ഞങ്ങൾ ബോയ്സ് എല്ലാം കൂടെ പരീക്ഷ കഴിഞ്ഞു ഒരു ട്രിപ്പ് പ്ലാൻ ചെയ്തിരുന്നു. പക്ഷേ കൃപായെ കൊണ്ടുപോകതെ ഒരു ട്രിപ്പിനും വിടില്ല എന്ന ശാഠ്യം സഹിക്കാൻ പറ്റാതെ ആയി.
അവൾക്കും ഞങ്ങളുടെ കൂടെ വരണം.
“ഡാ, എന്നെ കൂടെ കൊണ്ടുപോട നിങ്ങളുടെ കൂടെ.”
“നിനക്ക് നിന്റെ കാമുകന്റെ കൂടെ പോയാൽ പോരെ”
” പിന്നെ ഒന്ന് പോയെടാ. അതൊന്നും നടക്കില്ല. നിനക്കെന്നെ കൊണ്ട് പോകാൻ പറ്റുമോ ഇല്ലെയോ.”
” എടീ അമ്പില്ലേരെല്ലാം പോകുന്ന ട്രിപിന് നിന്നെ എങ്ങനെ കൊണ്ടുപോകുന്നത്. ”
” നിന്റെ ബൈക്കിന്റെ പിന്നിൽ ഞാൻ ഇരുന്നോളാം”
“അതല്ല പോട്ടീ ബാക്കി എല്ലാം ആൻപില്ലേർ അല്ലേ. നീ മാത്രം അല്ലേ പെൺ കുട്ടി ഉള്ളൂ”
“അതിനെന്നാ”
“കൊണ്ട് പോകാൻ പറ്റില്ല. അത്രേ ഉള്ളൂ.”
“എന്നാൽ നീയും പോകേണ്ട”
അങ്ങനെ പറഞ്ഞു പറഞ്ഞു അവള് ഞാനും പോകുന്നില്ലെന്ന് സമ്മതിപ്പിച്ചു. ഞാൻ ഇല്ലാതെ ആഷിഖും പോകില്ല.
അങ്ങനെ ഞങ്ങൾ 3 പേരും പോയില്ല.
ഞങ്ങൾ 4ആം വർഷക്കരായിരുന്നപ്പോൾ 3ആം വർഷക്കാർ ഞങ്ങളെ ഇടക്കിടക്ക് ചൊറിയും. തല്ലു കിട്ടാത്തതിന്റെ കുറവാണെന്നു മനസ്സിലായി. ഒരിക്കൽ ഞങ്ങൽ കോളജിൽ പരിപാടി നടത്തുമ്പോൾ അവന്മാർ കേറി അലമ്പ് കാണിച്ചു.
ഞങ്ങൽ നടത്തുന്ന പരിപാടി ആയതു കൊണ്ടും അവന്മാർക്കിട്ട് അങ്ങോട്ട് കേറി പൊട്ടിച്ചാൽ ഞങൾ സീനിയർ ആയതു കൊണ്ട് ഞങ്ങൾക്ക് പണി കിട്ടുമെന്ന് അറിയാവുന്നത് കൊണ്ട് പിന്നെ അവന്മാർ ഞങ്ങളോട് അടിയുണ്ടാക്കൻ കാരണം ഉണ്ടാകുന്നത് വരെ കാത്തിരുന്നു.
അങ്ങനെ ആർട്സ് എത്തി. ആ ആർട്സ് ഞങ്ങളുടെ ആഘോഷമായിരുന്നു. ആ ആഘോഷം 3ആം വർഷക്കരുടെ നെഞ്ചത്തും ആയിരുന്നു.
ആർട്‌സിന്റെ അന്ന് ഞങ്ങളുടെ ഹോസ്റ്റലിൽ ഉള്ള ഒരു ജൂനിയർ പയ്യനെ ഇവന്മാർ കേറി റാഗ് ചെയ്തു. എല്ലാ വർഷവും ഇൗ പരിപാടി നടക്കുന്നതായി കൊണ്ട് അതിനു പ്രത്യേകത ഒന്നുമില്ല എങ്കിലും ഞങൾ അതിൽ കേറി ഇടപെട്ട്.
പയ്യനോട് അവിടെ ചെന്നിട്ട് ഞങ്ങളിലോരാൾ പറഞ്ഞു. ” നീ ഹോസ്റ്റെലിലുള്ളതല്ലെ നീ പൊയ്ക്കോ”.
അത് കണ്ട് അവന്മാർ വന്നിട്ട് ചോദിച്ചു അതുപറയാൻ നീ ആരാടാ എന്ന്. ശേഷം ഞങ്ങൾടെ ഫ്രണ്ടിന്റെ കോളേരിൽ കേറി പിടിച്ചു. അത് മതിയായിരുന്നു ഞങ്ങൾക്ക് കേറി മേയാൻ.