പകൽമാന്യ 2 [Sukimon]

Posted by

അരുണിനു ആകെ ഒരു ഭീതി പോലെ
‘അത് ആര് ആയിരിക്കും? ‘,
‘ റീന ആയിരിക്കുമോ? ‘, ‘അവൾ ഞങ്ങളുടെ നീക്കങ്ങൾ അറിഞ്ഞോ? ‘, ‘എങ്ങനെ അറിയാനാ ഞാനും വിജേഷേട്ടനും മാത്രമല്ലേ അറിഞ്ഞിട്ടുള്ളു പിന്നെ ഇത് ആര്? ‘
ഒരു ചെറിയ ആശ്വാസം കിട്ടിയെന്ന് അവൻ കരുതിയതാ പക്ഷെ ഈ call ഓടെ അവന്റെ മനഃസമാദാനം പോയി അവൻ ഒരുവിധം കുത്തിയിരുന്ന് നേരം വെളുപ്പിച്ചു വിജേഷേട്ടന്റെ call നായി അവൻ കാത്തിരുന്നു അവനു ഒരുപാട് നേരം കാത്തിരിക്കേണ്ടി വന്നില്ല രാവിലെ കൃത്യം 8:30 ക്ക് വിജേഷിന്റെ call വന്നു അരുൺ ചാടി ഫോൺ എടുത്തു”Hello!”

“ആ അരുണേ അവൻ വന്നിട്ടുണ്ട് നി വാ”

“ആണോ ok പിന്നെ വിജേഷേട്ടാ ഇന്നലെ”

“ആ ഇന്നലെ പറഞ്ഞപോലെ തന്നെ നി പെട്ടന്ന് വാ”

“അതല്ല ഇന്നലെ… ”

“എടാ നി പെട്ടന്ന് വാ അവനു പോകണം”

“ഉം ശെരി ദാ വരുന്നു”

അരുൺ pendrive ഉം എടുത്ത് നേരെ വിജേഷേട്ടന്റെ വീട്ടിലേക്കു ഓടി അന്ന് അവനു class ഇല്ലാത്ത ദിവസം ആരുന്നു
വിജേഷ് അവനെ നോക്കി വാതിൽക്കൽ തന്നെ നിൽപ്പുണ്ടായിരുന്നു അരുണിനെ കണ്ടതും വിജേഷിനു ആശ്വാസം ആയി

“വാ ഡാ കേറി വാ pendrive എടുത്തോ? ”

“ഉം എടുത്തു ”

“വാ നി കേറ്”
വിജേഷ് അരുണിനെ അകത്തേക്ക് കേറ്റി എന്നിട്ട് കതക് അടച്ചു

“ആ അരുൺ ഇതാണ് ഞാൻ പറഞ്ഞ എന്റെ friend” എന്നും പറഞ്ഞു ചൂണ്ടി കാണിച്ചു

TV യിലേക്ക് നോക്കികൊണ്ടിരുന്നു ആ വ്യക്തി

“Hello അരുൺ !”
എന്നും പറഞ്ഞു അരുണിന് നേരെ തിരിഞ്ഞു
ആ ആളെ കണ്ടതും അരുൺ ഞെട്ടി……….
തുടരും….

Leave a Reply

Your email address will not be published. Required fields are marked *