ഡാ നീ റൂമിൽ പോയെ ആ കൊച്ചു ഒറ്റക്ക് ഇരുന്നു മടുത്തു കാണും…..
അങ്ങനെ റൂമിൽ എത്തിയപ്പോൾ ദിവ്യ കട്ടിലിന്റെ തലയ്ക്കൽ ചാരി ഇരുന്നു ഉറങ്ങുന്നു ഉണ്ട്.
ഞാൻ അകത്തു കയറി വാതിൽ അടക്കുന്ന ശബ്ദം കേട്ടപ്പോൾ അവൾ എഴുനേറ്റു……
താൻ എന്നെ നോക്കി ഇരുന്നു മടുത്തോ…..
പണ്ട് കോളേജിൽ ഒരുമിച്ചു പഠിച്ച കുറച്ചു പേര് വന്നിരുന്നു.. അവരെ യാത്ര ആക്കാൻ പോയത് കൊണ്ട് ഒന്ന് വൈകി…..
താൻ കഴിച്ചോ വല്ലതും….
മ്മ്. ഒരു മൂളൽ മാത്രം ആണ് ഉത്തരം..
എങ്കിൽ താൻ കിടന്നോളു ഞാൻ ഒന്ന് കുളിച്ചിട്ടു വരാം…..
അതും പറഞ്ഞു ഞാൻ തോർത്തും എടുത്തു കുളിക്കാൻ പോയി….
കുളി കഴിഞ്ഞു. വന്നപ്പോൾ അവൾ അവിടെ തന്നെ ഇരിക്കുന്നു ഉണ്ട്…
താൻ കിടന്നില്ലേ…. ഞാൻ വിചാരിച്ചു കിടന്നു കാണും എന്ന്…….
അവൾ തിരിച്ചു മറുപടി ഒന്നും പറഞ്ഞില്ല…..
അങ്ങനെ കട്ടിലിൽ വന്നിരുന്നു മൊബൈൽ ഓക്കേ ഒന്ന് നോക്കി…
എന്നാ നമ്മുക്ക് കിടക്കാം… ഞാൻ പറഞ്ഞു
മ്മ്മ്.
അവൾ അവളുടെ സാധാരണ പേടിയോടെ ഉള്ള നോട്ടവും നോക്കി ആണ് പറയുന്നത്….
ആദ്യരാത്രി ഓക്കേ അല്ലെ ചെറിയ പേടി ഓക്കേ ഉണ്ടാവും.. എനിക്കും ചെറിയ പേടി ഓക്കേ ഉണ്ട്.
സംഭവം അവളോട് മുൻപ് സംസാരിച്ചിട്ട് ഓക്കേ ഉണ്ടങ്കിലും ഇങ്ങനെ ഒരു അവസ്ഥയിൽ അവളോട് എന്തായിരിക്കും മിണ്ടുക…
അവൾ എന്റെ അപ്പുറത്ത് കിടക്കുന്നു ഉണ്ട്…
അവളോട് എന്തേങ്കിലും ഒന്ന് മിണ്ടണ്ടേ…
ഞാൻ പതുക്കെ അവളുടെ അടുത്തേയ്ക്ക് നീങ്ങി കിടന്നു…..
ദിവ്യെ………
ഞാൻ പതുക്കെ ഒന്ന് വിളിച്ചു…..