പിന്നെ ഇപ്പൊ ഞങ്ങൾക്ക് ലീവ് ഓക്കേ കിട്ടുമ്പോൾ ഞാൻ അവളെയും കൊണ്ട് ചെറിയ യാത്ര ഓക്കേ പോകും….
അവൾക്കും അത് ഇഷ്ടം ആണ്….
അങ്ങനെ കുറച്ചു മാസം ഓക്കേ കഴിഞ്ഞു.
അങ്ങനെ ഞാൻ ഒരു ദിവസം ഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കുമ്പോൾ അവളോട് ചോദിച്ചു..
ദിവ്യെ നമുക്ക് ഒരു ടൂർ പോയാലോ….
എങ്ങോട്ടാ ഏട്ടാ….
ഇവിടെ നിന്ന് കുറച്ചു ദൂരെ ആണ്..5 ദിവസത്തെ ടൂർ ആണ്… എന്താ തന്റെ അഭിപ്രായം…
ഞാൻ അങ്ങനെ ടൂർ ഒന്നും ഇത് വരെ പോയിട്ട് ഇല്ല… എനിക്ക് അഭിപ്രായം ഒന്നും ഇല്ല. ഏട്ടനെ ഇഷ്ടം ആണെങ്കിൽ പോകാം…
അങ്ങനെ എനിക്ക് വേണ്ടി പോകണ്ട. നിനക്കും ഇഷ്ടം ആണേകിൽ പോയാൽ മതി…. ഞാൻ ഇത്തിരി ദേഷ്യം വന്ന പോലെ മറുപടി പറഞ്ഞു….
അത് കണ്ടു അവൾക്ക് ചെറിയ വിഷമം ആയി എന്ന് എനിക്ക് മനസ്സിൽ ആയി….
ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല…. അവൾ ആകെ വിഷമിച്ചു ആണ് പിന്നെ നടന്നിരുന്നത്…
അന്ന് വൈകുന്നേരം ഞങ്ങൾ കിടന്നു കുറച്ചു കഴിഞ്ഞപോൾ അവൾ കട്ടിലിൽ കിടന്നു എന്നെ വിളിച്ചു
ഏട്ടാ.
മ്മ് എന്താ… ഞാൻ ചെറിയ ഗൗരവത്തിൽ തന്നെ തിരിച്ചു ചോദിച്ചു.
ഏട്ടനെ വിഷമം ആയോ..
എന്ത് വിഷമം.
ഏട്ടൻ ടൂർ പോകാം എന്ന് പറഞ്ഞപ്പോൾ ഞാൻ അങ്ങനെ മറുപടി പറഞ്ഞത്….
ആ എനിക്ക് നല്ല വിഷമം ആയി.. ഞാൻ അവളുടെ മറുപടി എന്താണ് എന്ന് അറിയാൻ വെറുതെ പറഞ്ഞത് ആണ്..
പിന്നെ അവളുടെ മറുപടി ഒന്നും കേൾക്കാത്തതു കൊണ്ട് ഞാൻ എഴുനേറ്റു നോക്കിയപ്പോൾ അവൾ കട്ടിലിൽ ചെരിഞ്ഞു കിടക്കുന്നു ഉണ്ട്. ഞാൻ ചെന്ന് നോക്കിയപ്പോൾ രണ്ടു കണ്ണും പുഴ പോലെ ഒഴുകുന്നു ഉണ്ട്…
ശേ ഞാൻ വെറുതെ പറഞ്ഞത് ആണു ദിവ്യെ. എനിക്ക് വിഷമം ഒന്നും ആയില്ല.