ഞാൻ എഴുന്നേറ്റിട്ടു കുറച്ചു നേരം ആയി… ഇവിടെ സാധനങ്ങൾ എവിടെ ആണ് ഇരിക്കുന്നത്…..
അത് മുകളിൽ ഉള്ള ഷെൽഫിൽ കാണും മുളകുപൊടി അങ്ങനെ ഉള്ള സാധനങ്ങൾ….
പിന്നെ ഞാൻ അങ്ങനെ അധികം ഇവിടെ കുക്ക് ചെയാറില്ല. റെസ്റ്റോറന്റഇൽ നിന്ന് ആണ് സാധാരണ കഴിക്ക. പിന്നെ കുറെ ആവുമ്പോൾ ഇവിടത്തെ ഫുഡ് മടുക്കുമ്പോൾ ഞാൻ നമ്മുടെ ഭക്ഷണം ഉണ്ടാക്കാറ് .. പിന്നെ ഞാൻ ഉണ്ടാകുന്നത് അങ്ങനെ നാന്നാവാറില്ല.
ദിവ്യക്ക് വല്ലതും ഉണ്ടാകാൻ സാധനങ്ങൾ വേണം എങ്കിൽ നമുക്ക് ഇവിടെ അടുത്ത് ഇന്ത്യൻ സാധനങ്ങൾ കിട്ടുന്ന ഒരു ഷോപ്പ് ഉണ്ട്. അവിടെ പോയി നമ്മുക്ക് വാങ്ങാം…
അങ്ങനെ അന്ന് ദിവ്യയോട് കുറച്ചു ഓക്കേ സംസാരിച്ചു.
അവൾ ആൾ ഒരു പാവം ആണ്. അവളുടെ മനസ്സിൽ എന്തോ ഒരു പ്രശ്നം കിടക്കുന്നുണ്ട് എന്ന് എനിക്ക് അവളുടെ സംസാരത്തിൽ നിന്ന് മനസ്സിൽ ആയി.
അങ്ങനെ ഉച്ചക്ക് അവൾ ഉണ്ടാക്കിയ ഫുഡ് കഴിച്ചു. ഉഗ്രൻ…..
സാധാരണ ഞാൻ ഉണ്ടാകുമ്പോൾ എന്നും എന്തേങ്കിലും പ്രശ്നം പറ്റും….
ഭക്ഷണം നന്നായിട്ടുണ്ട് കേട്ടോ…. തനിക്ക് ഇത്ര നന്നായി ഭക്ഷണം ഉണ്ടാക്കാൻ അറിയുമായിരുന്നോ….
പെണ്ണുങ്ങൾക്ക് ഏറ്റവും കേൾക്കാൻ ഇഷ്ടം ഉള്ള വാക്ക് ആണ് അവർ ഉണ്ടാക്കിയ ഭക്ഷണം നന്നായി എന്ന് പറയുന്നത്. അവളോട് അടുക്കാൻ ഞാൻ ചെറിയ നമ്പർ ഓക്കേ ഇറക്കി…
അത് കേട്ടപ്പോൾ അവൾക്ക് സന്തോഷം ആയി എന്ന് എനിക്ക് മനസ്സിൽ ആയി….
അങ്ങനെ ഫുഡ് കഴിഞ്ഞു…..നമ്മുക്ക് ഒന്ന് നടക്കാൻ പോയാലോ എന്ന് ഞാൻ അവളോട് ചോദിച്ചു….
അവൾക്ക് എതിർപ്പ് ഒന്നും ഉണ്ടായിരുന്നു ഇല്ല….
ഇവിടെ വന്നു കുറച്ചു ആയേങ്കിലും അവൾ ഹോസ്പിറ്റൽ ഹോസ്റ്റൽ. ഹോസ്റ്റൽ ഹോസ്പിറ്റൽ അങ്ങനെ ആയിരുന്നു അത് കൊണ്ട് അവൾക്ക് നടക്കാൻ പോവാൻ എന്നെകാൾ കൂടുതൽ താല്പര്യം ഉണ്ടായിരുന്നു……
നടക്കാൻ പോയപ്പോൾ ഞാൻ അവളുടെ വീട്ടിലെ കാര്യങ്ങൾ ചോദിച്ചു…..
അവളുടെ അപ്പൻ അവൾ പത്തിൽ പഠിക്കുമ്പോൾ ആണ് മരിച്ചത് എന്ന് അറിഞ്ഞു… അങ്ങനെ അവളുടെ കുറച്ചു കുടുംബ വിശേഷം ഓക്കേ ചോദിച്ചു അറിഞ്ഞു