അതല്ല ഏട്ടാ എനിക്ക് ചിലപ്പോ പേടി ആവും..
ഞാൻ ഏട്ടനോട് നാളെ കുറച്ചു കാര്യങ്ങൾ പറയാം. അത് കേട്ടാൽ ഏട്ടനെ എന്നോട് ദേഷ്യം ആവോ……. ആകെ വിഷമിച്ചു നിരാശപെട്ട് ആണ് അവൾ എന്നോട് അത് ചോദിച്ചത്…..
എനിക്ക് ദിവ്യയോട് ഒരു വിഷമവും ആവില്ല.. ദിവ്യ ദിവ്യയുടെ വിഷമങ്ങൾ എന്നോട് പറയുമ്പോൾ എനിക്ക് ദിവ്യയെ ഒന്നു കൂടി ഇഷ്ടം ആവുകയെ ഉളൂ.. ദിവ്യ ഇനി കരഞ്ഞു വിഷമിക്കാതെ കിടന്നു ഉറങ്ങ്. നാളെ ഇനി എല്ലാം പറഞ്ഞ മതി….
അതും പറഞ്ഞു ഞാൻ തിരിഞ്ഞു പുതച്ചു കിടന്നു…. എന്താവും ദിവ്യ പറയാം എന്ന് പറഞ്ഞത്…….
ഇനി കല്യാണത്തിന് മുൻപ് ദിവ്യക്ക് വേറെ വല്ല അടുപ്പവും ഉണ്ടായിരുന്നോ. ചേ എന്റെ ദിവ്യ അങ്ങനെ ഉള്ള ആൾ ഒന്നും ഇല്ല. അവളെ കുറച്ചു അങ്ങനെ ചിന്തിക്കാൻ കൂടി പാടില്ല. അടുത്ത നിമിഷം തന്നെ ഞാൻ എന്നെ തിരുത്തി… എന്നാലും എന്തായിരിക്കും…. അങ്ങനെ അതും ആലോചിച്ചു പതിയെ ഞാൻ ഉറക്കത്തില്ലേയ്ക്ക് വീണു…..
കഴിഞ്ഞ ഭാഗങ്ങൾക്ക് തന്ന സപ്പോർട്ടിനു നന്ദി.. ഇനിയും ആ സപ്പോർട്ട് പ്രിയ വായനക്കാരുടെ ഭാഗത്തു നിന്നും ഉണ്ടാവണം.. നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക….. അല്ലേങ്കിൽ johncj104@gmail.com എന്ന മെയിൽ ഐഡിയിൽ മെസ്സേജ് അയക്കുക