ഫ്ളൈറ്റ് എയർപോർട്ടിൽ എത്തി. ചേച്ചി എല്ലാ സുരക്ഷ ചെക്കിങ്ങും കഴിഞ്ഞു ഇറങ്ങി വന്നു. സ്വന്തമായി ജോലിചെയ്തു പണം സമ്പാദിക്കുന്ന കൊണ്ട് നല്ല രീതിയിലുള്ള അടംഭര ജീവിതമാണ് അവിടെ നയിക്കുന്നതെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്.
ഞാൻ നോക്കിയപ്പോൾ അത് സുന്ദരിയായി എന്റെ ചേച്ചി ബാഗും വലിച്ചുകൊണ്ട് നടന്നു വരുന്നു.
ചേച്ചിയെ കണ്ടതും ഓടിച്ചെന്നു കെട്ടിപ്പിടിച്ചു. വർഷങ്ങൾക്കു ശേഷം ഉള്ള കണ്ടുമുട്ടൽ. ചേച്ചിയും കെട്ടിപ്പിടിച്ചു ഉമ്മ ഒക്കെ തന്നു. ശേഷം ഞാൻ ബാഗ് വാങ്ങി വണ്ടിക്കുള്ളിൽ വച്ചു. ചേച്ചിയും അകത്തു കയറി.
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു. സമാന്യം സ്പീഡിൽ തന്നെ ഒരു ഹോട്ടൽ തപ്പിയാണ് ഞാൻ വണ്ടി ഓടിക്കുന്നത്. വെളുപ്പിനെ വീട്ടിൽ നിന്ന് ഇറങ്ങിയ കൊണ്ട് ഒരു ചായ മാത്രമേ ഞാൻ കുടിച്ചിട്ടുള്ളൂ. ചേച്ചിയും ഒന്നും കഴിച്ചിട്ടില്ല എന്നെനിക്കറിയാം.
അതുകൊണ്ട് ഒരു ഹോട്ടലിൽ നിർത്തി. രാവിലെ നല്ല ചൂട് പൊറോട്ടയും ചിക്കനും ഞാൻ ഓർഡർ ചെയ്തു. ചേച്ചി ചേച്ചിയുടെ ഫേവറിറ്റ് ആയ അപ്പവും മുട്ടയും ഓർഡർ ചെയ്തു. ഞങ്ങൾ രണ്ട് പേരും കഴിച്ചു ഹോട്ടലിൽ നിന്നിറങ്ങി.
വിശപ്പ് ഉള്ളത് കൊണ്ടാകാം അത്രയും നേരം കര്യമായിട്ടൊന്നും മിണ്ടിയില്ല. വയറു നിറഞ്ഞപ്പോൾ ചേച്ചി സംസാരം തുടങ്ങി.
” ഡാ ചെക്കാ നീ ലൈസൻസ് ഒക്കെ എടുത്തോ. അതോ പോകുന്ന വഴിക്ക് പോലീസ് ഒക്കെ പിടിച്ചു പണി പാളുമോ??”
എന്നെ ഒരു പുച്ഛത്തോടെ നോക്കിയാണ് ചേച്ചി അത് ചോദിച്ചത്. ഞാൻ വണ്ടിയുടെ ഡാഷ് തുറന്നു എന്റെ പേഴ്സിൽ നിന്ന് ലൈസൻസ് കാണിച്ചു കൊടുത്തിട്ട് നെഞ്ച് വിരിച്ചു നേരെ ഇരുന്നു.
അത് കണ്ട് ചിരിപോട്ടിയ ചേച്ചി പറഞ്ഞു
” കൂടുതൽ നെഞ്ച് വിരിച്ചിരിക്കേണ്ട. വല്യ ചേക്കനായി എന്ന വിചാരം ഉണ്ടെൽ അത് വെറുതെയാ”
എന്നെ ഇപ്പോഴും ചൊരിഞ്ഞൊണ്ടിരിക്കൻ ചേച്ചിയ്ക്ക് പണ്ടേ ഇഷ്ടമാണ്.
ഞാനും വിട്ടുകൊടുത്തില്ല.
” നിന്നെ പിടിച്ചു കെട്ടിച്ചു വിടാൻ പോവല്ലേ. നിനക്ക് അങ്ങനെ തന്നെ വേണം. നിന്റെ അടിച്ചു പോളി ഒക്കെ തീരാൻ പോവല്ലേ.”
അത് കേട്ട് ഞെട്ടലോടെ ചേച്ചി ചോദിച്ചു
” എന്റെ കല്യണമോ??”
അപ്പോഴാണ് അമളി പറ്റിയ കാര്യം ഓർത്തത്. വീട്ടിലാരും കല്യാനക്കര്യം ചേച്ചിയോട് പറഞ്ഞില്ലയിരുന്നു.
“അത് പിന്നെ ഇത്രേം prayamaayille. ഇനി എങ്കിലും കെട്ടിച്ചു വിട്ടില്ലെലെങ്ങനാ. മൂക്കിൻ പല്ല് കിളിക്കാറായി.”
“ഡാ സത്യം പറയെട വീട്ടിൽ കല്യാണം ആലോചിക്കുന്നുണ്ടോ.?”
” Aei ഇത് വരെ ഇല്ല. പെണ്ണിന്റെ കോലം കണ്ടിട്ട് കെട്ടിച്ചു വിട്ടാലെ ഉള്ളൂ.”
“എന്താടാ എന്റെ കൊളത്തിന് കുഴപ്പം”