മാഞ്ഞു പോയി.
ഞാൻ സ്വപ്നം മുറിഞ്ഞ ദുഃഖത്തിൽ അറിയാതെ ഉണർന്ന് പോയി. കണ്ണ് തുറന്നു നോക്കുമ്പോൾ മുന്നിൽ കാണുന്നത് പരമുവിനെ. ഇനി സ്വപ്നം തീർന്നില്ലേ. അല്ലല്ലോ ഇത് എന്റെ ബെഡ്റൂം ആണല്ലോ. ഇരുട്ടത്ത് കണ്ണ് പിടിക്കുന്നില്ല. പരമു എന്റെ കട്ടിലിന്റെ അടുത്ത് നിൽക്കുന്നു. ഹേയ് തോന്നലല്ല ശെരിക്കും. ഞാൻ പരമു എന്ന് വിളിച്ചതും അവൻ മാഞ്ഞു പോയി.
ഞാൻ പെട്ടെന്ന് ലൈറ്റ് ഇട്ടു. ഇല്ല അവിടെയെങ്ങും ആരുമില്ല. ചിലപ്പോ തോന്നിയതാവും. പക്ഷെ പരമുവിനെ സ്വബോധത്തിൽ തന്നെ കണ്ടത് പോലെ. ഹ്മ്മ്മ് ചെക്കനെ സ്വപ്നം കണ്ടിട്ട് ഇപ്പോൾ കാണുന്ന ഇടതെല്ലാം അവനെ കാണുകയാ കൊച്ചു കള്ളി. ഒരു നാണത്തോടെ ഞാൻ എന്നോട് തന്നെ പറഞ്ഞു.
*********
********
********
തുടരും