പകൽമാന്യ 2 [Sukimon]

Posted by

എല്ലാം കെട്ടുകഴിഞ്ഞപ്പോൾ വിജേഷ് സ്തബ്ധനായി പോയി
വിജേഷ് അതിശയത്തോടെ അരുണിനോട് ചോദിച്ചു
“നി പറയുന്നത് സത്യം ആണോ? “”ഉം…അതെ എല്ലാം എന്റെ പെൻഡ്രൈവിൽ ഉണ്ട്”

വിജേഷ് പറഞ്ഞു
“ശെരിയാ ഇതുവച്ചു നമുക്ക് അവളെ തകർക്കാം പക്ഷെ എങ്ങനെ നമുക്ക് ഇത് ഉപയോഗിക്കാം? ”

“പോലീസിൽ അറിയിച്ചല്ലോ? ”

“ഏയ് വേണ്ട അത് റിസ്ക് ആ
നമുക്ക് മീഡിയ യിൽ കൊടുക്കാം ”

“എങ്ങനെ? ”

“എന്റെ friend ചാനലിൽ റിപ്പോർട്ടർ ആ അവനു കൈമാറാം ഞാൻ അവനെ വിളിച്ചു കാര്യം പറയാം നാളെ ഇങ്ങോട്ട് വരാൻ പറയാം”

“ഉം… അത് മതി ”

“Pendrive നിന്റെ കൈയിൽ ഭദ്രം അല്ലെ ഞാൻ സൂക്ഷിക്കണോ”
വിജേഷ് അരുണിനോട് ചോദിച്ചു

“അതെ no problem”

“ശെരി നാളെ അവൻ വരുമ്പോൾ ഞാൻ നിന്നെ വിളിക്കാം നി അന്നേരം കൊണ്ട് വന്നാൽ മതി”

“ഉം ശെരി ”

“റീനയെ നമ്മൾ പൊളിച്ചു അടുക്കും”

അവർ രണ്ടുപേരും റീനയെത്തകർക്കൻ സജ്ജരായിക്കഴിഞ്ഞു രണ്ടുപേരും അന്ന് കൈകൊടുത്തു പിരിഞ്ഞു.

തിരികെ വീട്ടിൽ വന്നതിനു ശേഷം അരുണിന് എന്തെന്നില്ലാത്ത ഒരു ആശ്വാസം തോന്നി എല്ലാം വിജേഷേട്ടനോട് തുറന്നുപറഞ്ഞതിനു ശേഷം അവന്റെ മനസ്സിൽ ഒരു വലിയ ഭാരം ഇറക്കി വച്ചതുപോലെ തോന്നി ആകെ ഒരു മഴവെയ്ത് തോർന്നതിനു ശേഷം ഉള്ള കുളിർമ പക്ഷെ പെട്ടന്ന് ആയിരുന്നു അത് സംഭവിച്ചത് ആ കുളിർമ പെട്ടന് അങ്ങ് ഇല്ലാതെ ആയി
അവന്റെ മൊബൈലിലേക്ക് ഒരു unknown number ൽ നിന്നും call അവൻ call അറ്റൻഡ് ചെയ്തു
“Hello !”

“Hello !”അതൊരു സ്ത്രീ ആരുന്നു

“നിങ്ങൾ നാളെ ചെയ്യാൻ പോകുന്ന കാര്യം ചെയ്യരുത് ”

അരുൺ ഞെട്ടി തൊണ്ടക്ക് വല്ലാത്ത ഒരു വരൾച്ച അനുഭവപ്പെടുന്നപോലെ ഹൃദയമിടിപ്പിന്റെ വേഗത വല്ലാതെ കൂടുന്നു അവൻ തിരിച് സംസാരിക്കാൻ ശ്രെമിക്കുന്നുണ്ട് പക്ഷെ പറ്റുന്നില്ല അവൻ ഒരു വിധം ചോദിച്ചു

“നിങ്ങൾ ആരാ hello! hello!”

അവർ call cut ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *