തിരിച്ചു ബൈക്കിന്റെ അവിടെ എത്തിയപ്പോൾ വീടിന്റെ സിറ്റൗട്ടിൽ എന്നെയും നോക്കികൊണ്ട് ഭദ്രകാളിയെ പോലെ കലിതൂകിയ മുഖവുമായി പദ്മ എന്നെന്റെ പപ്പി….. പുള്ളികളറിലുള്ള ഒരു റോസ് നൈറ്റി ആയിരുന്നു അവളുടെ വേഷം….
ഞാനാ സിറ്റൗട്ടിന്റെ പടി കയറുമ്പോൾ അവൾ :എന്തിനാപ്പെ വന്നേ,,, നിനക്ക് തോന്നുമ്പോൾ കേറിവരാനാണോ ഞാൻ?
ഞാനപ്പോൾ :ഇല്ലേ,,,ഇനിക്കെപ്പവേണെ ലും കേറി വരാൻ പറ്റത്തില്ലേ ഇവിടെ
അന്നേരം അവളുടെ ഉണ്ടക്കണ്ണുകൾ കൊണ്ട് തുറിച്ചു കൊണ്ട് അവൾ :അല്ലേലും നിനക്ക് നിന്റെ ആവശ്യത്തിന് മാത്രേ ഞാൻ വേണ്ടൂ,,, എന്റാവശ്യത്തിനു നിനക്കെന്നെ വേണ്ടാ
ഞാനപ്പോൾ ഒന്നുകൂടി അവളുടെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട്,,, അവളുടെഉരുളൻ മൂക്കിൽ എന്റെ മൂക്കുകൊണ്ടു ഉരച്ചിട്ടു,,, ആ മൂക്കിന്മേൽ എന്റെ മൂക്ക് മുട്ടിച്ചു വെച്ചു അവളുടെ തോളുകളിൽ കൈകൾ ഇട്ടുകൊണ്ട് :അങ്ങനെയാണോ പപ്പി,,,,
മറുപടിയായി പപ്പി:ആ എനിക്കറിയത്തില്ല
അവളതു പറയുമ്പോൾ അവളുടെ വായിൽ നിന്നുള്ള കാറ്റു എന്റെ ചുണ്ടിലേക്കു വീശിക്കൊണ്ടിരുന്നു…..
ഞാനപ്പോൾ അവളുടെ ശരീരത്തിൽ എന്റെ കൈകൾ കൊണ്ട് ബന്ധിച്ചു അവളെ ഒന്നുകൂടി എന്നിലേക്ക് അടുപ്പിച്ചു കൊണ്ട് :സത്യായിട്ടും നിനക്കറിയത്തില്ല പപ്പി,,,,
മറുപടിയായി അവൾ :ഞാനിന്നലെരാത്രി നിന്നെ എത്ര നേരം വിളിച്ചൂന്നറിയോ?നീയിന്നലെ ഫോണെടുക്കാണ്ടായപ്പോൾ ഞാനിന്നലെ എത്ര മാത്രം വിഷമിച്ചൂന്നറിയോ?
ഞാനപ്പോൾ എന്റെ വലതുകൈകൊണ്ട് അവളുടെ താടിയിൽ പിടിച്ചു മുഖമൊന്നു ഉയർത്തി പിടിപ്പിച്ചു കൊണ്ട് :ഞാനിന്നലെ എന്തിനാ പോയെന്നു നിനക്കറിയില്ലേ പപ്പി,,,, നമ്മുടെ കല്യാണം നടത്താൻ വേണ്ടിട്ടുള്ള കാര്യത്തിനല്ലേ ഞാൻ പോയത്,,, പിന്നെന്തിനാ നീയെന്നോട് പിണങ്ങണെ എന്റെ സുന്ദരി
അന്നേരം അവൾ മുഖമൊന്നുയർത്തിയപ്പോൾ അവളുടെ ചുണ്ടിണകൾ എന്റെ ചുണ്ടിണകളിൽ ഉരച്ചു കൊണ്ട് :എനിക്കറിയാം ദിലീ,,,, എന്നാലും നീയിന്നലെ രാത്രി എന്റെ കൂടെ ഇല്ലാണ്ടായപ്പോൾ എനിക്കെന്തോ പോലെ ആയി,,,, നിന്റെയീ നെഞ്ചില് തല വെച്ചു കിടന്നുറങ്ങാൻ പറ്റാണ്ടായപ്പോൾ എനിക്കെന്തോ ഭ്രാന്തായപോലെയായി,, ആ സമയത്തൊക്കെ എന്റെ നെഞ്ചിന്റുള്ളില് തീ കത്തുന്നപോലെയായിരുന്നു,,,, എനിക്കെന്തോ ഒരു പേടിപോലെ ?
ഞാനപ്പോൾ :എന്തിനു? എന്തിനാന്റെ പെണ്ണ് പേടിക്കണേ?
അവളപ്പോൾ ഒന്നു വീർപ്പുമുട്ടികൊണ്ട് :എന്തിനാന്നു ചോദിച്ചാൽ,,,,,
ഞാൻ :ഹ്മം പറയെടി പെണ്ണെ,,,, നിനക്കെന്തും എന്നോട് പറയാലോ