പരിണയ സിദ്ധാന്തം 4 [അണലി]

Posted by

 

‘ പത്തു രൂപ തന്നാൽ ഒരു രഹസ്യം പറയാം ‘

ജോഷുവ ആണ് അത് പറഞ്ഞത്..

അവനും സാനും ഒരുമിച്ച് ആണ് വന്നത്..

 

‘ എന്ത് രഹസ്യം ‘ റിച്ചു ആണ്..

 

‘ 10 രൂപ തന്നാൽ പറയാം ‘..🙄

 

ഞാൻ ഒരു 10 രൂപ അവന്റെ കൈയിൽ കൊടുത്തു..

 

‘ വിനോദ് ആ പെൺകൊച്ചു സിംഗിൾ ആണോന്നു ചോദിക്കുവാ..’

 

‘ ഏതു പെൺകൊച്ചു ‘ എന്റെ മുഖം കനത്തു വരുന്നുണ്ട് 😡

 

‘ നമ്മുടെ ടീച്ചറിന്റെ മോൾ ‘ ജോഷുവ പറഞ്ഞു..

 

‘ എന്നിട്ടു അവൾ എന്താ മറുപടി പറഞ്ഞെ ‘

 

‘ അത് പറയണം എന്ക്കിൽ 10 രൂപ കൂടി ആവും ‘🥴

 

‘ തരാം നീ പറ ‘

 

‘ അത് താൻ എന്തിനാ അറിയുന്നേ ‘

 

എനിക്ക് ദേഷ്യം വന്നു..

‘ മര്യാദക്ക് പറ മൈരേ ‘🙄

 

‘ ഡാ മണ്ടാ.. അവൾ പറഞ്ഞതാ പറഞ്ഞെ .. അവൾ അവനോടു ചോദിച്ചു അത് താൻ എന്തിനാ അറിയുന്നേ എന്ന് ‘

 

‘ ബാക്കി പറ ‘

 

‘ ഇത്രെമേ കേട്ടോളു… അത് കഴിഞ്ഞപ്പോൾ ഞങ്ങൾ ഇവിടോട്ട് വന്നു ‘

 

എന്റെ ഉള്ളിൽ അവനോടുള്ള കോപം ഇരിച്ചു കേറി..😡

 

ശ്രുതിയും അവളുടെ കൂടെ ഉണ്ടായിരുന്ന നീമ എന്ന കൊച്ചും വിനോദുമായി മിണ്ടി കൊണ്ട്‌ തന്നെ ഒരു ടേബിളിൽ പോയി ഇരുന്നു..

 

അവൻ ഇരുന്നത് ശ്രുതിയുടെ തൊട്ട് അടുത്താണ്..

അവർ എന്തോ പറഞ്ഞ് ചിരിച്ചു കൊണ്ട്‌ ഫുഡ്‌ കഴിക്കാൻ തുടങ്ങി..😖

 

സത്യം പറഞ്ഞാൽ അവനെ നടുവേ കീറി മുറിക്കാനുള്ള ദേഷ്യം എന്നിക്ക് വന്നു..

 

ഞാൻ അത് കടിച്ചു പിടിച്ച് ഇരിക്കുമ്പോൾ ബാക്കി ഉള്ളവർ എല്ലാം എന്തെലാമോ പറഞ്ഞു കൊണ്ടിരുന്നു..🥴

 

ഞാൻ ഫുഡ്‌ കഴിപ്പ് നിർത്തി എഴുനേറ്റ് വെളിയിലോട്ടു നടക്കാൻ തുടങ്ങി..

Leave a Reply

Your email address will not be published. Required fields are marked *