അങ്ങനെ അവർ രണ്ടും ഒന്നിച്ചു ഡൽഹിയ്ക്ക് പോയി. സന്തോഷകരമായ ദിവസങ്ങൾ. അവരുടെ സ്നേഹത്തിന്റെ നിറവിൽ അവർക്ക് കല്യാണം കഴിഞ്ഞു കൃത്യം ഒന്നര വർഷം കഴിഞ്ഞപ്പോൾ ഒരു കുഞ്ഞു ജനിച്ചു.
പേര് രൂബേൻ. ഇനി അവർക്ക് കുടുംബവീട്ടിൽ നിന്ന് മാറി സ്വന്തമായി ഒരു വീടുവക്കണം എന്ന ആഗ്രഹമായിരുന്നു. കാരണം അളിയന്റെ വീട് അനിയന് അവകാശപ്പെട്ടതാണെന്ന് അല്ലേ പഴമക്കാർ പറയുന്നത്.അത് കൊണ്ട് ചേച്ചി റിസൈൻ ചെയ്തില്ല.
തിരിച്ചു വർത്തമാന കാലത്തിലേക്ക്
______________________________
അങ്ങനെ എന്റെ പ്രണയത്തിന്റെയും വിരഹത്തിന്റെയും എല്ലാം പ്‌സമണമായി ചേച്ചി ചേച്ചിയുടെ ദാമ്പത്യത്തിന്റെ രണ്ട് വർഷം പിന്നിട്ടു.
ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടെന്ന് ചിന്ത മനസ്സിനെ കുത്തിക്കീറിക്കൊണ്ടിരിക്കുമ്പോഴും മുഖത്തൊരു ചിരി ഫിറ്റ് ചെയ്ത് ഞാൻ വീട്ടിലേക്ക് കയറിച്ചെന്നു. കുറെ നാലിന് ശേഷം കണ്ട അമ്മാച്ചനെ രൂബേൻ മോൻ മനസ്സിലാക്കിയില്ല.
അതുകൊണ്ട് ഞാൻ എടുത്തതുമല്ല ആശൻ കരച്ചിൽ തുടങ്ങി. പിന്നീട് ഓരോ ദിവസവും അവനെ കളിപ്പിക്കാൻ ഞാൻ നടക്കുകയായിരുന്നു. അങ്ങനെ കുറച്ചു ദിവസം പോയി. പക്ഷേ മരിക്കണം എന്ന ചിന്ത മാത്രം മനസ്സിൽ നിന്നും പോയില്ല.
അങ്ങനെ ലീവ് തീർന്നു ചേച്ചി കുഞ്ഞിനെ വീട്ടിലെ എൽപ്പിച്ചിട്ട് പോയി.
അളിയന്റെ വീട്ടിൽ അമ്മയും അനിയനും മാത്രമേ ഉള്ളത് കൊണ്ട് ആണ് എന്റെ വീട്ടിൽ നിർത്തുന്നത്.
കാരണം അളിയന്റെ അമ്മയ്ക്ക് പ്രായമായി. മാത്രമല്ല ഓടിനടന്നു കുന്നിനുള്ള കാര്യങ്ങളിൽ ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്.
അതുകൊണ്ട് കുഞ്ഞിനെ വീട്ടിൽ നിർത്തിയിട്ടാണ് പോകുന്നത്.
അക്കാര്യം ഞാൻ അറിയുന്നത് വീട്ടിൽ എത്തിയപ്പോഴായിരുന്നു. ആദ്യമൊക്കെ എന്റെ ഉള്ളിലെ വിഷമം കൊണ്ട് തന്നെ കുഞ്ഞിന്റെ കളിയും ചിരിയും ആസ്വദിക്കാൻ എനിക്ക് സാധിച്ചിരുന്നില്ല.
പിന്നെ അവന്റെ കളിയും ചിരിയും എനിക് ഉന്മേഷം തന്നുതുടങ്ങി. ഞാൻ മുഖം കൊണ്ടല്ലാതെ മനസ്സ് കൊണ്ടും ചിരിച്ചു തുടങ്ങി.
അവൻ എനിക് എന്റെ കുഞ്ഞിനെപ്പോലെ ആയി. അങ്ങനെ എനിക്കും ആരൊക്കെയോ ഉണ്ടെന്നുള്ള തോന്നൽ തോന്നിത്തുടങ്ങി.
അത് തന്നെയാകാം മരണം എന്ന ഒറ്റ സോലൂഷൻ ഉള്ളൂ ജീവിതത്തിൽ ഇനി എന്ന് ചിന്തിച്ച എന്റെ ജീവൻ ഇപ്പോഴും പൂർണ്ണ ശക്തിയോടെ തന്നെ എന്റെ ശരീരത്തിൽ ഉള്ളതിന്റെ കാരണം. ഞാൻ ഇൗ കഥ നിങ്ങളോട് പറയാനും കാരണം അത് തന്നെയാണ്.
അങ്ങനെ എന്റെ സ്റ്റഡി ലീവ് കഴിഞ്ഞു. പരീക്ഷയ്ക്ക് ആയി ആണ് ഞാൻ കോളജിൽ പോയതെങ്കിലും എന്റെ കൂട്ടുകാരായ ആഷിഖിനെയും കൃപയെയും കാണുക എന്നതായിരുന്നു എന്റെ പ്രഥമമായി ഉള്ള ആവശ്യം.
അങ്ങനെ കൂട്ടുകാരെ കാണാൻ പറ്റി എന്ന ആശ്വാസം തന്നെ വലിയ കാര്യമായിരുന്നു. അങ്ങനെ പരീക്ഷകൾ എല്ലാം കഴിഞ്ഞു. വളരെ നന്നായി തന്നെ പരീക്ഷ എഴുതി.