രണ്ടോ, മൂന്നോ ഭാഗം കൊണ്ട് തീർക്കും ഏതായാലും പറഞ്ഞു സമയം കളയാതെ നമ്മക്ക് കഥയിലേക്ക് കടക്കാം…………
പരിണയ സിദ്ധാന്തം 1
Parinaya Sidhantham | Author : Anali
പ്രഭാതം പൊട്ടി വിടർന്നു……. ⛅️
പക്ഷികളുടെ നാദം എന്റെ കാതുകളിലും എത്തി 🐦
ഞാൻ മെല്ലെ തല ഉയർത്തി നോക്കി… ഈറൻ ഒരു മറ തീർത്തെങ്കിലും ഭിത്തിയിൽ തൂങ്ങി കിടക്കുന്ന മഹാത്മാ ഗാന്ധി എന്നെ നോക്കി ചിരിക്കുന്നുണ്ട്. 🤓
ഒരു പോലീസു കാരൻ എനിക്ക് ദഹിപ്പിക്കുന്ന ഒരു നോട്ടം സമ്മാനിച്ചപ്പോൾ എൻറെ തല വീണ്ടും താണു…
മുഖത്തും, കണ്ണിനും നല്ല വേദന… കിട്ടിയ അടിയുടെ ആരിക്കും 💥
‘നാളെ കോടെതിയിൽ കൊണ്ടു പോകണ്ട ഫയൽ എക്കെ എൻറെ ടേബിളിൽ വെച്ചിട്ട് രാമേട്ടൻ വീട്ടിൽ പൊക്കോ ‘ ചെറുപ്പകാരനായ ടൌൺ സ്.ഐ സന്തോഷ് അതും പറഞ്ഞു കൊണ്ട് പോലീസ് സ്റ്റേഷന് ഉള്ളിൽ പ്രവേശിച്ചു.. 👮♂️
അവിടെ കൂടി നിന്ന ആൾക്കാരെ കണ്ട് പുള്ളി വീണ്ടും ചോദിച്ചു
‘ എന്താ രാമേട്ട വിഷയം ‘
‘കേസ് മറ്റേതാ.. നാട്ടുകാര് കൈയോടെ പിടിച്ചു ഇങ്ങു കൊണ്ടുവന്നു ‘ രാമേട്ടൻ ഒരു മൂലയിൽ ചാരി നിന്ന എന്നെ നോക്കി സന്തോഷ് സാറിനോട് പറഞ്ഞു..
‘മറ്റതോ.. ‘ പുള്ളി ഒന്നുടെ ഇരുത്തി ചോദിച്ചു.. 🤔
‘ഇമ്മോറൽ ‘ രാമേട്ടൻ ചെറിയ നാണത്തോടെ തല ചൊറിഞ്ഞു പറഞ്ഞു..
‘കണ്ടിട്ട് കൊള്ളാവുന്ന വീട്ടിലെ കൊച്ച് ആണന്നു തോന്നുന്നു ‘ സ്. ഐ തല കുനിഞ്ഞു നിന്ന് കരയുന്ന ശ്രുതിയെ നോക്കി പറഞ്ഞു..😏
അവളുടെ കണ്ണുകൾ രണ്ടും നിറഞ്ഞു ഒഴുകുന്നു..
അവളുടെ അടുത്ത് നില മിസ്സ് നിൽപ്പുണ്ട്, അവരും കരയുകയാണ്. 😢
‘അവന്റെ നിൽപ്പ് കണ്ടില്ലെ, ഒന്നും അറിയാത്ത പോലെ.. ‘ സൈഡിൽ ഒരു ഭിത്തിയിൽ ചാരി നിന്ന എൻറെ തലയിൽ തട്ടി ഒരു പോലീസു കാരൻ പറഞ്ഞു.. 😒
‘ഇനി ഇപ്പോൾ എന്താ സാറേ ചെയ്യണ്ടേ ‘ രാമേട്ടൻ സന്തോഷിനെ നോക്കി ചോദിച്ചു.. 😣
‘നിന്റെ പേര് എന്താ ‘ കരഞ്ഞു കൊണ്ടിരുന്ന ശ്രുതിയെ നോക്കി സ്.ഐ ചോദിച്ചു..
‘ശ്രുതി ‘ അവൾ തല ഉയർത്താതെ പറഞ്ഞു…😩
‘നിനക്ക് എത്ര വയസ്സായി കൊച്ചേ? ‘ പുള്ളി വീണ്ടും ചോദിച്ചു..
’18’ അവൾ മുഖം ഉയർത്തി പുള്ളിയെ നോക്കി ഒരു വിധുമ്പലോടെ മൊഴിഞ്ഞു.. 😪