രണ്ടു മിനിട്ടു കഴിഞ്ഞപ്പോഴേക്കും ഒരാൾ ഓടി വന്നു ബൈക്കു സ്റ്റാർട്ടാക്കി…
” ലതീഷ് അല്ലേയിത്” കാറിനുള്ളിലിരുന്നു വിനോദ് ആശ്ചര്യപ്പെട്ടു.
” നിനക്കറിയാമോ ആളെ” ഷാനി. ചോദിച്ചു.
” പരിചയപ്പെട്ടിട്ടുണ്ട്. സർജിക്കൽ. ഉപകരണങ്ങളുടെ ഡിസ്ട്രിബ്യൂട്ടറാ. ഇവന്റെ ഭാര്യ പ്രഭ ലിജി പഠിപ്പിക്കുന്ന സെന്ററിൽ കണക്കു പഠിപ്പിക്കുന്നതാ..”
” ഓ. അങ്ങനാരിക്കും ലിജിയെ പരിചയപ്പെട്ടത്.”
ലതീഷ് ബൈക്കോടിച്ചു പുറത്തേക്കു പോയി..
ഒരു അഞ്ചു മിനിട്ടോളം കാത്തിരുന്നിട്ടു വിനോദ് തന്റെ ഫ്ലാറ്റിലേക്കു ചെന്നു. വാതിൽ തുറന്ന ലിജിയെ കാര്യമായി ശ്രദ്ധിക്കാതെ അവൻ റൂമിൽ ചെന്നു മേശ തുറന്നു അകത്തിരിക്കുന്ന ഫയലുകളിൽ നിന്നൊരെണ്ണമെടുത്തു ധൃതിയിൽ പുറത്തിറങ്ങി..
” ഞാനൊന്നു മയങ്ങിപ്പോയാരുന്നു ചേട്ടാ.” ലിജി പറഞ്ഞു.
പക്ഷേ ആകപ്പാടെ ഉടഞ്ഞുപോയ വസ്ത്രങ്ങൾ അങ്ങനെയല്ലായെന്നു വിളിച്ചോതുന്നവയായിരുന്നു.. ധൃതി പിടിച്ചു ധരിച്ചതാണെന്നു വ്യക്തം.
ഉള്ളിലുയർന്ന രോഷം പുറത്തു കാണിക്കാതെ അവൻ എട്ടു മണി കഴിയാതെ ഓഫീസ് വിടാനാകയില്ല എന്നു വീണ്ടും പറഞ്ഞിട്ടു തിരികെ പോന്നു.
വീണ്ടും പാർക്കിംഗ് ഏരിയായിലെത്തി കാർ തുറന്നകത്തു കയറി.
” പഠിച്ച കള്ളിയാ അവളു. ഉറങ്ങുകാരുന്നെന്ന്…രണ്ടും കൂടി കളിയായിരുന്നെന്നു കണ്ടാലറിയാം. അറുവാണിച്ചി.” വിനോദ് ദേഷ്യത്തോടെ പുലമ്പി.
” നീയൊന്നടങ്ങ്. നമുക്കു വേണ്ടതു തെളിവാണ്.” ഷാനി പറഞ്ഞു.
വിനോദ് രോഷമടക്കി ഇരുന്നു..