അങ്ങനെ ഒന്നും ഇല്ല. പെട്ടന്ന് തന്നെ അവൾ മറുപടി പറഞ്ഞു..
പിന്നെ എന്ത് കോപ്പ് ആണ് അവൾ എന്നോട് ഇങ്ങനെ ഓക്കേ കാട്ടുന്നത്. ഞാൻ മനസ്സിൽ വിചാരിച്ചു…..
ഞാൻ അടുത്ത് കിടക്കുന്നത് ആണോ പ്രശ്നം. ഞാൻ പിന്നെയും ചോദിച്ചു…
അവൾ ഒന്നും മിണ്ടുന്നില്ല. ഞാൻ പിന്നെയും പിന്നെയും ഇതു തന്നെ ചോദിച്ചപ്പോൾ കണ്ണൊക്കെ നിറഞ്ഞു തുടങ്ങി……
താൻ കരയാൻ വേണ്ടി പറഞ്ഞത് ഒന്നും അല്ല. എന്താ പ്രശ്നം എന്ന് അറിയാൻ വേണ്ടി ചോദിച്ചത് ആണ്….
എനിക്ക് പേടിയാ ചേട്ടാ. ഇതും പറഞ്ഞു പൊട്ടി കരയുക ആണ്….
താൻ എന്നെ പേടിക്കുക ഒന്നും വേണ്ട. ഞാൻ തന്നെ ഒന്നും ചെയ്യുക ഒന്നും ഇല്ല. എനിക്ക് ദിവ്യയെ അത്രയും ഇഷ്ടം ആണ്. പിന്നെ ഞാൻ എങ്ങനെ ദിവ്യയെ എന്തേങ്കിലും ചെയ്യും…
താൻ ഇനി പേടിക്കുക ഒന്നും വേണ്ട…. ഞാൻ എന്തയാലും തഴെ കിടന്നോളാം….
ഇതും പറഞ്ഞു ഞാൻ ബെഡ് ഷീറ്റും തലയിണയും എടുത്തു താഴെ കിടന്നു…
ഏട്ടാ…. അവളുടെ വിളി കേട്ട് നോക്കിയപ്പോൾ എന്നെയും നോക്കി കണ്ണും നിറഞ്ഞു നിൽക്കുക ആണ്
ഞാൻ താഴെ കിടക്കാം. ഏട്ടൻ കട്ടിലിൽ കിടന്നോ.
വേണ്ട. താൻ എന്തായാലും ബെഡിൽ കിടന്നു നന്നായി ഉറങ്ങ്..
ഇന്ന് താഴെ വച്ചു സാറമോൾ അത് ചോദിച്ചപ്പോൾ അവരുടെ നോട്ടം കാരണം എന്റെ തൊലി ഇരിഞ്ഞു പോയി.
താൻ എന്തായാലും കിടന്നു ഉറങ്ങ്. അതും പറഞ്ഞു ഞാൻ മൂടി പുതച്ചു കിടന്നു…
അങ്ങനെ ആ ദിവസവും കഴിഞ്ഞു..
പിന്നെ പിന്നെ അവൾ വീട്ടിലെ എലാവരോടും നന്നായി അടുത്തു….
അവൾക്ക് അപ്പൻ ഇല്ലാത്തത് കൊണ്ട് ആണോ എന്തോ എന്റെ അപ്പനെ അവൾക്ക് ഭയങ്കര ഇഷ്ടം ആണ്. അപ്പനെ മരുന്ന് എല്ലാം എടുത്ത് കൊടുക്കുന്നത് എല്ലാം ഇപ്പോൾ അവൾ ആണ്. അതുകൊണ്ടു അമ്മയ്ക്കും അവളെ ജീവൻ ആയി..
എന്നോട് അങ്ങനെ മിണ്ടൽ ഒന്നും ഇല്ല. കല്യാണത്തിനു മുൻപ് മിണ്ടിയിരുന്ന അത്ര പോലും ഇപ്പോൾ അവൾ എന്നോട് മിണ്ടുന്നില്ല.
അതിൽ എനിക്ക് നല്ല വിഷമം ഓക്കേ ഉണ്ട്. പിന്നെ അവൾക്ക് പേടി ആയതു കൊണ്ട് ഞാൻ ഒന്നും പറയാറില്ല.
പിന്നെ എപ്പോഴും സാറമോളോട് എന്തേങ്കിലും ഓക്കേ പറഞ്ഞു ഇരിക്കുന്നത് കാണാം.
ഇപ്പൊ പിന്നെ അവളുടെ മുഖത്തെ ആ വിഷമം ഓക്കേ കുറെ പോയിട്ട് ഉണ്ട്.
അത് കണ്ടുമ്പോൾ എനിക്കും ഒരു സന്തോഷം ആണ്.