അങ്ങനെ ദിവ്യയുടെ വീട്ടിൽ രണ്ടു ദിവസം നിൽക്കാൻ പോയി…
അവിടെ അവളുടെ അനിയത്തിയും അമ്മയും മാത്രം ആണ് ആ വീട്ടിൽ ഉളൂ…
അവിടെ എത്തിയപ്പോൾ അവൾ ഇത്തിരി കൂടി സന്തോഷം ഓക്കേ വന്ന പോലെ ഉണ്ട്..
അവളുടെ അനിയത്തി നഴ്സിങ്ങിന് തന്നെ ആണ് പഠിക്കുന്നത്.. പക്ഷെ ദിവ്യയുടെ പോലെ അല്ല അവളുടെ സ്വഭാവം അവൾ നന്നായി സംസാരിക്കുന്ന ആൾ ആണ്…
അവളുടെ അമ്മയും അവളെ പോലെ പാവം ആണ്…. ചെറിയ ചെറിയ പണിക്ക് ഓക്കേ പോയി ആണ് ആ പാവം മക്കളെ ഓക്കേ വളർത്തിയത്. അത് കാരണം ആ അമ്മയോട് എനിക്ക് നല്ല ബഹുമാനം ആണ്.. ചെറു പ്രായത്തിൽ ഭർത്താവ് മരിച്ചിട്ടും വേറെ കല്യാണം കഴിക്കാതെ മക്കൾക്ക് വേണ്ടി ജീവിക്കുന്ന അമ്മ…
അങ്ങനെ രണ്ടു ദിവസം അവിടെ നിന്നിട്ട് തിരിച്ചു എന്റെ വീട്ടിലേയ്ക്ക് പൊന്നു.
അങ്ങനെ എന്റെ വീട്ടിൽ എത്തി..
ലീവ് ഓക്കേ തീരാറായത് കൊണ്ട് ഇനി ഒരാഴ്ച കഴിഞ്ഞ ഞങ്ങൾ തിരിച്ചു ന്യൂസിലാൻഡിലേയ്ക്ക് പോകുക ആണ്…
അങ്ങനെ പോകേണ്ട ദിവസം എത്തി. എയർപോർട്ടിലേയ്ക് അമ്മയും വന്നിരുന്നു. പോരാൻ നേരം അവൾ അമ്മയുടെ കൈ പിടിച്ചു കരയുന്നു ഓക്കേ ഉണ്ട്. അമ്മയ്ക്കും വിഷമം ആയി….
അങ്ങനെ തിരിച്ചു ന്യൂസ്‌ലാൻഡിൽ എത്തി…
ഞാൻ താമസിച്ചിരുന്ന വീട്ടിൽ വന്നു…
ഞാൻ പറഞ്ഞു
ദിവ്യെ തന്റെ സാധനങ്ങൾ എല്ലാം ഹോസ്റ്റലിൽ നിന്നു ഇങ്ങോട്ട് കൊണ്ട് വന്നേയ്ക്ക്… നമ്മുക്ക് ഇന്ന് തന്നെ പോയി അതൊക്കെ ഇങ്ങോട്ട് കൊണ്ട് വരാം…..
മ്മ്മ്
അങ്ങനെ അവളെയും കൂട്ടി അവൾ താമസിച്ചിരുന്ന ഹോസ്റ്റലിൽ പോയി.
വളരെ കുറച്ചു സാധനങ്ങൾ മാത്രം ആണ് ഉണ്ടായിരുന്നത്..
അതെല്ലാം എടുത്തു കാറിൽ വച്ചു.
അവിടെ നിന്ന് വരും വഴി ഉച്ചക്ക് ഉള്ള ഭക്ഷണം റെസ്റ്റോറന്റൽ നിന്ന് കഴിച്ചു…
വൈകുനേരത്തേയ്ക്ക് വീട്ടിൽ വല്ലതും ഉണ്ടോ..
ഇല്ല.ഞാൻ ഉണ്ടാകാം.
വേണ്ട ഇന്ന് വന്നതല്ലേ. തനിക്ക് ക്ഷീണം ഓക്കേ ഇല്ലേ.. ഇന്ന് ഇനി ഒന്നും ഉണ്ടാക്കണ്ട അതും പറഞ്ഞു ഞാൻ പോയി പാർസൽ വാങ്ങി….
അങ്ങനെ തിരിച്ചു വീട്ടിൽ വന്നു….
അങ്ങനെ അന്ന് രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ ചോദിച്ചു തന്നിക് എന്ന് മുതൽ ഡ്യൂട്ടിക്ക് കയറണം.