അച്ഛനെ വെളിയിൽ ഒന്നും കാണാതെ ആയപ്പോ പാർവ്വതിക്ക് എന്തോ പേടിയായി മുറ്റത്തേക്ക് ഇറങ്ങി പറമ്പിലേക്ക് എത്തി നോക്കി അവിടെ ഉണ്ടോ എന്ന് നോക്കി ഇല്ല ഇവിടെയൊന്നും കാണാൻ ഇല്ല… അവൾക്ക് തല ചുറ്റുന്നത് പോലെ തോന്നി ഇപ്പോഴാണ് താൻ ശരിക്കും ഒറ്റയ്ക്കായത് … ഒന്നുറക്കെ കരയാൻ പോലും ആവാതെ അവൾ തിരിച്ചു നടന്നു….. ഉമ്മറത്തെ കസേരയിൽ ഇരുന്നവൾ കണ്ണുകൾ അടച്ചു… ഒരു നിമിഷം കൊണ്ട് എന്തൊക്കെയാ നടന്നത്…
“മോള് എണീറ്റോ….???
അച്ഛന്റെ ശബ്ദം കേട്ട് അവൾ ചാടി എണീറ്റു…….
“ഞാൻ വൈദ്യരുടെ കൂടെ ഒന്ന് പോയി… മരുന്നൊക്കെ അയാൾ അല്ലെ ഉണ്ടാക്കുന്നത് അത് വാങ്ങാൻ പോയതാ…”
തന്റെ മുഖത്ത് നോക്കാതെ അച്ഛൻ അത് പറഞ്ഞപ്പോ കുമാരൻ വൈദ്യർ ഇനി വരില്ലെന്ന് അവൾക്ക് മനസ്സിലായി….
“മുടക്കം വരാതെ നോക്കണം അത് മതി എനിക്ക് മോളിനി എതിരായി ഒന്നും പറയല്ലേ…..”
“ഞാനിനി എന്ത് പറയാൻ ആണ്…. “
പാർവ്വതി എണീറ്റ് അകത്തേക്ക് പോകുന്നതിനിടയിൽ അച്ഛൻ കേൾക്കെ പറഞ്ഞു….
“അയാൾ ആണ് വരില്ലെന്ന് പറഞ്ഞത്… അല്ലാതെ അച്ഛനൊന്നും പറഞ്ഞിട്ടില്ല…”
ദയനീയമായി അച്ഛനത് പറഞ്ഞപ്പോ അവൾ ശരിക്കും വിങ്ങിപ്പൊട്ടി….
എന്ത് പറയണം എന്നറിയാതെ അവൾ നിന്ന് ഉരുകി…. എല്ലാം മനസ്സിലായിട്ടും ഒന്നും അറിയാത്ത ഭാവം കാണിക്കുന്ന അച്ഛനെ കണ്ടപ്പോ സങ്കടം കൂടുകയാണ് അവൾക്ക് ചെയ്തത്… രണ്ടും കൽപ്പിച്ച് അവൾ അച്ഛനോട് പറഞ്ഞു…
“മതി അച്ഛാ ഉഴിച്ചിലും പിഴിച്ചിലും….”
“അത് മോളെ നിർത്തി കഴിഞ്ഞ പിന്നെ വേറെ വല്ല അസുഖവും ആകും… അവൻ വരില്ലങ്കിൽ വേണ്ട ഞാൻ വേറെ നോക്കാം….”
“ഇനി അച്ഛൻ തല കുത്തി മറിഞ്ഞാലും നാളേക്ക് ആളെ കിട്ടില്ല അപ്പോഴും മുടങ്ങില്ലേ….???
“അത്… കിട്ടുമോ എന്ന് നോക്കാം….”
“കിട്ടില്ല അച്ഛാ… പിന്നെ തൈലം അയാൾ തന്നില്ലേ അത് മതി പറ്റുന്നപോലെ ഞാൻ തന്നെ ചെയ്യാം….”
“നീ എങ്ങനെ ചെയ്യാനാണ്… അതൊന്നും നടക്കില്ല….”
“എന്ന പിന്നെ അച്ഛൻ ചെയ്തു താ….”
പെട്ടന്ന് വായിൽ വന്നത് അവളങ്ങനെ പറഞ്ഞിട്ടാണ് അബദ്ധം മനസ്സിലായത്…..
“എനിക്ക് അറിയാമെങ്കിൽ ഞാൻ ആളെ തേടി നടക്കുമോ…..??