പരിണയ സിദ്ധാന്തം 4 [അണലി]

Posted by

 

‘ വിനോദ്… എന്തുപറ്റി ‘ ശ്രുതി ഓടി വന്ന് അവൻ പൊത്തിപിടിച്ച കൈ മാറ്റി മുഖം നോക്കി..😔

 

‘ ഒരേ.. ക്ലാസ്സ്‌ അല്ലേ പിണക്കം വേണ്ടാ.. എന്ന് പറയാൻ വന്നതാ.. വേണ്ടായിരുന്നു ‘ മുഖം തിരുമ്മിക്കൊണ്ട് അവൻ പറഞ്ഞു..

 

‘ തിരിച്ചു തല്ലുവേല എന്ന് അറിയാവുന്നവരെ തല്ലുനത് വല്യ ആണത്തം ഒന്നുമല്ല..’ ശ്രുതി എന്നെ നോക്കി ഒച്ച വെച്ചു…🤐

 

‘ ഡി പെണ്ണെ നീ നിന്റെ പണി നോക്കി പോ.. അവളു ഷോ കാണിക്കാൻ വന്നേക്കുന്നു ‘ സാൻ എന്റെ മുന്നിൽ കേറി നിന്ന് പറഞ്ഞു..

 

‘ ഒരു പാവപെട്ട ചെക്കനെ തല്ലി ഷോ കാണിക്കുന്നത് ആരാടാ.. ഞാൻ ആണോ ‘ ശ്രുതി സാന് നേരെ കൈ ചൂണ്ടി പറഞ്ഞു..😡

 

‘ ഇവൻ ആര് നിന്റെ അച്ഛനോ.. നീ ഇത്ര വികാരം കൊള്ളാൻ ‘

 

‘ എന്റെ ആരായാലും നിനക്ക് എന്താ ‘

 

മറുപടി പറയാൻ വന്ന സാനിനെ ഞാൻ പിടിച്ച് പുറകോട്ട് കൊണ്ടുപോയി..😐

 

‘ ഇവള് ആരാ.. അവള്ടെ ഒരു ഡയലോഗ് ‘ അവൻ എന്റെ കൈയിൽ കിടന്ന് കുതറി..

 

‘ ഇവള് ആരാ ‘

 

‘ എന്റെ ഭാര്യ ‘😕

 

സാൻ ഒന്ന് ഞെട്ടി എന്റെ മുഖത്ത് തന്നെ നോക്കി നിന്നു..

 

ഞാൻ അവനെ പിടിച്ച് വലിച്ചു കൊണ്ട്‌ മുന്നോട്ട് പോയി..

 

ഞാൻ പറഞ്ഞത് കേട്ട് ശ്രുതി എന്നെ തന്നെ നോക്കി നിന്നു…

വിനോദിന്റെ മുഖത്ത് ഞെട്ടൽ അല അടിച്ചു…🤨

 

കാര്യങ്ങൾ എല്ലാം കേട്ടപ്പോൾ സാനും ജോഷുവയും ചിരിക്കാൻ തുടങ്ങി..

 

എന്റെ ജീവിതം ഒരു തമാശ ആണ് എല്ലാവർക്കും..

കടലിൽ നിന്ന് കരയിൽ എടുത്തിട്ട മീനിനെ പോലെ അവളില്ലാത്തപ്പോൾ എന്റെ നെഞ്ച് പിടയുക ആയിരുന്നു.. 😭

 

തിരിച്ചു ക്ലാസ്സിൽ പോവുന്ന വഴി ഞാൻ അച്ചു സ്റ്റെപ്പിന് പുറകിൽ ആരുമായോ വഴക്കു ഉണ്ടാക്കുന്നത് കണ്ടു..

Leave a Reply

Your email address will not be published. Required fields are marked *