ഞാൻ :ഞാനവളെ കെട്ടിയാലോന്നു ആലോചിക്കുവാ,,, എനിക്കത്രക്കും ഇഷ്ടാ അവളെ
ഞാനതു പറയലും കേശവേട്ടൻ എന്റെ ചെകിട്ടത്തിട്ടു ഒന്നു പൊട്ടിക്കലും ഒരേ സമയത്തായിരുന്നു..ഹോ,,, കണ്ണീന്നു പൊന്നീച്ച പറക്കണ പോലെയായിരുന്നു എനിക്കപ്പോൾ…
എന്നിട്ട് കേശവേട്ടൻ തന്റെ തോളിലെ തോർത്തുമുണ്ടെടുത്തു ഒന്നു ബെഞ്ചില്‍ തട്ടിട്ട് എന്റെയടുത്തു വന്നിരിക്കുന്നു.. എന്നിട്ടെന്നോട് കുറച്ചു വാത്സല്യത്തോടെ :ഡാ നീയെന്താടാ യീ പറയണേ,,,, നാട്ടുകാര്‍ കേട്ടാൽ എന്താടാ പറയെ,,, അതുപോട്ടെ ഇതറിഞ്ഞാല്‍ നിന്റെ അച്ഛനും അമ്മയും എങ്ങന്യാഡാ ഈ നാട്ടില്‍ പിന്നെ ജീവിക്കണേ ,,,, എല്ലാരും കളിയാക്കി ചിരിക്കും നിന്നേം നിന്റെ കുടുംബത്തിനേം,,, ചിന്തിച്ചിട്ടുണ്ടോ നീയത്?
ഞാനപ്പോൾ എന്റെ കണ്ണൊന്നു തുടച്ചു കൊണ്ട് :അതൊന്നും എനിക്കറിയില്ല കേശവേട്ടാ,,, എന്റെ ജീവിതത്തില്‍ എന്റെ സൗമ്യ പോയപ്പോൾ പിന്നെ അവളാ,, ആ പപ്പിയാ എന്നെങ്ങിനെ എല്ലാം കൊണ്ട് സ്നേഹിച്ചേക്കണേ,,,ഞാനവൾക്കു വാക്ക് കൊടുത്തതാ,, ഇനി യാ വാക്കെനിക് മാറ്റാൻ പറ്റില്ല,,, അത്രക്കും ഞാനാവളെ ഇഷ്ടപ്പെടുന്നുണ്ട് കേശവേട്ടാ,,,,
അന്നേരം കേശവേട്ടൻ അവിടെ നിന്നെണീറ്റു ഗ്യാസടുപ്പിൽ വെച്ച വെള്ളത്തിലേക്ക് കാപ്പിപ്പൊടി ഇടുന്നതോടൊപ്പം :ഇഷ്ടം,,, അതും നിന്നെക്കാളു പത്തു വയസ്സിനു മൂത്തത്,,, അതും പോരാഞ്ഞു രണ്ടു കുട്ടികളുടെ അമ്മ,, ഇതാണൊടാ നിന്റെ ഇഷ്ടം,, ഇതിനെ ഇഷ്ടംന്നാ പറയാ,,,
ഞാനപ്പോൾ :ആരൊക്കെ എന്തൊക്ക തന്നെ പറഞ്ഞാലും,,, എന്റെ മനസ്സിൽ അതിനൊരുത്തരമേ ഉള്ളൂ,,,,, അത് കേശവേട്ടൻ വിചാരിക്കണ പോലെ കാമം അല്ല,, ശെരിയാണ് എനിക്കങ്ങനെ പലരോടും തോന്നിട്ടുണ്ട്,,പക്ഷെ അവളോടുള്ള ഇഷ്ടം അതൊരിക്കലും അങ്ങനല്ല
അന്നേരം കേശവേട്ടൻ തിളപ്പിച്ച കാപ്പി ഗ്ലാസിൽ കൊണ്ട് വന്നു എനിക്ക് തന്നിട്ട്,, എന്റെയരികിൽ ഇരുന്നു എന്നിട്ട് :ശെരി,, ഇനി നീ പറയണത് ശെരിയാണെന്നു വെച്ചാ,, അവളങ്ങനെ ആണെന്ന് നിനക്കുറപ്പുണ്ടോ?
ഞാനപ്പോൾ ആ ചുടുകാപ്പി ഗ്ലാസ് ഒന്നു ഊതിക്കൊണ്ടു ആ ഗ്ലാസിൽ എന്റെ ചുണ്ട് മുട്ടിച്ചു ഒരു സിപ്പ് എടുത്ത ശേഷം : എനിക്കുറപ്പുണ്ട്,,, അവൾക്കെന്നോടുള്ള സ്നേഹം ആത്മാർത്ഥമാണെന്നു
കേശവേട്ടൻ :ഉവ്വാ കോപ്പാണ്,, ആത്മാർത്ഥത,,ടാ നീയാവളെ കാണാൻ തുടങ്ങിട്ടു അഞ്ചാറ് മാസമല്ലേ ആയുള്ളൂ,,, ഞാനവളെ കാണാൻ തുടങ്ങിട്ടു അവളുടെ പ്രായത്തോളം തന്നെ പഴക്കണ്ട്,,ടാ നിനക്കറിയോ? ആ മണ്ണുണ്ണി നാരായണൻ എങ്ങന്യാ അവളെ കെട്ടിയേന്ന്
ഞാനപ്പോൾ കേശവേട്ടനെ അത്ഭുതത്തോടെ ഒന്നു നോക്കുന്നു…
കേശവേട്ടനപ്പോൾ വീണ്ടും : പ്രീഡിഗ്രിക്കു പഠിക്കുന്ന സമയത്താ അവള് ഗർഭിണി ആയത്,, അന്നത് മൂടിവെക്കാനും പറ്റാതായി,,പെണ്ണിന് പ്രായം 17ഉം,, ഒരു അബോർഷൻ ചെയ്യാൻ നോക്കിട്ടു,, ആ കണ്ടീഷനിലത് ചെയ്യാൻ പറ്റില്ലാന്ന് ഡോക്ടർമാരും പറഞ്ഞു,,, അങ്ങനെ നിവർത്തില്ലാതായപ്പോൾ ഇവരുടെ കുടുംബത്തിലെ അകന്ന ഒരു ബന്ധത്തിൽ നിന്നു കൊണ്ട് വന്നതാ നാരായണനെ,, അങ്ങേർക്കന്ന് വല്ല്യ വരുമെന്നൊന്നും ഉണ്ടാർന്നില്ല,,