‘ ഞാൻ രേഷ്മ, ചേട്ടന്റെ ജൂനിയർ ആരുന്നു സ്കൂളിൽ .. ഗിരിദീപത്തിൽ പഠിക്കുമ്പോൾ ‘ അവൾ ആവേശത്തിൽ പറഞ്ഞ് തീർത്തു..
ഞാൻ ഒന്ന് ചിരിച്ചു തല ആട്ടി പുറത്തേക്കു നടന്നു… പുല്ല് എന്തൊരു ഗധികേടാണ് എന്റെ ഈശോയെ…..
ഞാൻ വെളിയിൽ ചെന്നപ്പോൾ വാനര സംഗം എല്ലാം വെളിയിൽ കാത്ത് നിൽപ്പുണ്ട്, അവരുടെ എല്ലാം മുഖത്തു ഒരു ആക്കിയ ചിരി ഉണ്ട്… 😅
ഓഹ്… ആ പെണ്ണ് എന്നോട് മിണ്ടിയതിന്റെ ആണ് 🤣
അഖിൽ ഓടി വന്ന് എന്തോ ചോദിക്കാൻ തുടങ്ങിയപ്പോൾ ഞാൻ അങ്ങോട്ട് കേറി പറഞ്ഞു ‘ എന്റെ ജൂനിയർ ആയി സ്കൂളിൽ പഠിച്ചത് ആണ് ‘🤦
‘പേരെന്താ? ‘ അഖിൽ ചോദിച്ചു..
‘എന്തോ പറഞ്ഞു, ഞാൻ മറന്നു പോയി ‘ 🥵 അൽപ്പം ദൈഷ്യം നടിച്ചു ഞാൻ കാച്ചിയപ്പോൾ പിന്നെ അവൻ ഒന്നും ചോദിക്കാൻ നിന്നില്ല..
പുറക്കിൽ നിന്നു വീണ്ടും ആരോ തോണ്ടി…
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഒരു മൈരൻ ആണ്, വെല്ല സീനിയറും ആകുമോ…
‘എന്താ… ‘ ഞാൻ തിരക്കി..
‘ഞാൻ അജിമോൻ, നിങ്ങളുടെ ക്ലാസ്സിൽ തന്നെയാ… പുറകിൽ ഇരുന്ന് വല്യ ഷോ ആരുന്നല്ലോ, ഇതിനു മുൻപ് ഏത് കോളേജിൽ ആരുന്നു ‘ അവൻ പറഞ്ഞു തീർത്തപ്പോൾ ഒരു ആശ്വാസം ആയി, ഞങ്ങളുടെ ബാച്ച് തന്നെ ആണ്. 😡
‘ അത് ചോദിക്കാൻ നീ ഏതാ, മൈരേ ‘ ഒരു ലോഡ് പുച്ഛം വാരി വിതറി ഞാൻ ചോദിച്ചു..
ഒന്നും മിണ്ടാതെ അവൻ കൂടെ വന്നവരേം വിളിച്ചോണ്ട് മുൻപോട്ടു നടന്നു..
‘ ഏതാടാ ഈ മൈരൻ ‘ അഖിൽ നടന്ന് അകലുന്ന അവനെ കാട്ടി റിച്ചുവിനോട് ചോദിച്ചു…
‘ വല്യ ഷോ ആണ്, നാറി… നമ്മുടെ ക്ലാസ്സിൽ ആണ് ‘ റിച്ചു പറഞ്ഞു തീർത്തു..
മൈരെന്റെ ഷോ എക്കെ തീർക്കാം… അല്ലേൽ വേണ്ട, ഒന്ന് ഷോ കാണിച്ചതിന്റെ ബാക്കി ആണ് ഇപ്പോൾ എന്നെ കാൾ മൂന്ന് വർഷം ജൂനിയർസിന്റെ കൂടെ ക്ലാസ്സിൽ വന്ന് ഇരിക്കുന്നത്.. 😌
ഇന്റർവെൽ കഴിഞ്ഞ് ക്ലാസ്സിൽ കേറി…
ഇടക്ക് എന്നെ നോക്കി ഇരിക്കുന്ന രേഷ്മയെ ഞാൻ കണ്ടു… ഞാൻ കണ്ടു എന്ന് മനസ്സിലായപ്പോൾ അവൾ തല ചൊറിഞ്ഞു പേന കടിച്ച് ഒരു നാണം കലർന്ന നോട്ടം നൽകി.. 🤫
ഇത് മറ്റതു തന്നെ മോനേ… പ്രേമം,
പെണ്ണിനെ കുറ്റം പറയാൻ ഒന്നും പറ്റില്ല, ഞാൻ സ്കൂളിൽ എക്കെ ഫേമസ് ആരുന്നു 😛
മനസ്സിൽ കൂട്ടമായി ലഡ്ഡു പൊട്ടാൻ തുടങ്ങി…
അല്പം ജാഡ ഇട്ട് നിൽക്കാം… 😉
ഇതൊന്നും കാണാതെ കൂടെ ഉള്ള മൈരന്മാർ എല്ലാം ആ ശ്രുതിയെ നോക്കി ഇരിക്കുക ആണ്, ബ്ലഡി ഫൂൾസ് 😛
അടുത്ത പീരിയഡ് കെമിസ്ട്രി ആരുന്നു, ജെസ്സി മിസ്സ്, ഒരു പാവം നല്ല പ്രായമുള്ള മിസ്സ്. 👵
എന്തോ ചോദിച്ചപ്പോൾ ഗ്ലാഡ്വിൻ ഉത്തരം പറഞ്ഞു… അല്ലാ പറയും, രണ്ട് വർഷം ചുമ്മാ ഒരു കെമിസ്ട്രി കോഴ്സ് ചെയ്തതല്ലേ… 🧭