പദ്മയിൽ ആറാടി ഞാൻ 8 [രജപുത്രൻ]

Posted by

ഞാനപ്പോൾ കേശവേട്ടനോട് : കേശവേട്ടാ,,, ഒരു കട്ടൻ കിട്ടാൻ വല്ല മാർഗോം ഉണ്ടാ ഇപ്പൊ?  കേശവേട്ടനപ്പോൾ :എല്ലാം ഓഫാക്കിലോടാ,,,,, അല്ലാ നീയെന്താ പിള്ളേരുടെ കൂടെ കളിക്കാൻ വരാഞ്ഞേ,,, സാദാരണ എന്നും ഉണ്ടാവാറുള്ളതാണല്ലോ,, ഇന്നിപ്പോ എന്താ പറ്റിയെ?
മറുപടിയായി ഞാൻ :ഒന്നുല്ല്യ കേശവേട്ടാ,,,ഒരുപാട് കണക്കു നോക്കാനുണ്ടാർന്നു,,,,അതൊക്കെ നോക്കി കഴിഞ്ഞപ്പോ വല്ലാണ്ടങ് വൈകിപ്പോയി,,,, കുറെ നേരം ഇരുന്നു നോക്കിട്ടാന്നു തോന്നണ് ണ്ട്‌ വല്ലാത്തൊരു തലവേദന  കേശവേട്ടനപ്പോൾ :അതിനാണോ നീ കട്ടൻ ചോദിച്ചേ,,, എന്നാ നീയൊന്നു അവിടെരിക്ക്,,, ഞാനൊന്നു ഇട്ടു തരാം

ഞാനന്നേരം :ഏയ്‌ വേണ്ടാ കേശവേട്ടാ എന്തായാലും കടയടച്ചതല്ലേ,,, ഞാൻ വീട്ട്യേ പോയിട്ട് കുടിച്ചോളാം  കേശവേട്ടൻ :നീയവിടിരുന്നേ,, ഞാനിതിപ്പൊ തിളപ്പിച്ച്‌ തരാം  ഞാൻ :ഏയ്‌ വേണ്ടാ കേശവേട്ടാ,,, സാരല്ല്യ ഞാൻ വീട്ട്യേ പോയി കുടിച്ചോളാം  കേശവേട്ടനപ്പോൾ ഒന്നു കൂടി കടുപ്പിച്ച സ്വരത്തിൽ :നിന്നോടല്ലേ അവിടിരിക്കാൻ പറഞ്ഞെ?

ഞാനപ്പോൾ അവിടെ ഒരു ബെഞ്ചിൽ പോയി ഇരുന്നു…..

കേശവേട്ടൻ ഗ്യാസ് ഓൺ ആക്കി വെള്ളം അടുപ്പത്തു വെക്കുന്നതിനിടയിൽ എന്നോട് :ഇന്നെന്താ നിനക്ക് പറ്റിയെ ഒരു മൂഡോഫ്?

മറുപടിയായി ഞാൻ :ഒന്നുല്ല്യ കേശവേട്ടാ,,, കുറെ നേരം ഇരുന്നു കണക്കു നോക്കിയൊണ്ടാ

കേശവേട്ടൻ :ഒന്നൂല്ല്യെങ്കിൽ അത്രേം നല്ലത്?

കേശവേട്ടനത് പറഞ്ഞപ്പോൾ ഞാൻ കേശവേട്ടന്റെ മുഖത്തേക്ക് നോക്കി…..

കേശവേട്ടൻ വീണ്ടും :ഒന്നൂണ്ടാവരുത്,,,, ഒന്നൂണ്ടാവാണ്ട് നോക്കേണ്ടത് നിന്റെ മിടുക്കു,,, നിന്റെ പോക്കിപ്പോൾ അത്ര നല്ല ദിശയിലല്ലാ

ഞാനപ്പോൾ കേശവേട്ടനോട് :കേശവേട്ടാ,,, കേശവേട്ടൻ വിചാരിക്കുന്ന പോലെ ഒന്നും ഇല്ലാന്നേ?

ഞാനതു പറഞ്ഞു മുഴുവിപ്പിക്കും മുന്നേ കേശവേട്ടൻ :ഒന്നൂല്യാഞ്ഞിട്ടാണോ നാട്ടില് മൊത്തം ഇത് പറയണത്,,, മുൻപ് നീയോരോ തോന്നിവാസങ്ങൾ കാണിച്ചപ്പോൾ ഞാനൊന്നും നിന്നോട് മിണ്ടീരുന്നില്ല,,,, അന്നതിനൊക്കെ ഒരു മറ ഉണ്ടാർന്നു,,,, ഇന്നിപ്പോ നിന്റെയും അവളുടെയും കാര്യം ഈ നാട്ടില് അറിയാത്തോരാരാട?

ഞാനപ്പോൾ :അതിനു ഞാനും പപ്പിയും ആയിട്ട് ഒന്നുല്ല്യാ,,, അതൊക്കെ ആൾക്കാര് ചുമ്മാ പറയുന്നതാ

കേശവേട്ടനപ്പോൾ:അപ്പ ഞാൻ പറയാതെന്നേ നീ സമ്മതിച്ചൂലോ,,, പപ്പിയുമായി,,,,,,അല്ലെ?

മറുപടിയായി ഞാൻ :അല്ലാ കേശവേട്ടാ,,, മറ്റുള്ളോരെ പോലല്ലാ,, ഞാനെന്തോ അവളുമായി ഒന്നടുത്തു പോയി,, എനിക്കിനി അവളില്ലാതെ പറ്റില്ല കേശവേട്ടാ,,,

കേശവേട്ടൻ : നീയെന്തുട്ട് കോപ്പാടാ യീ പറഞ്ഞു വരണേ?

Leave a Reply

Your email address will not be published. Required fields are marked *