“എന്താടാ!”
“അന്ന് വിജേഷേട്ടൻ റീനചേച്ചിടെ കാര്യം എന്നോട് ചോദിച്ചില്ലേ എന്താരുന്നു കാര്യം? ”
“നി അത് ഇത് വരെ വിട്ടില്ലേ ഒന്നുമില്ലടാ
ചുമ്മാ ചോദിച്ചതാ”
“ഏയ് ചേട്ടൻ എന്തോ സംശയം തോന്നിട്ട് ചോദിച്ചതല്ലേ എനിക്കറിയാം ചേട്ടനെ ഞാൻ ഇന്നും ഇന്നലെയും കാണാൻ
തുടങ്ങിയതല്ലല്ലോ”
“അരുണേ ശെരിയാ നി പറഞ്ഞത് നിന്നോട് മാത്രം ഞാൻ പറയാം എന്റെ ഭാര്യ പോകാൻ വേണ്ട സഹായം ചെയ്ത് കൊടുത്തത് അവൾ ആണോ എന്നൊരു സംശയം എന്ന് എനിക്കുണ്ട്”
“ചേട്ടന് എന്താ അങ്ങനെ തോന്നാൻ കാരണം”
“സ്മിത പോയേക്കുന്നത് ഈ റീന ജോലി ചെയ്യുന്ന company ഉടമയുടെ മകന്റെ കൂടെയാണ് കല്യാണത്തിനുമുന്പ് പടിച്ചോണ്ടിരുന്ന സമയത്തു അവര്തമ്മില് ഒരു love affair ഉണ്ടായിരുന്നു എന്നാൽ വിവാഹ ശേഷം അവൾ clean ആരുന്നു ആ ബന്ധം ഞാൻ ഇല്ലാത്ത തക്കം നോക്കി വളർത്താൻ സഹായിച്ചത് ഇവളാ ഈ റീന”
“റീന ചേച്ചി സഹായിച്ചു എന്നതിൽ എന്തേലും തെളിവ് കിട്ടിയോ ചേട്ടന്”
“സ്മിതയുടെ fb യും whatsapp ഉം ഞാൻ trace ചെയ്തു റീന യും അവളും തമ്മിലുള്ള ചില chats എനിക്ക് കിട്ടി അതിൽ എനിക്ക് ഗൾഫിൽ വേറെ അവിഹിതം ഉണ്ടെന്നു വരെ അവളെ പറഞ്ഞു വിശ്വസിപ്പിച്ചു, ഇവനോട് അടുക്കാനുള്ള വഴികളും ഈ റീനയാ തുറന്നു കൊടുത്തത് ”
“ആണോ!”
അരുൺ ഇതെല്ലാം കേട്ട് വിജേഷേട്ടന്റെ അവസ്ഥയെ കുറിച് ഓർത്ത് വിഷമിച്ചു ഇരുന്നു
“ചേട്ടൻ എന്താ ഇത് ആരോടും പറയാഞ്ഞത് അവളെ നമ്മുക്ക് ഈ messages വച് അവളിടെ മുഖം മൂടി വലിച്ചു കീറാരുന്നല്ലോ? ”
“അവൾ ആണെന്ന് സ്ഥാപിക്കാൻ പറ്റില്ല, message അയച്ചത് അവൾ ആണെന്ന് കാണിക്കാൻ തക്ക തെളിവില്ല ഫേക്ക് അക്കൗണ്ട് വഴിയാ എല്ലാ പരിപാടിയും നടന്നത് ഈ റീന എന്ന പേര് ചാറ്റിനു ഇടയിൽ ഇടക്കൊക്കെ അറിയാതെ കേറി വന്നതാ അത് നമ്മൾ കാണിച്ചാലും അവൾ അല്ല അത് എന്ന് പറഞ്ഞാൽ തീർന്നില്ലെ ”
വിജേഷേട്ടന്റെ നിസ്സഹായാവസ്ഥ കണ്ട് അരുണിന് വിഷമം ആയി
“ചേട്ടാ! ചേട്ടൻ വിഷമിക്കണ്ട എന്റെ കൈയിൽ അവളെ തകർക്കാൻ ഉള്ള തെളിവുകൾ ഉണ്ട്”
വിജേഷ് അതിശയത്തോടെ അരുണിനെ നോക്കി
“എന്ത് തെളിവുകൾ? ”
“കുറെ നാൾ ആയി ഇത് എന്റെ മനസിൽ കിടന്നു പുകയുവാരുന്നു ഇനി എങ്കിലും എനിക്ക് ഇതൊക്കെ ആരോടേലും പറയണം”
അരുൺ നടന്ന കാര്യങ്ങൾ എല്ലാം വിജേഷിനോട പറഞ്ഞു