പല്ലുവേദന തന്ന ജീവിതം [Virgin Kuttan]

Posted by

സൈഡിലുള്ള ചെറിയ മേശയിൽ അവൾ കൈ കുത്തി ഇരിക്കുന്നു. ടേബിളിൽ എന്തോ തുറന്ന് വച്ചിട്ടുണ്ട് അതിൽ നോക്കിയാണ് പറയുന്നത്. ഞാൻ ശ്രദ്ധിച്ചു.
“നീ പറഞ്ഞില്ല… ഇവിടെയൊക്കെ നമ്മൾ ഒരുമിച്ചു പോയതല്ലേ?… എന്നിട്ടും നിനക്ക് ഒന്നും തോന്നിയില്ല?…. എന്റെ സാമീപ്യം എപ്പോഴും വേണമെന്ന് ?”
അവൾ ആരുടെയോ ഫോട്ടോ നോക്കിയാണ് പറയുന്നത്. ഞാൻ ആകെ വല്ലാതായി. അതാരുടേതാണെന്ന് അറിയാനായ് ഞാൻ ഏന്തി വലിഞ്ഞു നോക്കി…. ഞാൻ ഞെട്ടിപ്പോയി…. അതു ഞങ്ങളുടെ മാത്രം ഫോട്ടോസ് ഉളള ആൽബം ആയിരുന്നു. അതെന്റെ ഫോട്ടോയായിരുന്നു. ഞാൻ സന്തോഷം കൊണ്ട് മതി മറന്നു.ഞാൻ ജനലിനടുത്തു നിന്ന് മാറി ആകാശത്തേക്ക് നോക്കി എന്റെ നന്ദി പറഞ്ഞു. പിന്നെയും ജനലിൽ കുടി അവളെ നോക്കി. അവളെ അവിടെ കാണാനില്ല.ഞാൻ ഏന്തി വലിഞ്ഞു നോക്കി. പെട്ടെന്ന് എന്റെ പുറത്ത് ഒരു പഞ്ചും, കാലിന് ഒരു കിക്കും …..ഞാൻ താഴെ വീണു പോയി.
“അയ്യോ… അടിക്കല്ലേ… ഇതു ഞാനാടീ…… ”
എന്റെ ശബ്ദം കേട്ട അവൾ അടി നിർത്തി. എന്നെ പതിയെ എഴുന്നേൽപ്പിച്ചു. വീട്ടിനകത്തേക്ക് കൊണ്ടുപോയി.
” വേദനിച്ചോടാ?”
“ഇല്ല….. നല്ല സുഖം”
“ചോദിക്കാതെയും പറയാതെയും ഇവിടെ വന്ന് കേറിയതു കൊണ്ടല്ലേ?” അവളും കളിയായി എന്നോട് ചൂടായി….
” അങ്ങനെ വന്നത് കൊണ്ടല്ലേ, പലതും കാണാനും കേൾക്കാനും പറ്റിയത് ” ഞാൻ അവളെ ആക്കി പറഞ്ഞു.
“എന്ത്?”
“നിനക്ക് എന്നെ ഇഷ്ടാണ് എന്ന് ”
അവൾ പതിയെ തല കുനിച്ചു.
“എടീ, മരപ്പട്ടി ….. എനിക്ക് നിന്നെ ഭയങ്കര ഇഷ്ടാടീ …… അത് പറയാനാ നേരത്തെ ആ അപ്പോയിൻറ്മെന്റ് ലെറ്ററും കൊണ്ട് ഞാൻ വന്നത്. അപ്പോളാണ് അവളുടെ കോപ്പിലെ കല്യാണാലോചന…. ഞാൻ എത്ര വിഷമിച്ചൂന്നറിയോ നിനക്ക്? ഇവിടെ നിന്നാൽ കരഞ്ഞു പോകും എന്നുള്ളത് കൊണ്ടാ, ഞാൻ പെട്ടെന്ന് പോയത് ”
“സോറി, ഡാ….എനിക്കും നിന്നെ ഭയങ്കര ഇഷ്ടാണ്…. പക്ഷെ ഞാൻ ഈ കാര്യം റുബീനയോട് പറഞ്ഞപ്പോൾ, നമ്മുടെ വയസ്സ് വ്യത്യാസം, പിന്നെ എന്റെ കഥകൾ അറിഞ്ഞ നിനക്ക് എന്നെ ആക്സെപ്റ്റ് ചെയ്യാൻ പറ്റുമോ… എന്നൊക്കെ അവൾ സംശയം പോലെ ചോദിച്ചു….
പിന്നെ അത് എന്റെ മനസ്സിൽ കിടന്ന്, എനിക്ക് കോംപ്ളക്സ് വന്നു…. ഞാൻ നിനക്ക് ചേരില്ലെന്നും, എനിക്കതിനുള്ള അർഹത ഇല്ലെന്നും തോന്നി…. നീ വേറൊരു നല്ല പെണ്ണിനെ കെട്ടി ജീവിക്കുന്നതാണ് നല്ലതെന്ന് തോന്നി. അതാ ഞാൻ അങ്ങനെ പറഞ്ഞത് ”
“എടീ, മരക്കഴുതേ… വെറുതേ ലക്ഷ്യബോധം ഇല്ലാതെ നടന്ന എന്നെ പിടിച്ചിരുത്തി പഠിപ്പിച്ച് ജോലി കിട്ടാൻ അർഹനാക്കിയ, എനിക്ക് പുതിയ ജീവിതം തന്ന നിനക്കല്ലാതെ ആർക്കാടീ, എന്റെ ഭാര്യയാകാൻ യോഗ്യത?…. പിന്നെ വയസ്സ്…. നമ്മൾ ഇത്രയും അടുത്ത് ജീവിച്ചപ്പോൾ നമ്മൾ തമ്മിൽ വയസ്സ് വ്യത്യാസം പ്രശ്നമായി തോന്നിയോ? നമ്മുടെ മനസ്സിൽ പോലും അതുണ്ടായ രുന്നില്ല…. പിന്നെ മറ്റുള്ളവർക്ക് ചിലപ്പോൾ അത് വല്യ കാര്യം ആയിരിക്കും… പക്ഷെ അതൊന്നും നമ്മൾ കാര്യമാക്കണ്ട. എനിക്ക് നിന്റെ കൂടെ ജീവിക്കുമ്പോൾ കിട്ടുന്ന സന്തോഷം വേറെ ആരുടെ കൂടെയും കിട്ടില്ല. പിന്നെ നിന്റെ പഴയ കാര്യം…. നീ വിശ്വസിച്ച ഒരുത്തൻ നിന്നെ ചതിച്ചു. അതെങ്ങനെ നിന്റെ തെറ്റാകും… അവിടെ അവനാണ് തെറ്റുകാരൻ… അതു കൊണ്ട് മോൾ വേറെ ഒന്നും ആലോചിക്കണ്ട. നിന്നേക്കാൾ പറ്റിയ ആളെ എനിക്ക് കണ്ടു പിടിക്കാനാവില്ല…. ഐ ലവ് യൂ….. നവ്യ ……..”
അവൾ കരഞ്ഞു…. പിന്നെ ചിരിച്ചു കൊണ്ട് കരഞ്ഞു.
അവൾ എന്നെ കെട്ടിപ്പിടിച്ചു….
” ആ “

Leave a Reply

Your email address will not be published. Required fields are marked *