മറ്റന്നാൾ മുതൽ….
എനിക്കും അന്ന് മുതൽ ആണ്…
അങ്ങനെ ഭക്ഷണം കഴിഞ്ഞു ഞാൻ കിടക്കാൻ പോയി….
ഞാൻ റൂമിൽ ചെന്നപ്പോൾ അവൾ ഡ്രസ്സ് മടക്കി വക്കുക ആണ്….
ദിവ്യെ….. അവൾ തിരിഞ്ഞു നോക്കുന്നു ഉണ്ട്. ഇപ്പോഴും നല്ല പേടി മുഖത്തു കാണാം……
തനിക് ഇപ്പോഴും എന്നെ പേടി ആണോ…..
നിക്ക് പേടി ഒന്നും ഇല്ല…..
പക്ഷെ തന്റെ മുഖം കണ്ടാൽ അങ്ങനെ അല്ലാലോ തോന്നുക….
അവൾ ഒന്നും മിണ്ടുന്നില്ല. അത് കണ്ടു ഞാൻ പറഞ്ഞു..
താൻ ഇനി എന്നെ പേടിച്ചു ഉറങ്ങാതെ ഇരിക്കണ്ടാ…
ഈ വീട്ടിൽ കുറെ മുറികൾ ഉണ്ട്…. ഞാൻ വേറെ ഏതെങ്കിലും മുറിയിൽ കിടന്നോളാം..
അതും പറഞ്ഞു ഞാൻ മുറിയുടെ പുറത്തേയ്ക്ക് നടന്നു……
അത് കണ്ടു അവൾ പിന്നാലെ ഓടി വന്നു…
എന്താ ദിവ്യെ…. അവളുടെ വരവ് കണ്ടു ഞാൻ ചോദിച്ചു….
നിക്ക് ഒറ്റക്ക് കിടക്കാൻ പേടി ആണ്.. ഏട്ടൻ വേണങ്കിൽ കട്ടിലിൽ കിടന്നോ ഞാൻ താഴെ കിടക്കാം….. ഒറ്റ ശ്വാസം കൊണ്ട് അവൾ പറഞ്ഞു തീർത്തു….
അപ്പൊ തനിക്ക് എന്നെ പേടി ഇല്ലേ….
അവൾ മിണ്ടുന്നു ഒന്നും ഇല്ല. ഞാൻ പിന്നെ ഒന്നും പറയാൻ ഒന്നും പോയില്ല….
ഞാൻ പറഞ്ഞു.. എങ്കിൽ സാരമില്ല താൻ ഇനി വിഷമിക്കു ഒന്നും വേണ്ട ഞാൻ ഇവിടെ തന്നെ കിടക്കാം. അതും പറഞ്ഞു ഞാൻ ഒരു കിടക്ക കൊണ്ട് വന്നു താഴെ ഇട്ട് അതിൽ കിടന്നു..
ഞാൻ താഴെ കിടന്നോളാം ഏട്ടൻ മുകളിൽ കിടന്നോ….
നീ അവിടെ കിടന്നു ഉറങ്ങാൻ നോക്ക്. ഇനി അതും പറഞ്ഞു ഇരിക്കാതെ… അവൾ എന്നെ തന്നെ നോക്കി നില്കുന്നത് കണ്ടു ഞാൻ പറഞ്ഞു…
പിന്നെ ഞാൻ വേഗം ഉറങ്ങി പോയി…
പിറ്റേന്ന് ഉണർന്നപ്പോൾ റൂമിൽ അവൾ ഇല്ല. ഞാൻ പതുക്കെ എഴുനേറ്റു അടുക്കളയിൽ ചെന്നപ്പോൾ എന്തോ ഉണ്ടാക്കുന്ന തിരക്കിൽ ആണ് അവൾ……
താൻ എപ്പോ എഴുനേറ്റു.. ഞാൻ അവളുടെ അടുത്ത് പോയി നിന്ന് ചോദിച്ചു……
ഞാൻ അടുത്ത് ചെന്ന് പെട്ടന്ന് ചോദിച്ചപ്പോൾ അവൾ ഒന്ന് പേടിച്ചു എങ്കിലും അവൾ പതുക്കെ മറുപടി പറഞ്ഞു…