പേടിക്കാരി 3 [John]

Posted by

ഞാൻ ദിവ്യ എന്താ മറുപടി പറയുക എന്ന് അറിയാൻ വെറുതെ പറഞ്ഞത് ആണ്….

അവളുടെ മുഖം കണ്ടു എനിക്കുംആകെ വിഷമം ആയി ഞാൻ പറഞ്ഞു.

അല്ല ഏട്ടനെ ശരിക്കും വിഷമം ആയി എന്ന് എനിക്ക് അറിയാം. കരഞ്ഞു കൊണ്ട് ആണ് അവൾ പറഞ്ഞത്.

എനിക്ക് വിഷമം ഒന്നും ആയില്ല. ദിവ്യക്ക് ടൂർ പോകണ്ട എങ്കിൽ എനിക്കും പോകണ്ട എന്ന് ആണ് ഞാൻ ഉദേശിച്ചത്‌.അല്ലാതെ എനിക്ക് വിഷമം ഒന്നും ഇല്ല.

ഏട്ടൻ എനിക്ക് സന്തോഷം ആകാൻ വേണ്ടി ആണ് ആ ടൂർ പോകാം എന്ന് പറഞ്ഞത് എന്ന് എനിക്ക് അറിയാം.. പക്ഷെ അതിനു കുറെ പൈസ ആവുമോ എന്ന് ഉള്ളത് കൊണ്ട് ആണ് ഞാൻ അങ്ങനെ പറഞ്ഞത്… കണ്ണേലാം നിറച്ചു ആണ് അവൾ അതും പറയുന്നത്…..

അയ്യെ. പൈസയുടെ കാര്യം ഒന്നും മോളു നോക്കണ്ട അതിനു അധികം പൈസ ഒന്നും വരില്ല.. അപ്പൊ അതായിരുന്നോ പ്രശ്നം. ഇനി കരയുക ഒന്നും വേണ്ട. അപ്പൊ നമുക്ക് ആ ടൂർ പോകാം….അപ്പൊ ഇനി താൻ കരയണ്ട.

മ്മ്. കണ്ണ് എല്ലാം തുടച്ചു. ഇപ്പോൾ അവളുടെ മുഖത്തു ചെറിയ ആശ്വസം ഓക്കേ വന്നു..

ഞാൻ പിന്നെ പോയി കിടന്നു… കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ അവളോട് ചോദിച്ചു.

ദിവ്യെ..

മ്മ്. എന്താ ഏട്ടാ

താൻ അപ്പൊ ഞാൻ നേരത്തെ ചോദിച്ചപ്പോൾ എന്താ ഇപ്പോ പറഞ്ഞ കാര്യം പറയാതെ ഇരുന്നത്…

ഒന്നും ഇല്ല ഏട്ടാ. ഞാൻ അങ്ങനെ പറഞ്ഞ ഏട്ടൻ എന്താ വിചാരിക്കുക എന്ന് പേടിച്ചിട്ട് ആണ് ഞാൻ അപ്പൊ പറയാത്തത്…..

പേടിച്ചിട്ടോ…… അപ്പൊ ദിവ്യക്ക് എന്നെ ഇപ്പോഴും പേടി ആണോ…..ഞാൻ വിചാരിച്ചു ദിവ്യക്ക് എന്നോടുള്ള പേടി ഓക്കേ പോയി എന്ന്. അല്ലേങ്കിലും പേടിക്കാൻ മാത്രം ഞാൻ വല്ല ഭൂതവും ആണോ…..

എനിക്ക് ഏട്ടനെ പേടി ഒന്നും ഇല്ല. എനിക്ക് അറിയാം ഏട്ടൻ പാവാന്നു… പക്ഷെ ചെലപ്പോ എനിക്ക് ഒരു ചെറിയ പേടി വരും….. വിഷമിച്ചു ആണ് അവൾ മറുപടി പറയുന്നത്

എന്തിനാ ചെലപ്പോ പേടി വരുന്നത്. നമ്മുടെ കല്യാണം കഴിഞ്ഞു ഇത്ര നാൾ ആയിട്ട് ഞാൻ ദിവ്യയെ പേടിക്കാൻ മാത്രം വല്ലതും പറഞ്ഞിട്ടോ ചെയ്തിട്ടോ ഉണ്ടോ…

അതല്ല ഏട്ടാ……

ദിവ്യക്ക് എന്തേങ്കിലും വിഷമം ഉണ്ടെങ്കിൽ ദിവ്യ എന്നോട് തുറന്നു പറ…..

എനിക്ക് ഏട്ടനോട് ഒരു വിഷമവും ഇല്ല……

എന്നോട് അല്ല. വേറെ എന്തേങ്കിലും വിഷമം ഉണ്ടെങ്കിൽ ദിവ്യ എന്നോട് തുറന്നു പറ…… ദിവ്യ ഇങ്ങനെ വിഷമിച്ചു ഇരിക്കുന്നത് കാണുമ്പോൾ എനിക്കും വിഷമം ആണ്…..

Leave a Reply

Your email address will not be published. Required fields are marked *