ക്ലിനിക്ക് തുറന്നിട്ടില്ല. ഞാൻ അവളെ വിളിച്ചു. അവൾ ക്വാർട്ടേഴ്സിൽ ആണ്.ഇന്ന് അവൾ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങാൻ ലേറ്റ് ആയി. അതു കൊണ്ട് ക്ലിനിക്ക് തുറന്നില്ല. ഞാൻ നേരെ ക്വാർട്ടേഴ്സിലേക്ക് പോയി.അര മണിക്കൂർ കൊണ്ട് അവിടെയെത്തി. എന്നെ കണ്ട അവൾ അത്ഭുതപ്പെട്ടു.
“അല്ലാ,നീയെന്താ ഒന്നും പറയാതെ ”
“അതെന്താ എനിക്ക് ഇങ്ങോട്ട് വന്നൂടെ?”
“അങ്ങനെയാണോടാ ഞാൻ പറഞ്ഞേ?”
“ചൂടാവല്ലേ മുത്തേ, ഇതാ നിനക്ക് ഒരു ഗിഫ്റ്റ് ”
ഇതും പറഞ്ഞു ഞാൻ ലെറ്റർ അവളുടെ കയ്യിൽ കൊടുത്തു.
അത് കണ്ട അവൾ സന്തോഷത്തോടെ തുറന്ന് വായിച്ചു.
എന്നിട്ട് എന്നെ കെട്ടിപ്പിടിച്ചു. എന്റെ മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി.
“ഡാ,നീയത് നേടി, ഞാൻ ഭയങ്കര ഹാപ്പി ആണ് ”
“സത്യം പറഞ്ഞാൽ ഇതിനു കാരണക്കാരി നീ ആണ്, നിന്റെ പ്രയത്നം കൂടിയില്ലായിരുന്നെങ്കിൽ എനിക്കിത് കിട്ടല്ല.”
അവളുടെ കണ്ണ് നിറഞ്ഞിരുന്നു. എന്നോട് ഇരിക്കാൻ പറഞ്ഞ്, അവൾ അകത്ത് പോയി, മുഖം കഴുകി തുടച്ചു കൊണ്ട് വന്നു. അവളുടെ മുഖം ശാന്തമായിരുന്നു.
” ഇപ്പോൾ സ്ഥിര ജോലി ആയി, അതും KSEB യിൽ എഞ്ചിനീയർ, ഇനി ഒരു പെണ്ണ് കെട്ടാം, ഞാൻ നിന്റെ അമ്മയോട് പറയാം നല്ല ഒരു പെണ്ണിനെ നോക്കാൻ ”
ഞാൻ ആകെ ഷോക്കായി, ഞാൻ ഈ ഒരു സംസാരം അവളിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല.
“എനിക്ക് ഇപ്പോൾ ഒന്നും വേണ്ട”
” ഇപ്പോൾ 31 വയസ്സായി, ഇനി എപ്പോളാ?, നീ ഒന്നും പറയണ്ട ഞങ്ങൾ നല്ലൊരു പെണ്ണിനെ കണ്ടു പിടിച്ചു തരും.”
ഇതു കേട്ട, എന്റെ നെഞ്ചിൽ ഒരു കല്ലെടുത്തു വച്ചതു പോലെയായി.
“മ്… ഞാൻ പോകട്ടെ, കുറച്ച് പണിയുണ്ട് ”
അതും പറഞ്ഞ് ഞാൻ ഇറങ്ങി നടന്നു.അവൾ പുറകെ നിന്ന് വിളിച്ചെങ്കിലും ഞാൻ തിരിഞ്ഞു നോക്കിയില്ല.
കൂടുതൽ എന്തെങ്കിലും പറഞ്ഞാൽ ഞാൻ കരഞ്ഞു പോകുമായിരുന്നു.
വീട്ടിൽ എങ്ങനെയോ എത്തിച്ചേർന്ന ഞാൻ, ബാത്ത് റൂമിൽ കയറി പൈപ്പും തുറന്ന് വച്ച് പൊട്ടിക്കരഞ്ഞു. കുറേ സമയം കരഞ്ഞപ്പോൾ എന്റെ ആ ഭാരം കുറഞ്ഞതു പോലെ. ഞാൻ റൂമിൽ പോയി ബെഡിലേക്ക് വീണു.ഇയർഫോണിൽ പാട്ടും കേട്ടു കിടന്നു.പതിയെ ഞാൻ ഉറങ്ങിപ്പോയി. അമ്മ വന്ന് വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റത്. അപ്പോൾ സമയം 7.30 കഴിഞ്ഞിരുന്നു. ഞാൻ എഴുന്നേറ്റു കുളിച്ചു, മനസ്സ് ശാന്തമായി. എന്തായാലും എന്റെ ഇഷ്ടം ഞാൻ അവളോട് തുറന്ന് പറയാൻ തീരുമാനിച്ചു. ഞാൻ അവളെ ഫോൺ ചെയ്തു, അറ്റൻഡ് ചെയ്തില്ല… പിന്നെയും ട്രൈ ചെയ്തു, എടുത്തില്ല.
ഞാൻ അമ്മയോട് ഒരു ഗ്ലാസ് ചായക്കു പറഞ്ഞു, അതും കുടിച്ച് കഴിഞ്ഞ് പിന്നെയും വിളിച്ചു. ഫോൺ സ്വിച്ച് ഓഫ് .എനിക്ക് എന്തോ ഭയം പോലെ തോന്നി. ഞാൻ ക്വാർട്ടേഴ്സിൽ പോയി നോക്കാൻ തീരുമാനിച്ചു. അമ്മയോട് ജിതിയെ കണ്ടിട്ടു വരാം എന്ന് പറഞ്ഞ് ഞാൻ ഇറങ്ങി.ഞാൻ സത്യത്തിൽ ബൈക്കിൽ പറക്കുകയായിരുന്നു. ഞാൻ അവളുടെ ക്വാർട്ടേഴ്സിനടുത്തെത്തി. വണ്ടി വഴിയിൽ വച്ച് പതിയെ കോമ്പൗണ്ടിനുള്ളിലേക്ക് കയറി. അവളുടെ ഓഫീസ് റൂമിൽ ലൈറ്റ് കണ്ടു.ജനൽ തുറന്നു കിടക്കുകയായിരുന്നു.പതിയെ ഞാൻ അങ്ങോട്ട് നടന്നു.അവൾ ആരോടോ സംസാരിക്കുന്ന ശബ്ദം കേട്ടു .ഞാൻ പതിയെ ജനലിന്റെ സൈഡിലൂടെ നോക്കി , അവളുടെ മിറർ അലമാരയുടെ