ഹാളിൽ ചെന്നു ഭാഗ്യം അച്ചായൻ അവിടെയില്ല റൂമിൽ പോയെന്നു തോനുന്നു ഞാൻ മൂപ്പർ സിഗെരെറ് വയ്ക്കുന്ന ടീപ്പോയിൽ ഒന്ന് പരതി….. പക്ഷെ സിഗെരെറ് പാക് ഇല്ല ലൈറ്റർ മാത്രം ഉണ്ട്.. ഹോ…. നാശം ഇനി ഇപ്പോൾ എന്ത് ചെയ്യും എന്ന് മനസ്സിൽ വിചാരിച്ചു തിരിച്ചു പോകാൻ നിൽകുമ്പോൾ ഒട്ടും പ്രദീക്ഷികാതെ പിന്നിൽ നിന്നും തോളിൽ ഒരു കൈ….. തിരിഞ്ഞു നോകിയപോൾ അച്ചായൻ ചിരിച്ചുകൊണ്ട് സിഗെരെറ് പാക് എനിക്കും നേരെ നീട്ടി ഞാൻ പരതുന്നത് അച്ചായൻ കണ്ടുകാണും ആദ്യം വാങ്ങാൻ ഞാൻ ഒന്ന് മടിച്ചു അപ്പോൾ അച്ചായൻ മ്മം… . മ്മം നോ പ്രോബ്ലം കേട്ടോ ബിജു എനിക്കു ഈ വക കാര്യങ്ങൾക്കൊന്നും വലിയ ചിട്ടയും നിയമവും ഒന്നും ഇല്ല നീ കൊച്ചു കുട്ടിയൊന്നും അല്ലല്ലോ ഒരു പുരുഷൻ അല്ലെ … ഇടക്കൊക്കെ ഒരു റിലീഫ് കിട്ടാൻ നല്ലതാ…… നീ എന്നെ പോലെ ചെയിൻ സ്മോക്കർ ഒന്നും അല്ലല്ലോ…… ഞാൻ മൂപ്പർ നീട്ടിയ പാക്കിൽ നിന്നും ഒന്ന് എടുത്തു….. ചെറിയ ഒരു ചമ്മലോടെ ബാത്റൂമിലേക്കു പോയി.
ഡാാ…. ബിജു…. ഇവൻ പിന്നേ കിടക്കുവാനോ ?? ആന്റി അടുക്കളയിൽ നിന്നും ഭക്ഷണസാധനങ്ങൾ ഹാളിൽ ടേബിളിൽ കൊണ്ട് വച്ചുകൊണ്ട് പോഗുമ്പോൾ എന്റെ റൂമിലേക്ക് നോക്കികൊണ്ട് വിളിക്കുന്നത് ബാത്രൂമിൽ കേൾകാം ഞാൻ ഒന്ന് ഫ്രഷ് ആയി ഹാളിൽ എത്തി ടാബിൽ നിറയെ വിഭവങ്ങൾ അച്ചായൻ അച്ചായൻറെ പതിവ് സീറ്റിൽ ഹാജരായിട്ടുണ്ട് മുന്പിൽ വെട്ടിത്തിളങ്ങുന്ന ഒരു ഫുൾ ബോട്ടിൽ, ഐസ് ബക്കറ്റ് കൊറിക്കാൻ ഉള്ള സദാനങ്ങൾ. പിന്നെ ഇന്നത്തെ ആന്റി സ്പെഷ്യൽ “കട്ലെറ്റ്” അച്ചായന്റെ ഇരിപ്പും പടുതിയും എല്ലാം കാണുമ്പോൾ എനിക്കും തോന്നാറുണ്ട് ഈ എട്ടുമണി ആകാൻ വേണ്ടി മാത്രം ആണ് മൂപ്പർ കാത്തിരിക്കുന്നത് എന്ന്.. എല്ലാം റെഡി ആക്കി വച്ചു….. ആന്റി ഒരു ചെയർ എടുത്തു എന്റെ അടുത്താണ് ഇന്നു ഇരുന്നതു