പേടിക്കാരി 3 [John]

Posted by

അങ്ങനെ പിറ്റേന്ന് ഞങ്ങൾ ജോലിക്ക് കേറി….

അങ്ങനെ ഒരു മാസം കഴിഞ്ഞു. ഇപ്പോൾ അവൾ എന്നോട് നന്നായി സംസാരിക്കുന്നു ഓക്കേ ഉണ്ട്. എന്നെ പഴയത് പോലെ പേടി ഒന്നും ഇല്ല..

പക്ഷെ വൈകുന്നേരം ആയാൽ അവൾക്ക് ആകെ ഒരു അസ്വസ്ഥത ആണ്.. ചിലപ്പോൾ ഉറക്കത്തിൽ ഞെട്ടി എഴുന്നേൽക്കുന്നതും ഓക്കേ കാണാം….

ഇപ്പൊ ഞാൻ എക്സ്ട്രാ ഡ്യൂട്ടി ഒന്നും എടുക്കാറില്ല… ഡ്യൂട്ടി കഴിഞ്ഞ നേരെ വീട്ടിൽ വരും ദിവ്യയോട് ഒന്നും രണ്ടും പറഞ്ഞു അങ്ങനെ ഇരിക്കും. അവൾക്കും അതൊക്കെ ഇഷ്ടം ആണ്…..

ഇടക്ക് എന്നോട് ചോദിക്കും.
ഏട്ടനെ എന്നെ കെട്ടിയത് വേണ്ടായിരുന്നു എന്ന് തോനുന്നു ഉണ്ടോ എന്ന് ഓക്കേ പിന്നെ കുറച്ചു കരയും..
അത് കാണുമ്പോൾ എനിക് ആകെ നെഞ്ചിൽ ഒരു നിറ്റൽ ആണ്…..

പിന്നെ ഞാൻ ഓരോന്ന് പറഞ്ഞു ആശ്വസിപ്പിക്കും…..

എനിക് ദിവ്യയെ കിട്ടിയത് ഭാഗ്യം ആയിട്ട് ആണ് ഞാൻ കരുതുന്നത്. പിന്നെ എനിക് ദിവ്യയെ എന്തൊരു ഇഷ്ടം ആണേന്നോ.. പിന്നെ എങ്ങനെ ദിവ്യയെ വിവാഹം കഴിക്കണ്ടായിരുന്നു എന്ന് തോന്നും……

അങ്ങനെ ഓരോന്ന് ഓക്കേ പറയും……

പക്ഷെ അവളുടെ പ്രശ്നം എന്താണ് എന്ന് അറിയാൻ ഞാൻ എത്ര ശ്രമിച്ചിട്ടും പറ്റിയില്ല…..

പക്ഷെ ഇപ്പൊ ലൈഫിൽ ഞാൻ ഹാപ്പി ആണ്. ദിവ്യ എന്നെ സ്നേഹം കൊണ്ട് പൊതിയുന്നു ഉണ്ട്……….

അവൾ നല്ല വൃത്തി കൂടി ആൾ ആണ്. അത് കൊണ്ട് വീട് എപ്പോഴും അവൾ വൃത്തി ആക്കി കൊണ്ട് ഇരിക്കും.ഞാനും ഇത്തിരി വൃത്തി ഉള്ള കൂട്ടത്തിൽ പെട്ട ആൾ ആണ്. അത് കൊണ്ട് അവളോട് ഉള്ള ഇഷ്ടം ഓരോ ദിവസവും കൂടി കൂടി വന്നുകൊണ്ടിരുന്നു

വീട്ടിൽ അവൾ ഉള്ളത് കൊണ്ട് ഇപ്പൊ ജോലി കഴിഞ്ഞ വീട്ടിലക്ക് പോകാൻ ഒരു ഉത്സാഹം ആണ്.. അല്ലങ്കിൽ പതുക്കെ ആണ് വീട്ടിൽ പോകാറുള്ളത്….

അവൾ എന്റെ ജീവിതത്തിലേക്ക് വന്നത് കാരണം ജീവിതത്തിൽ ഒരു അടുക്കും ചിട്ടയും ഓക്കേ വന്നു……
അവൾ നന്നായി ഭക്ഷണം ഉണ്ടാക്കും. എനിക്ക് ഇഷ്ടം ഉള്ളത് വീട്ടിൽ എന്റെ അമ്മയെ വിളിച്ചു ചോദിച്ചു അറിഞ്ഞു എനിക്ക് ഉണ്ടാക്കി തരൽ ആണ് ഇപ്പോഴത്തേ പരിപാടി…. എന്നിട്ട് ഞാൻ അത് കഴിക്കുന്നത് നോക്കി ഇരിക്കും… നിർബന്ധിച്ചു കുറെ കഴിപ്പിക്കും…. വേണ്ട എന്ന് പറഞ്ഞലും പിന്നെയും കുറെ കോരി ഇട്ട് തരും…
ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഞാൻ ഭക്ഷണം നന്നായിട്ട് ഉണ്ട് എന്ന് പറയണം. അല്ലേങ്കിൽ ഭക്ഷണം എങ്ങനെ ഉണ്ട്
നന്നായി ഇല്ലേ
ഏട്ടനെ എങ്ങനെ വക്കുന്നത് ആണ് ഇഷ്ടം
എന്നൊക്ക ചോദിച്ചു പിറകെ നടക്കും…..

Leave a Reply

Your email address will not be published. Required fields are marked *