ഞാൻ: “നമ്മുടെ ഇപ്പോഴത്തെ കൂടിക്കാഴ്ചയുടെ ഉദ്ദേശം നിങ്ങളുടെ കല്യാണം ആണ്. ഉടൻ വേണം എന്നല്ല. ആവശ്യത്തിന് സമയം എടുക്കാം. പക്ഷേ ഇപ്പൊൾ ഒരു ചടങ്ങിന് ഉറപ്പ് നടത്തി വക്കാം. എന്റെയും എന്റെ കുടുംബത്തിന്റെയും വക എല്ലാ ഒരുക്കങ്ങളും നടത്താം.”
അവൻ: ” മിഥുൻ, എനിക്കറിയാം നീ നല്ലവനാനെന്ന്. പക്ഷേ ആരുമില്ലാത്ത ഇവളെ കല്യാണം കഴിക്കാൻ എന്റെ വീട്ടുകാർ സമ്മതിക്കില്ല. ഇത് പറയാൻ വേണ്ടി മാത്രമാണ് ഞാൻ ഇവിടെ വന്നത്. ഇത് കൊണ്ട് മാത്രമാണ് ഞാൻ ഇവളെ വിലിക്കഞ്ഞതും.”
ഞാൻ: “വാ കൃപെ. നമ്മുക്ക് പോകാം. നട്ടെല്ലില്ലാത്ത ഇവനൊക്കെ പ്രേമിക്കാൻ നടക്കുന്നത്.
കൃപ തല താഴ്ത്തി എന്റെ കൂടെ വന്നത് ഉള്ളൂ. ഞങ്ങൽ വണ്ടിയിൽ കേറി നേരെ ബീച്ചിലേക്ക് പോയി.
കൃപ: ” ഡാ മിഥുൻ, എന്നെ എന്റെ വീട്ടിൽ വിട്ടേക്ക്”
” ഇപ്പൊൾ അതിന്റെ ആവശ്യമില്ല.”
“അങ്ങനല്ലടാ ഞാൻ അവിടെ നിന്നാൽ നിങ്ങൾക്കൊരു ശല്യമാകുകേ ഉള്ളൂ. അതിനേക്കാൾ നല്ലത് എന്റെ വീട്ടിൽ നിക്കുന്നതാ.”
“നിനക്ക് എന്റെ ചിലവിൽ നിക്കാൻ പറ്റില്ലെങ്കിൽ നീ ജോലിയ്ക്ക് പോക്കോ. എന്നാലും അവിടുന്ന് എങ്ങോട്ടും പോകാൻ ഞാൻ സമ്മതിക്കില്ല.”
“ഇത്രയും പ്രശ്നം ഉണ്ടായിട്ടും ഇനിക്കിത്ര വിഷമം ഉണ്ടായിട്ടും കൂടെ നീ അല്ലേ ഉണ്ടായുള്ളൂ. പിന്നെന്തിനാ എന്നെ അവന്റെ അടുത്തേക്ക് കൊണ്ട് പോയത്.”
“അത് പിന്നെ നീ അവനെ ഇഷ്ടപ്പെടുന്നത് കൊണ്ടല്ലേ”.
“ഇഷ്ടമായിരുന്നു. പക്ഷേ അവനെന്റെ ചേട്ടൻ ഉണ്ടാക്കുന്ന ക്യാഷ് മതി. അവന്റെ വീട്ടിൽ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് എനിക്കുറപ്പാണ്. അവന് ക്യാഷ് കിട്ടാതെ വന്നപ്പോൾ എന്നെ ഒഴിവാക്കി തുടങ്ങിയതാ. അതുകൊണ്ടല്ലേ എനിക്കൊരു ആവശ്യം വന്നപ്പോൾ ഞാൻ നിന്നെ മാത്രം വിളിച്ചത്..
ഞാനും അപ്പോഴാണ് ആ കാര്യം ആലോചിച്ചത്.
ഞാൻ കുറച്ചു നേരം തിര തീരത്തെ പുൽകി തിരിച്ചു പോകുന്നതും നോക്കി ഇരുന്നിട്ട് വീട്ടിലേക്ക് പോയി.വീട്ടിൽ എത്തിയപ്പോഴേക്കും സമയം രാത്രി ആയിരുന്നു.
കാരണം കോട്ടയത്തു നിന്നും ഞാൻ പഠിച്ച കോളജിലേക്ക് പോകാൻ 100km ഇന് മുകളിൽ ദൂരം ഉണ്ടായിരുന്നു. അവിടുത്തുകാരിയായ അവളുടെ വീട്ടിൽ പോകാൻ അതിലും ദൂരം യാത്ര ചെയ്യണം.രണ്ട് സൈഡും കൂടെ ഏകദേശം 5 മണിക്കൂർ യാത്ര തന്നെ ഉണ്ടായിരുന്നു.
വീട്ടിലെത്തിയ ഉടൻ തന്നെ ഞാൻ ഒന്ന് മയങ്ങി. എണീറ്റത് കൃപ വിളിച്ചിട്ടായിരുന്നു. നേരം 8 മണി കഴിഞ്ഞു. രാത്രിയിലെ ഫുഡ് കഴിക്കാനുള്ള വിളി ആയിരുന്നു അത്.
ഞാൻ എഴുന്നേറ്റ് മുഖം ഒക്കെ കഴുകി കഴിക്കാൻ പോയി.
കഴിച്ചു കഴിഞ്ഞു ഞാൻ കുറച്ചു നേരം അമ്മയോട് സംസാരിച്ചുകൊണ്ട് ഇരുന്നു. അന്ന് നടന്നതെല്ലാം അമ്മയോട് പറഞ്ഞു. അമ്മയ്ക്ക് വിഷമം ആയതു പോലെ തോന്നി.