മറുപടി ഒന്നും ഇല്ല.
ഉറങ്ങി കാണുമോ…….
ഞാൻ എന്റെ കൈ എടുത്തു ചരിഞ്ഞു കിടക്കുന്ന അവളുടെ കൈയിയുടേ മുകളിൽ ഒന്ന് വച്ചതും അവൾ ചാടി എഴുന്നേറ്റതും ഒപ്പം ആയിരുന്നു……
ഞാൻ ഒന്ന് പേടിച്ചു…..
അതിനു പുറകെ ഒരു കരച്ചിൽ ആണ് വന്നത്….
ദിവ്യ ആകെ ചുവന്നു തുടുത്തിരിക്കുന്നു… രണ്ടു കണ്ണിൽ നിന്നും കണ്ണുനീർ പുഴ പോലെ ഒഴുകുന്നു ഉണ്ട്….
എന്നെ ഒന്നും ചെയ്യല്ലേ ചേട്ടാ എന്നൊക്കെ പറഞ്ഞു എണ്ണിപറക്കുന്നു ഉണ്ട്…
എന്താ സംഭവിക്കുന്നത് എന്ന് എനിക്ക് മനസ്സിൽ ആയില്ല.. ഞാൻ ആകെ ഇല്ലാതെ ആയതു പോലെ……
എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല….
ഞാൻ വേഗം കട്ടിലിൽ നിന്ന് എഴുന്നേറ്റു.
എന്ത് പറ്റി ദിവ്യെ.. പതുക്കെ അവളുടെ അടുത്തേയ്ക്ക് പോയി..
അപ്പോൾ പിന്നെയായും എങ്ങലടി.
എന്നെ ഒന്നും ചെയ്യല്ലേ.. ഞാൻ പാവം ആണ്…..
ഇത് എന്താ സംഭവം.ഞാൻ അതിനു അവളെ ഒന്നും ചെയ്തില്ലലോ.ഞാൻ ആകെ പേടിച്ചു…….
ദിവ്യെ… എന്താ കാര്യം.
താൻ ഈ കരച്ചിൽ ഒന്നു നിർത്തിയിട്ടു കാര്യം പറ…….
പിന്നെയും പിന്നെയും ഞാൻ ഇത് തന്നെ പറഞ്ഞപ്പോൾ അവൾ ഒന്ന് അടങ്ങി…
എന്താ കാര്യം..
താൻ എന്താ പ്രശ്നം എങ്കിലും എന്നോട് പറ…..
പിന്നെ ഞാൻ അവളുടെ അടുത്തേയ്ക്ക് പോയപ്പോൾ അവൾ പിന്നെയും എങ്ങലടി തുടങ്ങി…
എന്നെ ഒന്നും ചെയ്യല്ലേ.. എനിക് പേടി ആണ്…. ഞാൻ പാവം ആണ് എന്നൊക്ക…..
അങ്ങനെ കുറച്ചു നേരം കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു ഇനി തന്നിക്ക് ഞാൻ അടുത്ത് കിടക്കുന്നത് ആണ് പേടി എങ്കിൽ ഞാൻ തഴെ കിടക്കാം…
താൻ ഒന്ന് കരയാതിരി…..
അതും പറഞ്ഞു ഞാൻ ബെഡ് ഷിറ്റും തലയിണയും എടുത്തു തഴെ കിടന്നു..
ഞാൻ ഇനി അവളെ പിടിച്ചത് കൊണ്ട് ആണോ അവൾ ഇനി കരഞ്ഞത്…….
അതിനു ഞാൻ ഒന്നു കൈയിൽ അല്ലെ പിടിച്ചത്. ഇതിന് എന്തിനാ കരയുന്നത്…..