പക 5
Paka Part 5 | Author : Sainu
[ Previous Part ] [ www.kkstories.com ]
കാർത്തി – അജയനോ ?
ഹാ ആ അവൻ തന്നെ.
അപ്പോയെക്കും മനു വണ്ടി എടുക്കാൻ തുടങ്ങിയിരുന്നു .
അമ്മയുടെ വായിൽ നിന്നും വീണ ആ പേര് കേട്ട് മനു വണ്ടി സഡ്ഡൻ ബ്രെക്കിട്ടു.
വണ്ടി ഒന്ന് കുലുങ്ങി കൊണ്ട് നിന്നു..
എന്താ മനു എന്ത് പറ്റി.
ഹേയ് ഒന്നുമില്ല പ്രിയേ..
പിന്നെ എന്തിനാ ഇങ്ങിനെ ബ്രേക്ക് അടിച്ചേ..
ആ അത് പിന്നെ..
ശിൽപേ ഒരു നിമിഷം.
എന്താ മനു.
നിങ്ങളെ ഞാനൊരു ടാക്സി യിൽ കയറ്റി തരട്ടായോ ..
അതെന്തേ.
അത് ഒരു ചെറിയ ജോലിയുണ്ട് അതാ.
ശില്പ പ്രിയയെ നോക്കി.
ഹ്മ്മ് അതിനെന്താ.. എന്നുള്ള പ്രിയയുടെ മറുപടി മനുവിനെ പിന്നെ ഒന്നും ചിന്തിപ്പിക്കാതെ ഫ്രണ്ടിൽ തന്നെ നിന്നിരുന്ന ടാക്സി വിളിച്ചു അവരെ കയറ്റി വിട്ടു..
അപ്പോഴും ശില്പ മനുവിന്റെ ആ വെപ്രാളം കണ്ടു അവനെ നോക്കി കൊണ്ടിരുന്നു..
മനു വേഗം ഹോസ്പിറ്റലിനുളിലേക്ക് തന്നെ കയറി…
അമ്മ കാണാതെ മറഞ്ഞിരുന്നു അവര് പറയുന്നത് കേൾക്കാൻ തുടങ്ങി..
രേഖ – മോനെ കാർത്തി അവൻ കാരണമാ ഞാനിന്നു എല്ലാം നഷ്ടപ്പെട്ടവളായി പോയത്..
കാർത്തി – എങ്ങിനെയാ അമ്മേ അവനുമായി..
രേഖ കണ്ണുകൾ അടച്ചു വര്ഷങ്ങള്ക്കു മുന്നേ നടന്ന സംഭവങ്ങൾ ഓർത്തെടുക്കാൻ തുടങ്ങി…
മനുവിനോട് യാത്ര പറഞ്ഞു പോയ അന്നത്തെ ദിവസം..
ആദ്യമായി ജോലിക്ക് ചെന്ന ദിവസം അധികം ജോലിയൊന്നുമുണ്ടായിരുന്നില്ല