‘ മ്മ് മ് ‘
‘ ക്ലാസ്സ് വിട്ട് വന്നപ്പോൾ ഞാൻ കണ്ടത് മരിച്ചു കിടക്കുന്ന അച്ഛനെയും അമ്മയെയും ആണ് ‘ അത് പറയുമ്പോൾ അവളുടെ മിഴി നീര് എന്റെ തോളിൽ വീരുന്നത് ഞാൻ അറിഞ്ഞു..😭
ഞാൻ പിന്നെ ഒന്നും ചോദിച്ചില്ല അവളുടെ വീടിനു മുന്നിൽ ഇറങ്ങുന്നത് വരെ..
‘ വീട്ടിൽ കേറിയിട്ടു പോയാൽ മതി ‘
‘ നിന്റെ വല്യമ്മ ‘
‘ അച്ഛന്റെ പെങ്ങളുടെ മകൻ വന്ന് ആശുപത്രിയിൽ കൊണ്ടുപോയി.. രാത്രിയിലെ വരൂ ‘
‘ ഓ…. ഓക്കേ ‘
‘ എന്താ ചെക്കാ ഒരു കള്ള ചിരി ‘ 🙄
‘ ഒന്നുമില്ലേ..’
‘ നീ വണ്ടി ഓടിക്കുമ്പോൾ ഹെൽമെറ്റ് വെക്കത്തെ ഇല്ലേ ചെക്കാ ‘
‘ മുടി അലമ്പ് ആവും ‘
‘ ഇറങ്ങി വാ ‘🚶♂️
ഞാൻ ബൈക്ക് സ്റ്റാൻഡിൽ ഇട്ട് അവളുടെ പുറകെ നടന്നു ചെന്നു..
ഞങ്ങൾ അവളുടെ വീടിനു മുന്നിൽ എത്തിയപ്പോൾ അവൾ ഫ്രന്റിൽ ഇരുന്ന ഒരു ചെടി ചട്ടിക്ക് ഇടയിൽ നിന്ന് കീ എടുത്ത് കതകു തുറന്നു..
ഒരു ഹാളും അടുക്കളയും രണ്ട് മുറിയും മാത്രമുള്ള ചെറിയ ഒരു വീട് ആയിരുന്നു അത്..🏠
മഴയത്തു മച്ചിലൂടെ ഒലിച്ചു ഇറങ്ങുന്ന വെള്ളം തറയിൽ വീഴാത്തിരിക്കാൻ പത്രങ്ങൾ തറയിൽ നിരത്തി വെച്ചിരുന്നു.
‘ ഞാൻ പോയി ഡ്രസ്സ് മാറിയിട്ട് വരാം.. നീ ഇവിടെ ഇരിക്ക് ‘ അവൾ ഹാളിൽ കിടന്ന ഒരു കസേര ചൂണ്ടി കാണിച്ച് പറഞ്ഞു..
‘ ഡ്രസ്സ് മാറാൻ ഹെല്പ് വെല്ലോം വേണേൽ പറഞ്ഞാൽ മതി ‘😉
‘ ഇത്ര നാളും ഞാൻ തന്നെ അല്ലേ മാറിയേ… അവന്റെ ഒരു പൂതി ‘
‘ വേണ്ടേൽ വേണ്ട ‘ ഞാൻ കസേരയിൽ അഭയം പ്രാപിച്ചു..
അവൾ ഡ്രസ്സ് മാറാൻ പോയി.. എന്റെ കണ്ണ് അവിടെ ഉണ്ടാരുന്ന മേശയിൽ പതറി നടന്നു..🛎️
” ആര്യാ രാമകൃഷ്ണൻ ” അവളുടെ ഐഡി കാർഡ് നോക്കി ഞാൻ വായിച്ചു..