പിന്നെ ഒരു ഫ്രണ്ട് ബാംഗ്ലൂർ നിന്ന് വന്നിരുന്നു അവനെ റെയിൽവേസ്റ്റേഷനിൽ കൊണ്ട് വിടാൻ പോയി….
അങ്ങനെ വീട്ടിൽ എത്തിയപ്പോൾ ഉച്ച ആയി….
എല്ലാവരും കൂടെ ഇരുന്നു ഭക്ഷണം ഓക്കേ കഴിച്ചു…..
ദിവ്യ എനിക്ക് എല്ലാം വിളമ്പി തരുന്നു ഉണ്ട്.
ഞങളുടെ വീട്ടിൽ അങ്ങനെ വിളമ്പി കൊടുക്കുന്ന ശീലം ഒന്നും ഇല്ല. അപ്പന് മാത്രം ആണ് വിളമ്പി കൊടുക്കാറുള്ളത്… അത് അമ്മയില്ലേങ്കിൽ ചേച്ചിമാരോ അവരും ഇല്ലെങ്കിൽ ഞാൻ വിളമ്പി കൊടുക്കും…
അമ്മയാണ് അത് ഒരു അവകാശം പോലെ ചെയ്യുന്നത്… അമ്മ വീട്ടിൽ ഇല്ലെങ്കിൽ ആണ് വേറെ ആരെങ്കിലും അത് ചെയാറുള്ളത്…
അത് കൊണ്ട് ഞാൻ ചോറ് എടുക്കുമ്പോൾ ആദ്യം തന്നെ കുറച്ചു അധികം എടുക്കും പിന്നെ രണ്ടാമത് എടുക്കാറില്ല…
ഇവൾ ഞാൻ കഴിക്കുന്നതിന് അനുസരിച്ചു പിന്നെയും
പിന്നെയും വിളമ്പുക ആണ്..
മതി മതി ഞാൻ ഇത്ര ഒന്നും കഴിക്കാറില്ല…..
അവളെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ പറഞ്ഞു…..
അവൾ ഒരു വികാരവും ഇല്ലാത്ത പോലെ ആണ് ഞാൻ ഉള്ളപ്പോൾ……
അങ്ങനെ ഉച്ച കഴിഞ്ഞു വീടിനടുത്തുള്ള കുറച്ചു ബന്ധു വീട്ടിൽ പോയി.
എന്റെ കൂടെ ഒറ്റക്ക് വരാൻ അവൾക്ക് ചെറിയ പേടി ഉള്ളത് പോലെ തോന്നിയത് കൊണ്ട് ഞാൻ സാറമോളെയും ഞങളുടെ കൂടെ കൂട്ടി.
അത് നന്നായി എന്ന് പിന്നെ എനിക്ക് തോന്നി.
ഇപ്പോൾ സാറമോളും ദിവ്യയും നല്ല കൂട്ട് ആയിട്ട് ഉണ്ട്.
സാറമോളെ എല്ലാവർക്കും നല്ല ഇഷ്ടം ആണ്. അതുകൊണ്ട് സാറമോൾ തന്നെ ഞങളുടെ ബന്ധുകളെ ഓക്കേ ദിവ്യക്ക് പരിചയപേടുത്തി കൊടുക്കുത്തു.
ഞാൻ ഒഴിച്ചു ദിവ്യയോട് എല്ലാവരും നന്നായി സംസാരിക്കുന്നു ഉണ്ട്. എനിക്ക് ആണേകിൽ അവളോട് സംസാരിക്കാൻ ഒരു മടിയും നാണവും പേടിയും ഓക്കേ പോലെ…
അങ്ങനെ അന്ന് വൈകുന്നേരം ആയി..
ഞങ്ങൾ രണ്ടാളും റൂമിൽ ഒന്നും മിണ്ടാതെ ഇരിപ്പാണ്.
കുറെ നേരം ഇങ്ങനെ ഇരുന്നപ്പോൾ ഞാൻ പതുക്കെ അവളോട് പറഞ്ഞു
ദിവ്യെ തനിക് ഇവിടെ എന്തേങ്കിലും പ്രോബ്ലം ഉണ്ടോ. എന്റെ ഭാഗത്തു നിന്ന് ആണേകിലും പറയാൻ മടി ഒന്നും വേണ്ട…
എനിക്ക് പ്രശ്നം ഒന്നും ഇല്ല. എന്നെ നോക്കി പേടിച്ചു ആണ് പറയുന്നത്….
തന്നിക് ഈ കല്യാണത്തിന് ഇഷ്ടം അല്ലാതെ ആണോ ഇത് നടന്നത്. തനിക്ക് വല്ല പ്രേമമോ എന്തെകിലും ഉണ്ടെങ്കിൽ എന്നോട് തുറന്നു പറഞ്ഞോളൂ…..