അവളങ്ങനെ പറഞ്ഞപ്പോൾ ആ വാക്കുകൾ എന്റെ ഹൃദയത്തിൽ തറക്കുന്ന പോലെ തോന്നിയെനിക്,, ഏതാണ്ട് പപ്പി യാ ദിവസം എന്നെ വീട്ടിൽ നിന്നറക്കി വിടുമ്പോളുണ്ടായിരുന്ന അതേ വേദനപോലെ തന്നെ …..
ഞാൻ പെട്ടന്ന് തൊണ്ടയിടറിയ പോലെ :ഇതിനു മാത്രം ഇപ്പൊ എന്താണ്ടായേ നിനക്ക് പോലും എന്നെ പേടി തോന്നാൻ!
മറുപടിയായി അവളപ്പോൾ :ഇതിൽ കൂടുതലിനി എന്താ ഉണ്ടാവണ്ടേ? നീയെങ്ങനെയൊക്കെയാ ആ ചെത്തുകാരനോട് സംസാരിച്ചെന്നറിയൂ,,,,എന്റെ നെഞ്ചിലിപ്പോളും അതെല്ലാം ആലോചിക്കുമ്പോൾ തീ കോരിയെറിയുന്ന പോലെയാ
ഞാനപ്പോൾ :അതിനയാള്‍ കേറി ചൊറിയാൻ വന്നിട്ടല്ലേ?
സിസിലി :അതിനയാള്‍ പറഞ്ഞേല് എന്താ മോശം,,, അയാള്‍ നമ്മളെ സേഫാക്കുന്ന പോലെയല്ലേ സംസാരിച്ചേ,,,, എന്നിട്ട് നീയയാളോട് എന്തൊക്കെ മോശം വാക്കുകളാ പറഞ്ഞെ?
ഞാനതു കേട്ട് നിശബ്ദമായിരിക്കുമ്പോൾ വീണ്ടും സിസിലി :എനിക്കിപ്പോ നിന്റെ കാണിച്ചു കൂട്ടലുകള്‍ കാണുമ്പോ പേടിയാ,,,, എന്നിട്ടവളൊന്ന് തേങ്ങിക്കൊണ്ട് : എന്റീശോയെ ഞാനെങ്ങനെയാ ഇങ്ങനൊരുത്തനെ കൊണ്ട് അവിടേക്കു
അവളതു മുഴുമിപ്പിക്കും മുന്നേ ഞാനിടയിൽ കയറി കൊണ്ട് :അതേ ഞാനിങ്ങനെയാ ഇങ്ങനെ തന്നെയാ ,,,, എന്റെ സ്വഭാവമിങ്ങനെയാ,,,, ഇനിയതിട്ട് മാറ്റാനും പോണില്ല ആർക്കിട്ടും മാറ്റാനും പറ്റില്ല ,,,, എനിക്കതിനിനി ആരുടെയും സർട്ടിഫിക്കറ്റും വേണ്ടാ?
അപ്പോളവൾ ദേഷ്യത്തോടെ :വേണ്ടടാ വേണ്ടാ,,,, നിന്റെ സ്വഭാവ സർട്ടിഫിക്കറ്റ് ആർക്കും വേണ്ടടാ,,, പക്ഷെ നീയൊന്നാലോചിച്ചോ??ദൈവഭയത്തോടെ കർത്താവിന്റെ മണവാട്ടിയായി ഇന്നലെ വരെ കഴിഞ്ഞോർന്നോളേയാ,,, ഇന്ന് നിന്റെ സ്വഭാവദൂഷ്യം കൊണ്ട് തിരുവസ്ത്രൊക്കെ ഉപേക്ഷിച്ചു നിൽക്കേണ്ടി വന്നേക്കണേ ,,, നീയിപ്പോ കളിക്കണേ എന്നോടോ അവളോടൊ നാട്ടുകാരോടോ അല്ല,,, ദൈവത്തിനോടാ,,,, അതോർത്തോ നീ
അത് കേട്ടു ഞാനൊന്നു മന്ദഹസിച്ചു കൊണ്ട് :ഓഹ്ഹൊ പിന്നെ,,, അല്ലേലും ഒരു പരിശുദ്ധ,,,,,അവളാ വേഷട്ടിട്ട് പറ്റിക്കണതോ! കർത്താവിന്യല്ലേ? അപ്പൊ പിന്നെ യീ ദൈവം ഒന്നും ചെയ്യത്തില്ലല്ലേ ?
സിസിലിയപ്പോൾ എന്നോട് :അതിനവളെ പറ്റി നിനക്കെന്തറിയാം?
മറുപടിയായി ഞാൻ :ഓഹ്ഹൊ പിന്നെ,,,, നിന്റെ മോൻ തന്നെ അവളെ പറ്റി നന്നായി പറഞ്ഞു തന്നിട്ടുണ്ട്അ
ത് കേട്ടപ്പോൾ സിസിലി പെട്ടന്ന് ദേഷ്യത്തിൽ ഒച്ചയോടെ :പ്പാ നാറി,,,,,
ഞാനപ്പോൾ ദേഷ്യം കൊണ്ട് അവളുടെ നേരെ തുറിച്ചു നോക്കുന്നു,,, എന്റെയാ നോട്ടം കണ്ടിട്ട് അവളെന്നോട് :എന്തടാ നിനക്കെന്നെ,,, തല്ലണോടാ,,, ന്നാ തല്ലിക്കോടാ,,,, അങ്ങനെങ്കിലും ഞാൻ ചെയ്ത പാപമൊന്നു കഴുകികളയട്ടെ?