പേടിക്കാരി [John]

Posted by

പറയുമ്പോൾ 4 കൊല്ലം ആയി ഇവിടെ ജോലി ചെയ്യുന്നു ഉണ്ടങ്കിലും എന്നിക് കാര്യമായി ആരെയും പരിജയം ഇല്ല.

ആകെ അറിയുന്നത് രണ്ട് മൂന്നു ന്യൂസിലാൻഡ് കാരെ ആണ്. അവർ ആണെങ്കിൽ ജോലി കഴിഞ്ഞു 2എണ്ണം അടിച്ചു നടക്കുന്നവർ ആണ്.

അവർ പറയുന്നത് ജീവിതം ആഘോഷിക്കണം എന്നൊക്കെ ആണ്. പക്ഷെ നമ്മുക്ക് അതൊന്നും പറ്റില്ല. ഇവിടെ വന്നിട്ട് ആണ് വിദ്യാഭ്യാസ ലോൺ ഉണ്ടായിരുന്നത് അടച്ചു തീർത്തത്. പിന്നെ അത് കഴിഞ്ഞപോൾ വീട് പണി. പിന്നെ പെങ്ങൾമാരെ കെട്ടിച് അയച്ചു. അങ്ങനെ നമ്മുക്ക് നൂറു കൂട്ടം പ്രേശ്നങ്ങൾ ആണ്. അതിന്റെ ഇടയിൽ ഇവന്മാർ പറയുന്ന പോലെ ജീവിതം ആഘോഷിക്കാൻ ഒന്നും നമുക്ക് പറ്റാറില്ല.

ഇങ്ങനെ ഓരോന്ന് ആലോചിച്ചു ഞാൻ ഒരു ചായ കുടിച്ചു. അത് കഴിഞ്ഞു ആണ് പിന്നെ ആ കുട്ടിയുടെ കാര്യം ആലോചിച്ചത്. അപ്പൊ നോക്കിയപ്പോഴക്കും ആ കുട്ടി പോയിരുന്നു.

പിന്നെ അന്നത്തെ ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ എത്തി. ഭക്ഷണം ഒന്നും കൊള്ളില്ല. സ്വയം ഉണ്ടാകുന്നത് ആണ്. പിന്നെ വേറെ ഒന്നും ഇലാത്തത് കൊണ്ട് അത് വച്ചു അങ്ങ് അഡ്ജസ്റ്റ് ചെയ്ത് പോകുന്നു.

ഭക്ഷണം കഴിച്ചു കിടന്നു…

കിടന്നപ്പോൾ ആ നേഴ്സിനെ ഓർമ്മ വന്നത്…

കാണാൻ നല്ല നിറം ഓക്കേ ഉണ്ട്.. അത്യാവശ്യം ഉയരവും ഉണ്ട്. തടി ആവശ്യത്തിന് മാത്രം. പിന്നെ ഞാൻ ശ്രദ്ധിക്കൻ കാരണം നല്ല ഉരുണ്ട കണ്ണ് ആണ്. പക്ഷേ ആ കുട്ടി എപ്പോഴും ഭയങ്കര വിഷമം പിടിച്ചു ആണ് ഇരിക്കുന്നത്.

ചിലപ്പോൾ വീട്ടിൽ നിന്ന് മാറി നിൽക്കുന്നത് കൊണ്ട് ആവും….

എന്തായാലും ഇനി കാണുമ്പോൾ ഒന്ന് സംസാരിക്കണം. കണ്ടാൽ ഒരു മലയാളി ലുക്ക്‌ ഓക്കേ ഉണ്ട്….

മലയാളി ആയാൽ മതിയായിരുന്നു ദൈവമേ…..

അങ്ങനെ ഓരോന്ന് ആലോചിച്ചു കിടന്നു. ആ നഴ്സിന്റെ രൂപം മനസ്സിൽ നിന്ന് പോകുന്നില്ല. എന്നിക്ക് ആരോടും അങ്ങനെ വലിയ താല്പര്യം ഒന്നും ഇത് വരെ തോന്നിയിട്ടില്ല. കോളേജിൽ പഠിക്കുമ്പോൾ വായ നോട്ടം ഓക്കേ ഉണ്ടായിരുന്നു. ഇപ്പൊ ജോലി വീട് അങ്ങനെ പോകുന്നു.

പറയാൻ മറന്നു ഞാൻ ഇവിടെ ഒറ്റക്ക് ആണ് താമസം. അത് കൊണ്ട് ചോദിക്കാനും പറയാനും ഒന്നും ആരും ഇല്ല. എങ്കിലും മാന്യമായി ആണ് ജീവിക്കുന്നത്. എക്സ്ട്രാ ടൈം ജോലി ചെയ്‌താൽ എക്സ്ട്രാ സാലറി ഉണ്ട്. വീട്ടിലെ കാര്യങ്ങൾ കാരണം അതും ചെയ്യാറ് ഉണ്ട്. അത് കൊണ്ട് ഇവിടെ വായനോട്ടം ഒന്നും ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *