ഇനി ഞാൻ ഒറ്റക്ക് അല്ല. ഒരു പെണ്ണിനെ കൂടി പോറ്റണം…. ഇനിയുള്ള ജീവിത കാലം മുഴുവൻ അവളോട് ഒപ്പം ആണ് ജീവിക്കണ്ടത്…..
അങ്ങനെ ഓരോന്ന് ആലോചിച്ചു സമയം പോയത് അറിഞ്ഞില്ല… പിന്നെ മൊബൈൽ അടിക്കുന്നത് കേട്ട് സമയം നോക്കിയപ്പോൾ എഴര ആയി………
പത്തരക്കു ആണ് കല്യാണം……
അങ്ങനെ ഒരു വിധം എഴുനേറ്റു….
പല്ല്തേപ്പും കുളിയും എല്ലാം കഴിഞ്ഞു വന്നപ്പോൾ എട്ടര ആയി. പിന്നെ ഡ്രസ്സ് എല്ലാം മാറി….
കുറച്ചു കഴിഞ്ഞപ്പോൾ ഫോട്ടോ എടുക്കാൻ ഉള്ളവർ വന്നിരുന്നു… പിന്നെ ഡ്രസ്സ് മാറുന്നത് പകുതി മുതൽ അവർ ഫോട്ടോ എടുപ്പ് തുടങ്ങി… ഷൂ ഒരു മൂന്നു പ്രാവശ്യം ഇട്ട് കാണും… ഫോട്ടോഗ്രാഫർ പറയുന്നത് കേട്ട് അങ്ങനെ കുറെ നേരം പോയി……….
പിന്നെ താഴെ ഇറങ്ങി വന്നു ഒരു ചായ കൂടിച്ചു….
പിന്നെയും ഫോട്ടോ എടുപ്പ് ആണ്. സകല ബന്ധുക്കാർക്കും നാട്ടുകാർക്കും ഫോട്ടോ എടുക്കാൻ നിന്ന് കൊടുക്കണം…. അങ്ങനെ പത്ത് മണി ആയപ്പോൾ പള്ളിയിലേയ്ക്ക് പോയി…….
പള്ളിയിൽ എത്തിയപ്പോൾ അവളും വീട്ടുകാരും വന്നിട്ട് ഉണ്ട്. ഒരു കടും നീല മന്ത്രക്കോടി സാരി ആണ് അവൾ ഉടുത്തിരിക്കുന്നത്. മുടിയെലാം കെട്ടിവെച്ചു സുന്ദരി ആയിട്ട് ഉണ്ട്……
സാധാരണ വിടർന്നു നിൽക്കുന്ന അവളുടെ കണ്ണുകൾ കൺമഷി എഴുതി മനോഹരം ആക്കിയിട്ടു ഉണ്ട്…..
അങ്ങനെ പള്ളിയിൽ കയറി പരിപാടി ആരംഭിച്ചു….
സാധാരണ മുഖഭാവത്തിൽ നിന്ന് ഇന്ന് അവൾ ചെറുതായി ചിരിക്കുന്നു ഓക്കേ ഉണ്ട്….. പക്ഷെ ഞാൻ എന്തെകിലും ചോദിച്ചൽ പേടിയോടെ ആണ് മറുപടി…..
അങ്ങനെ മിന്നുകേട്ട് കഴിഞ്ഞു….
നീ ഉണ്ടില്ലേങ്കിലും ഇവളെ ഊട്ടണം.
നീ ഉടുത്തില്ലേങ്കിലും ഇവളെ ഉടുപ്പിക്കണം
പള്ളീലച്ചൻ ഒരു ഉഗ്രൻ ഉപദേശവും ഓക്കേ തന്നു……
അങ്ങനെ കല്യാണം കഴിഞ്ഞു. അങ്ങനെ എന്റെ ഏകാന്ത ജീവിതം അവസാനിച്ചു. ഇനി എന്റെ ലോകത്തു ദിവ്യ കൂടി ഉണ്ട്……….
ഇനി എന്നെ സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനും ഒരാൾ ആയി. എന്റെ ദിവ്യ.
അങ്ങനെ കല്യാണ പരിപാടി ഓക്കേ കഴിഞ്ഞു……
എലാവരെയും സൽക്കരിച്ചും ഫോട്ടോ എടുത്തും വൈകുന്നേരം ആയപ്പോഴേക്കും തീരെ വയ്യാതെ ആയി…..
വൈകുന്നേരം ദൂരെ നിന്ന് വന്ന കുറച്ചു ഫ്രണ്ട്‌സ്ന് ഓക്കേ യാത്ര ആക്കി വന്നപ്പോഴക്കും ഒരുപാട് വൈകിയിരുന്നു…..
പിന്നെ ബന്ധുക്കളോട് സംസാരിച്ചു ഇരിക്കുമ്പോൾ അമ്മ വന്നു പറഞ്ഞു