ അന്ന് അവിടെ പഠിക്കുക ആയിരുന്നു…
അപ്പോഴണ് ഞാൻ ആലോചിച്ചത്. പഠിപ്പ് കഴിഞ്ഞു ആദ്യം എക്സ്പീരിയൻസ്നു വേണ്ടി ഞാൻ ആദ്യമായി ജോലി ചെയ്തത് തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ ആണ്..സാലറി അധികം ഒന്നും ഉണ്ടായിരുന്നില്ല. എന്നാലും ട്രെനി ആയി ജോലി ചെയുന്നവർക്ക് കുറച്ചു എങ്കിലും അധികം സാലറി കൊടുക്കുന്ന ചുരുക്കം ചില ഹോസ്പിറ്റലുകളിൽ ഒന്ന് ആണ് ആ ഹോസ്പിറ്റൽ. അത് കൊണ്ട് ആ ജോലി നല്ല ഭാരം ഉണ്ടായിരുന്നു എങ്കിലും അവിടെ വാക്കൻസി ഉണ്ട് എന്ന് അറിഞ്ഞപ്പോൾ അതുകൊണ്ടു ആണ് അവിടെ ജോലിക്ക് കയറിയത്…… ജോലി നല്ല മല് ആയിരുന്നു എങ്കിലും സാലറി കിട്ടുമ്പോൾ ആ വിഷമം ഓക്കേ മാറിയിരുന്നു.