” ഞാൻ ഇറങ്ങുന്നു സാർ ” ജസ്റ്റിസിനെ നോക്കി സല്യൂട്ട് ചെയ്ത ശേഷം കിരൺ പുറത്തേക്കു നടന്നു.
“കിരൺ…………………….”
അനൂപ് നാഥ് വിളിക്കുന്ന കേട്ട് കിരൺ തിരിഞ്ഞു നോക്കി.
“എന്താണ് സർ????
” എന്റെ മനസ്സ് പറയുന്നു സുദർശന കേസ് അങ്ങനെ എഴുതി തള്ളി പോകില്ല എന്ന്”
വല്ലാത്തൊരു ഭാവത്തോടെ അനൂപ് നാഥ് പറഞ്ഞു.
” I also sincerely wish for that to happen sir ”
അതേ ഭാവത്തോടെ മറുപടി പറഞ്ഞ കിരൺ പുറത്തേക്ക് ഇറങ്ങി.
——————————————————————————————————————-
രണ്ടു ദിവസം കഴിഞ്ഞ് TV ചാനലുകളിലെയും പത്രങ്ങളിലെയും പ്രധാന വാർത്ത ഇതായിരുന്നു
” കേരള മനസ്സാക്ഷിയെ പിടിച്ചുലച്ച സുദർശന വധക്കേസിലെ പോലീസിന്റെ പ്രതിപട്ടികയിൽ ഉണ്ടായിരുന്ന എബ്രഹാം കോശിയുടെ മൃതശരീരം Green Energy കെമിക്കൽ ഫാക്ടറിയുടെ landfill ൽ നിന്നും പോലീസ് കണ്ടെടുത്തു. കേസിലെ കൂട്ടുപ്രതി ആയിരുന്ന അജിൻ ആന്റണി ഒളിവിലാണെന്ന് പോലീസ് അറിയിച്ചു………….. ”