പരിണയ സിദ്ധാന്തം 4 [അണലി]

Posted by

 

അകത്തോട്ടു നടന്നപ്പോൾ അവൾ പറയുന്നത് എല്ലാം കേട്ട് സാർ മിണ്ടാതെ നിൽക്കുന്നതും കണ്ടു..🤐

 

ഞാൻ ക്ലാസ്സിൽ പോയി ഇരുന്നു..

ശ്രുതിയും നീമയും പിന്നെ ആ വിനോദും ക്ലാസ്സിലോട്ട് വന്നു..

അവന്റെ മുഖത്തിന്റെ വലത്തേ സൈഡ് അവൻ പൊതിഞ്ഞു പിടിച്ചിരുന്നു..

 

അവൻ എന്നെ ഒന്ന് നോക്കി.. ഞാനും തിരിച്ചു കലിപ്പ് ഒരു നോട്ടം നൽകി..

 

അവൻ ബെഞ്ചിൽ ഇരിക്കുന്നതിനു ഇടയിൽ എന്റെ നേരെ നോക്കി ചുണ്ടുകൾ അനക്കി ‘ താങ്ക്സ് ‘ 😈

 

എന്റെ കാൽ വിരലുകൾ മുതൽ തല മുടി വരെ തരിച്ചു കേറി 😡

 

ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ ശ്രുതി ഇറങ്ങുന്നതിനു മുൻപ് തന്നെ ഞാൻ കൂട്ടുകാരോടൊപ്പം ഇറങ്ങി..

 

‘ ഇന്ന് കണ്ടേ ഇല്ലല്ലോ.. മാഷേ ‘ എന്റെ തോളിൽ ഒരു തട്ട് നൽകി അച്ചു ചോദിച്ചു..

 

‘ ഞാൻ പക്ഷെ നിന്നെ കണ്ടല്ലോ.. രാധാകൃഷ്ണൻ സാറുമായി എന്തോ വഴക്കു ഉണ്ടാക്കുന്നത് ‘

 

‘ യു മീൻ യുവർ അമ്മായിഅപ്പൻ ‘

 

‘ യെസ്.. ആ കഷണ്ടി തന്നെ ‘

 

‘ നിന്റെ കൂടെ നടക്കല്ലന്നു പറഞ്ഞു… നീ ഫ്രോഡ് ആണെന്ന് എക്കെ.. ഞാൻ പോയി പണി നോക്കാൻ പറഞ്ഞു ‘ 🤐

 

എന്റെ HOD ഞാൻ ഒരു ഫ്രോഡ് ആണെന്ന് പറഞ്ഞത് ഞാൻ സഹിക്കും പക്ഷെ എന്റെ ശ്രുതിയുടെ അച്ഛൻ.. 😭

 

ഞാനും അവളുമായി ഉള്ള ദൂരം പണ്ട് മോഹൻലാൽ പറഞ്ഞപോലെ കിലോ മീറ്റർസ് ആൻഡ് കിലോ മീറ്റർസ് ആണെല്ലോ കർത്താവെ..

 

‘ എന്താ മാഷേ ആലോചിക്കുന്നേ ‘

 

‘ എന്നെ കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായം ആണെല്ലോ അത് ഇരിക്കട്ടെ നീ ശ്രുതിയോട് മിണ്ടിയോ? ‘😔

 

‘ മിണ്ടി മിണ്ടി.. അവൾക്കു ഇപ്പോൾ നിന്നെ ഇഷ്ടമില്ല എന്നും നിന്നോട് മിണ്ടുന്നതു പോലും വെറുപ്പ്‌ ആണെന്നും തീർത്തു പറഞ്ഞു.. അല്ലേലും നിങ്ങളുടെ എക്കെ ഒരു കല്യാണം ആയിരുന്നോ എന്നും അവൾ ചോദിച്ചു ‘

Leave a Reply

Your email address will not be published. Required fields are marked *