It’s like a rabbit finding home puzzle. The man who made it knows his way around. But he urges people to find that way………
ഇവിടെ നമുക്ക് നേരിടേണ്ടിവരുന്ന വലിയ പ്രശ്നം എന്നുള്ളത് അയാളുടെ ഐഡന്റിറ്റിയാണ്. എനിക്കോ സാറിനോ even തെളിവുകളുടെയും സാക്ഷികളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ പിടികൂടിയ കോശി എബ്രഹാം, അജിൻ ആന്റണി എന്നിവർക്ക് പോലും ഒരു പേരല്ലാതെ അയാളുടെ മറ്റൊരു ഐഡന്റിറ്റിയും അറിയില്ല.
“പേരോ… What was it?
” F6F ”
ജെയിംസ് ജസ്റ്റിസ് അനൂപിനെ നോക്കി പറഞ്ഞു.
‘F6F’????????????????????
“താൻ എന്താണ് ജെയിംസ് ഈ പറയുന്നത്?????” ഈ അക്ഷരവും ലെറ്ററും എങ്ങനെ ഒരാളുടെ പേരാകും?????? ”
” അറിയില്ല സാർ!!!!! ഞാൻ പറഞ്ഞല്ലോ ഈ കേസിലെ പ്രതികൾക്ക് പോലും അയാളെക്കുറിച്ച് ഒന്നുമറിയില്ല.ആരാണ്,എന്താണ്,എന്തിനുവേണ്ടി അയാൾ മറഞ്ഞിരുന്ന് ഇതെല്ലാം ചെയ്യുന്നു……..ഹ്മ്മ്… എന്തിന് ഏതോ ഒരാൾ എന്നല്ലാതെ അത് ആരാണ്, ഒരു സ്ത്രീയാണോ പുരുഷനാണോ എന്ന് പോലും നമുക്ക് അറിയില്ല.!!!!!
“We don’t know any Damn thing about that guy”
ഇരിക്കുന്ന ചെയറിൽ പിടിമുറുക്കി കൊണ്ട് രോഷത്തോടെ ജെയിംസ് പറഞ്ഞു.
” പക്ഷേ ഈ അന്വേഷണത്തിന്റെ ആദ്യം മുതൽ ഞങ്ങൾക്ക് പുറകെ അയാൾ ഉണ്ടായിരുന്നു സർ, അത് ഞങ്ങൾക്ക് മനസ്സിലായതുമായിരുന്നു. പക്ഷേ ഒന്ന് decode ചെയ്യാൻ പോലും കഴിയാത്ത ഒരു പേര് വെച്ച് അയാളെ എങ്ങനെ കണ്ടെത്തും. “His presence was everywhere sir, like an Illuminati” അയാൾ വെട്ടിയ വഴിയെ കടിഞ്ഞാൺ ഇല്ലാത്ത കുതിരയെ പോലെ ഓടിക്കയറിയ കാക്കിയിട്ട bunch of losers ആണ് സാർ ഞങ്ങൾ.
വലിഞ്ഞുമുറുകിയ മുഖത്തോടെ ജെയിംസ് പറഞ്ഞുനിർത്തി.
” ഹേയ് കൂൾ ജെയിംസ് കൂൾ ”
ചെയറിൽ നിന്ന് മുന്നോട്ട് ഒന്ന് ആഞ്ഞിരുന്നു കൊണ്ട് അനൂപ് പറഞ്ഞു
” How can I, sir??????? ”
” ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന ഞാൻ ഉൾപ്പെടെയുള്ള പോലീസുകാർ ഊണും ഉറക്കവും കളഞ്ഞ്, സ്വന്തം ജീവൻ വരെ പണയം വെച്ച് ഓരോ കേസിലെയും ഓരോ പ്രതികളെയും പിടിച്ച് ചോദ്യം ചെയ്യലും തെളിവെടുപ്പും കഴിഞ്ഞ് കോടതിയിൽ ഹാജരാക്കുമ്പോൾ ഒന്ന് അലക്കിയിട്ട് മാസങ്ങളായ കറുത്ത കോട്ടും ഇട്ട് ഓരോ വക്കീലന്മാർ വവ്വാലുകളെ പോലെ അവരെ റാഞ്ചികൊണ്ട് പോകുമ്പോൾ തകർന്നു പോകുന്നത് ഞാൻ ഉൾപ്പെടെ വോട്ടവകാശം ഉള്ള ഓരോ പൗരന്റെയും നിയമത്തിലുള്ള വിശ്വാസമാണ് സർ, അല്ലെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നിയമത്തിലേ പോരായ്മയാണ് അത്.