ഞാൻ പീഡിപ്പിക്കാൻ ആണോ നോക്കിയത് ഇങ്ങനെ കിടന്നു കരയാൻ കരയാൻ……..
ഇനി അവൾക്ക് വല്ല പ്രേമവും ഉണ്ടോ. ഇക്കാലത്ത് അത് സാധാരണ ആണല്ലോ…….
അങ്ങനെ കുറെ നേരം ഓരോന്ന് ആലോചിച്ചു ഇരുന്നു ഞാൻ ഉറങ്ങി പോയി……
നേരം വെള്ളുത്തു എഴുന്നേറ്റപ്പോൾ അവളെ കട്ടിലിൽ കാണാൻ ഇല്ല…..
ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കാം കുളിക്കുക ആവും..
പിന്നെ ഞാൻ എഴുനേറ്റു കട്ടിലിൽ കയറി കിടന്നു.
ഇനി വാതിൽ തുറക്കുമ്പോൾ ആരും കയറി വന്നു ഞാൻ നിലത്തു കിടക്കുന്നത് കാണണ്ട……
അങ്ങനെ കട്ടിലിൽ കിടന്നു പിന്നെയും ഇറങ്ങി എഴുന്നേറ്റപ്പോൾ ഒരു എട്ടര ആയിട്ട് ഉണ്ട്…
ദിവ്യ റൂമിൽ ഒന്നും ഇല്ല തഴെക്ക് പോയി കാണും
ചേ ഇനി തഴെ ചെല്ലുമ്പോൾ അവർ എന്ത് വിചാരിക്കും ആവോ….ആദ്യരാത്രിയുടെ ക്ഷീണം കാരണം എഴുന്നേൽകാൻ വൈകി എന്ന് വിചാരിക്കും………
കോപ്പ്. അങ്ങനെ ഓരോന്ന് വിചാരിച്ചു എഴുനേറ്റു പല്ലുതേപ്പും കുളിയും ഓക്കേ കഴിഞ്ഞു തഴെക്ക് ഇറങ്ങി ചെന്നു…..
താഴെ എല്ലാവരും ഒരു അർത്ഥം വച്ചുള്ള നോട്ടവും ചിരിയും ഓക്കേ ഉണ്ട്. ഞാൻ അതൊന്നും മൈൻഡ് ചെയ്തില്ല……
തഴെ ഡെയിനിങ് ടേബിളിൽ അപ്പനും അളിയനും ഓക്കേ ഇരുന്നു ചായ കുടിക്കുന്നു ഉണ്ട്. ഞാൻ ചെന്നു ചായ കുടിക്കാൻ ഇരുന്നു…
ദിവ്യ അവിടെ അമ്മയുടെ കൂടെ ഉണ്ട്….
മോളും കൂടി ഇരുന്നു ചായ കുടിച്ചോളൂ മോളെ.. അമ്മയാണ് പറഞ്ഞത്..
അവിടെ എന്റെ അടുത്ത ചെയർ മാത്രം ആണ് ഒഴിഞ്ഞത് ഉളൂ അത് കൊണ്ട് അവൾ എന്റെ അടുത്ത് വന്നിരുന്നു ചായ കുടിക്കുന്നു ഉണ്ട്.
ചേച്ചിയുടെ കണ്ണ് എന്താ ചുമന്നു ഇരിക്കുന്നത്. ചേച്ചി ഇന്നലെ ഉറങ്ങിയില്ലേ….
നമ്മുടെ വായാടി സാറമോൾ ആണ് ചോദിച്ചത്……
ഇത് കേട്ടപ്പോൾ മുമ്പിൽ ഇരുന്ന അപ്പനും അളിയനും എന്നെ ഒരു നോട്ടം…
ഇടിവെട്ട് ഏറ്റവനെ പാമ്പ് കടിച്ചു എന്ന അവസ്ഥയിൽ ആയി ഞാൻ. ആ ഒറ്റ ഇരുപ്പിൽ ഉരുകി ഒലിച്ച പോലെ ആയി ഞാൻ.
സ്ഥലം മാറി കിടന്നത്
കൊണ്ട് ഉറങ്ങാൻ പറ്റിയില്ല അതാ മോളെ…. എന്റെ മുഖം കണ്ടു ദിവ്യ വെറുതെ മറുപടി പറഞ്ഞു…..
പിന്നെ അധികം നേരം ഞാൻ അവിടെ ഇരുന്നില്ല.. വേഗം ചായകുടിച്ചു. അവിടെ നിന്ന് എഴുനേറ്റു പോയി….
വിരുന്നുകാർ കുറെ പേര് ഉണ്ടായിരുന്നവർ എല്ലാം ഇന്ന് പോവുക ആണ്… എല്ലാവർക്കും തിരക്ക് ആണ്….
കുറെ പേരെ ബസ് സ്റ്റോപ്പിൽ ഓക്കേ കൊണ്ട് വിട്ടു….