ആ സ്ഥലം നല്ല രീതിയിലുള്ള ഒരു അടിയാണ് കണ്ടത്. അങ്ങനെ കോളജിലെ അവസാനത്തെ അർട്‌സിന് ഉള്ള കടം എല്ലാം തീർത്തു എന്ന സന്തോഷം ആയി.
അങ്ങനെ ആഘോഷവും മറ്റുമായി 4 ആം വർഷം അവസാനിച്ചു. പക്ഷേ ഞാനും ആശീഖും കൃപയും പഴയ സൗഹൃതം സൂക്ഷിച്ചുകൊണ്ടെ ഇരുന്നു.
അങ്ങനെ കുറച്ചു നാളുകളുടെ അലഞ്ഞു തിരിഞ്ഞതിന് ശേഷം ഞാൻ നല്ല ഒരു കമ്പനിയിൽ ജോലിയ്ക്ക് കേറി.
ഒരു ദിവസം രാവിലെ തന്നെ ഉറക്കത്തിൽ നിന്നും എണീറ്റത് ഫോൺ ബെല്ലടി കേട്ടാണ്. രാവിലത്തെ കോൾ ആയതു കൊണ്ട് പേര് നോക്കാതെ ഞാൻ ഫോൺ എടുത്തു ചെവിയിൽ വച്ച്.
“ഹെല്ലോ ഡാ. എന്റെ എല്ലാവരും പോയെടാ. എനിക്കാകെ ഉണ്ടായിരുന്നു അമ്മയും ചേട്ടനും മരിച്ചു.” ഞാൻ അപ്പൊഴായിരുന്ന് ഫോണിൽ ആരാണെന്ന് തോക്കിയത്.
തുടരും…….